- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന്റെ ട്വീറ്റുകൾ ട്വീറ്റ് പ്രിന്റ് ചെയ്ത ടോയ്ലറ്റ് ടിഷ്യൂ ആമസോണിൽ സൂപ്പർഹിറ്റ്; 'ഫ്ളഷബിൾ' ആയ പത്ത് ട്വീറ്റുകളാണ് ടോയ്ലെറ്റ് പേപ്പറിൽ പ്രിന്റ് ചെയ്തിരിക്കുന്നത്
വാഷിംങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 'ക്ലാസിക്' ട്വീറ്റുകളുള്ള ടോയ്ലെറ്റ് പേപ്പറുകൾ ആമസോണിൽ വിൽപ്പനയ്ക്ക്. ട്വിറ്ററിൽ ഏറെ ചർച്ചയായ ട്രംപിന്റെ 10 ട്വീറ്റുകൾ പ്രിന്റ് ചെയ്ത ടോയ്ലെറ്റ് പേപ്പറുകളാണ് അമസോണിൽ വിൽപ്പനയ്ക്കെത്തിയിരിക്കുന്നത്. ട്രംപിന്റെ മുഖവും ഇതിൽ പ്രിന്റ് ചെയ്തിട്ടുണ്ട്. ടോയ്ലറ്റ് ട്വീറ്റ് എന്ന റീട്ടെയിൽ സ്ഥാപനമാണ് ഇത് ആമസോണിൽ വിൽപ്പനയ്ക്കെത്തിച്ചിരിക്കുന്നത്. ട്രംപിന്റെ ട്വീറ്റുകളുള്ള ടോയ്ലെറ്റ് പേപ്പർ വെള്ളിയാഴ്ചയോടെയാണ് ആമസോണിൽ വിൽപ്പനയ്ക്കെത്തിയതെങ്കിലും രണ്ട് ദിവസം കൊണ്ട് സ്റ്റോക്ക് തീർന്നു. ടോയ്ലെറ്റ് പേപ്പർ ഉടന് വീണ്ടും വിൽപ്പനയ്ക്കെത്തുമെന്നാണ് വിവരം. ട്രംപിനെതിരെയുള്ള പ്രതിഷേധമെന്ന നിലയിൽ നേരത്തേയും ട്രംപിന്റെ മുഖമുള്ള ടോയ്ലറ്റ് പേപ്പറുകൾ ആമസോൺ ഇ കോമേഴ്സ് സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.ട്രംപ് ട്വീറ്റുകളുള്ള സിങ്കിൾ റോൾ ടോയ്ലെറ്റ് പേപ്പറിന് 9.99 ഡോളർ മുതൽ 12.95 ഡോളർ വരെയാണ് വില. ഏറെ വിവാദമായ ട്രംപിന്റെ ട്വീറ്റുകൾ പ്രിന്റ് ചെയ്ത് പേപ്പറിന് വലിയ ഡിമാന്റ
വാഷിംങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 'ക്ലാസിക്' ട്വീറ്റുകളുള്ള ടോയ്ലെറ്റ് പേപ്പറുകൾ ആമസോണിൽ വിൽപ്പനയ്ക്ക്. ട്വിറ്ററിൽ ഏറെ ചർച്ചയായ ട്രംപിന്റെ 10 ട്വീറ്റുകൾ പ്രിന്റ് ചെയ്ത ടോയ്ലെറ്റ് പേപ്പറുകളാണ് അമസോണിൽ വിൽപ്പനയ്ക്കെത്തിയിരിക്കുന്നത്. ട്രംപിന്റെ മുഖവും ഇതിൽ പ്രിന്റ് ചെയ്തിട്ടുണ്ട്. ടോയ്ലറ്റ് ട്വീറ്റ് എന്ന റീട്ടെയിൽ സ്ഥാപനമാണ് ഇത് ആമസോണിൽ വിൽപ്പനയ്ക്കെത്തിച്ചിരിക്കുന്നത്.
ട്രംപിന്റെ ട്വീറ്റുകളുള്ള ടോയ്ലെറ്റ് പേപ്പർ വെള്ളിയാഴ്ചയോടെയാണ് ആമസോണിൽ വിൽപ്പനയ്ക്കെത്തിയതെങ്കിലും രണ്ട് ദിവസം കൊണ്ട് സ്റ്റോക്ക് തീർന്നു. ടോയ്ലെറ്റ് പേപ്പർ ഉടന് വീണ്ടും വിൽപ്പനയ്ക്കെത്തുമെന്നാണ് വിവരം. ട്രംപിനെതിരെയുള്ള പ്രതിഷേധമെന്ന നിലയിൽ നേരത്തേയും ട്രംപിന്റെ മുഖമുള്ള ടോയ്ലറ്റ് പേപ്പറുകൾ ആമസോൺ ഇ കോമേഴ്സ് സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ട്രംപ് ട്വീറ്റുകളുള്ള സിങ്കിൾ റോൾ ടോയ്ലെറ്റ് പേപ്പറിന് 9.99 ഡോളർ മുതൽ 12.95 ഡോളർ വരെയാണ് വില. ഏറെ വിവാദമായ ട്രംപിന്റെ ട്വീറ്റുകൾ പ്രിന്റ് ചെയ്ത് പേപ്പറിന് വലിയ ഡിമാന്റ് ആണ്. ആദ്യ ദിവസങ്ങളിൽ തന്നെ സ്റ്റോക്ക് തീർന്നതിനാൽ ടോയ്ലെറ്റ് പേപ്പർ ഉടൻ സ്റ്റോക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ആമസോണും റീട്ടെയിലേഴ്സും.
ട്രംപിന്റെ വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങളിലുള്ള ടോയ്ലെറ്റ് പേപ്പറുകൾ ഫൈവ് സ്റ്റാർ റേറ്റിംഗിലാണ് വിൽപ്പന നടക്കുന്നത്. ട്രംപിനു പുറമേ ബരാക് ഒബാമയുടെയും ലോക നേതാക്കളുടേയും മുഖചിത്രങ്ങൾ പതിപ്പിച്ച ടോയ്ലെറ്റ് പേപ്പറുകളും ആമസോണിൽ ലഭ്യമാണ്.