- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'രാജ്യത്തെ ചെറുകിട വ്യാപാരത്തിൽ മികച്ച സ്വാധീനമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചു; ഉത്പന്നങ്ങൾ ലോകമെമ്പാടും കയ്യറ്റുമതി ചെയ്യാൻ സഹായിച്ചു': ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രണ്ടാംപതിപ്പെന്ന ആർ.എസ്.എസ് ആരോപണത്തിന് മറുപടിയുമായി ആമസോൺ
ന്യൂഡൽഹി: ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രണ്ടാംപതിപ്പെന്ന ആർഎസ്എസ് ആരോപണത്തിന് മറുപടിയുമായി ഇ-കൊമേഴ്സ് ഭീമൻ ആമസോൺ. മാസികയായ പാഞ്ചജന്യയിലൂടെയാണ് ആമസോണിന് എതിരായ ആരോപണങ്ങൾ ആർഎസ്എസ് ഉന്നയിച്ചത്. സർക്കാറിൽ നിന്ന് അനുകൂല നയങ്ങൾക്കായി കോടിക്കണക്കിന് രൂപ ആമസോൺ കൈക്കൂലി നൽകിയതായും ആർഎസ്എസ് ആരോപിച്ചിരുന്നു. ഒക്ടോബർ മൂന്നിന് പുറത്തിറങ്ങുന്ന ഏറ്റവും പുതിയ പതിപ്പിലാണ് ആമസോണിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്ന കവർ സ്റ്റോറി പ്രസിദ്ധീകരിച്ചത്.
'ഈസ്റ്റ് ഇന്ത്യ കമ്പനി 2.0' എന്ന തലക്കെട്ടിലാണ് ലേഖനം വന്നത്. ഇതേതുടർന്നാണ് പാഞ്ചന്യയ്ക്ക് മറുപടിയുമായി ആമസോൺ രംഗത്തുവന്നത്. രാജ്യത്തെ ചെറുകിട വ്യാപാരത്തിൽ മികച്ച സ്വാധീനമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്ന് ആമസോൺ പറയുന്നു. 'കോവിഡ് സമയത്ത് പുതിയ മൂന്നു ലക്ഷം വിൽപ്പനക്കാർ ഞങ്ങളോടൊപ്പം ചേർന്നു. അതിൽ പ്രധാനമായും ഫർണിച്ചർ, സ്റ്റേഷനറി, ഇലക്ട്രാണിക്സ്, മൊബൈൽ ഫോണുകൾ, മെഡിക്കൽ ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ, സൗന്ദര്യ വർധക വസ്തുക്കൾ എന്നീ സാധനങ്ങൾ വിൽക്കുന്നവരാണ് കൂടുതലും. കൂടാതെ മൂന്നു ലക്ഷത്തിൽ 75,000 പേർ 450ലധികം നഗരങ്ങളിൽ നിന്നുള്ള തദ്ദേശിയ കച്ചവടക്കാരാണ്. രാജ്യത്തെ 70,000 ത്തിലധികം ഇന്ത്യൻ വ്യാപാരികൾക്കു അവരുടെ ഉത്പന്നങ്ങൾ ലോകമെമ്പാടും കയ്യറ്റുമതി ചെയ്യാൻ ഞങ്ങൾ സഹായിച്ചു'- ആമസോൺ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.
'18ാം നൂറ്റാണ്ടിൽ ഇന്ത്യ പിടിച്ചെടുക്കാൻ ഈസ്റ്റ് ഇന്ത്യ കമ്പനി എന്തെല്ലാം ചെയ്തോ അതേ പ്രവൃത്തികൾ തന്നെയാണ് ആമസോണിേന്റതും' എന്നാണ് പാഞ്ചജന്യ ലേഖനത്തിൽ പറയുന്നത്. ഇന്ത്യൻ വിപണിയിൽ ആമസോൺ കുത്തക സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ഇതിനായി ഇന്ത്യൻ പൗരന്മാരുടെ സാമ്പത്തിക, രാഷ്ട്രീയ, വ്യക്തിഗത സ്വതന്ത്ര്യം ഹനിക്കാനുള്ള നടപടികളും ആരംഭിച്ചതായും ലേഖനത്തിലുണ്ട്.
ആമസോൺ വ്യാപാര സൈറ്റിന് പുറമെ വിഡിയോ പ്ലാറ്റ്ഫോമായ പ്രൈമിന് എതിരെയും
ലേഖനത്തിൽ വിമർശനങ്ങളുണ്ട്. ആമസോൺ പ്രൈം വിഡിയോയിൽ പ്രദർശിപ്പിക്കുന്ന സിനിമകളും വെബ്സീരിസുകളും ഇന്ത്യൻ സംസ്കാരത്തിന് എതിരാണെന്നാണ് വിമർശനം.
ആമസോൺ ഇന്ത്യയിൽ നിരവധി സഹസ്ഥാപനങ്ങളെ നശിപ്പിക്കാൻ ശ്രമിച്ചെന്നും അതിന്റെ നയങ്ങൾ അനുകൂലമാക്കുന്നതിന് രാഷ്ട്രീയക്കാർക്ക് ഉൾപ്പെടെ കൈക്കൂലി നൽകിയെന്നും അവർ പറയുന്നു. ബിസിനസ് ലോകത്തെ പ്രധാന വിവാദമായ ആമസോൺ -ഫ്യൂച്ചർ ഗ്രൂപ്പ് തർക്കം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം.കൂടാതെ ഇന്ത്യയിലെ നിയമവിദഗ്ദ്ധർക്ക് ആമസോൺ കൈക്കൂലി നൽകിയതായും ഇന്ത്യയിൽ നിലനിൽക്കുന്നതിന് 2018-20 കാലയളവിൽ 8546 കോടി നിയമ ചെലവുകൾ നേരിടുന്നതിന് വിനി യോഗിച്ചതായും പറയുന്നു. കോൺഗ്രസ് ഇതിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കൂടാതെ ആർ.എസ്.എസിന്റെ സ്വദേശി ജാഗ്രണൺ മഞ്ചും ആമസോണിന്റെ അധാർമിക വ്യാപാരത്തിനെതിരെ രംഗത്തെത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ