- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ആമസോൺ ജീവനക്കാരുടെ മണിക്കൂറിലെ ശമ്പളം 7.25-ൽ നിന്നും 15 ഡോളറായി ഉയർത്തി
വാഷിങ്ടൻ: ആമസോൺ ജീവനക്കാരുടെ മിനിമം വേതനം മണിക്കൂറിൽ 7.25 ഡോളറിൽ നിന്നും 15 ഡോളറായി ഉയർത്തി. പുതിയ നിരക്കുകൾ നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് ആമസോൺ സിഇഒ ജെഫ് ബസോസ് പറഞ്ഞു. 250,000 ജീവനക്കാർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. 2009 ൽ ഫെഡറൽ മിനിമം വേജ് 7.25 ഡോളറായി നിശ്ചയിച്ചിരുന്നതിൽ ഇതുവരെ മാറ്റം വരുത്തിയിരുന്നില്ല. എന്നാൽ ചില സ്ഥലങ്ങളിൽ 10 ഡോളർ വച്ചു നൽകിയിരുന്നതായും കമ്പനി അധികൃതർ അറിയിച്ചു.പുതിയ ഉത്തരവനുസരിച്ച് ഫുൾടൈം, പാർട്ട്ടൈം, താൽക്കാലിക ജീവനക്കാർ എന്നിവർക്ക് 15 ഡോളർ വച്ചു ലഭിക്കും. 165 ബില്യൻ ഡോളറിന്റെ ആസ്ഥിയുള്ള കമ്പനി, ജീവനക്കാർക്ക് നൽകിയിരുന്ന വേതനത്തെക്കുറിച്ചു നിരവധി ആക്ഷേപങ്ങൾ ഉണ്ടായിരുന്നു. അമേരിക്കയിലെ വൻകിട കമ്പനികളായ വാൾമാർട്ട് മിനിമം വേതനം 11 ഡോളറും, ടാർജറ്റ് 15 ഡോളറുമായാണു നിശ്ചയിച്ചിരിക്കുന്നത്. ടാർജറ്റിൽ 2020 മുതൽ മാത്രമാണ് പുതിയ വേജസ് നിലവിൽ വരിക.അമേരിക്കയിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് വാല്യു ഉള്ള കമ്പനി ആപ്പിളാണ്. ഇതിനു തൊട്ടു പിന്നിലാണ് ആമസോൺ.
വാഷിങ്ടൻ: ആമസോൺ ജീവനക്കാരുടെ മിനിമം വേതനം മണിക്കൂറിൽ 7.25 ഡോളറിൽ നിന്നും 15 ഡോളറായി ഉയർത്തി. പുതിയ നിരക്കുകൾ നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് ആമസോൺ സിഇഒ ജെഫ് ബസോസ് പറഞ്ഞു. 250,000 ജീവനക്കാർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. 2009 ൽ ഫെഡറൽ മിനിമം വേജ് 7.25 ഡോളറായി നിശ്ചയിച്ചിരുന്നതിൽ ഇതുവരെ മാറ്റം വരുത്തിയിരുന്നില്ല.
എന്നാൽ ചില സ്ഥലങ്ങളിൽ 10 ഡോളർ വച്ചു നൽകിയിരുന്നതായും കമ്പനി അധികൃതർ അറിയിച്ചു.പുതിയ ഉത്തരവനുസരിച്ച് ഫുൾടൈം, പാർട്ട്ടൈം, താൽക്കാലിക ജീവനക്കാർ എന്നിവർക്ക് 15 ഡോളർ വച്ചു ലഭിക്കും. 165 ബില്യൻ ഡോളറിന്റെ ആസ്ഥിയുള്ള കമ്പനി, ജീവനക്കാർക്ക് നൽകിയിരുന്ന വേതനത്തെക്കുറിച്ചു നിരവധി ആക്ഷേപങ്ങൾ ഉണ്ടായിരുന്നു.
അമേരിക്കയിലെ വൻകിട കമ്പനികളായ വാൾമാർട്ട് മിനിമം വേതനം 11 ഡോളറും, ടാർജറ്റ് 15 ഡോളറുമായാണു നിശ്ചയിച്ചിരിക്കുന്നത്. ടാർജറ്റിൽ 2020 മുതൽ മാത്രമാണ് പുതിയ വേജസ് നിലവിൽ വരിക.അമേരിക്കയിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് വാല്യു ഉള്ള കമ്പനി ആപ്പിളാണ്. ഇതിനു തൊട്ടു പിന്നിലാണ് ആമസോൺ.