- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിന്റെ പ്രിയപ്പെട്ട പ്രണയ നായിക ക്ലാരയുടെ മകനും വെള്ളിത്തിരയിലേക്ക്; കന്നട നടൻ അംബരീഷിന്റെയും സുമലതയുടെയും മകന്റെ അരങ്ങേറ്റം കന്നഡ ചിത്രത്തിലൂടെ
മലയാളികളുടെ പ്രിയപ്പെട്ട പ്രണയനായികയാണ് തൂവാനത്തുമ്പികളിലെ നടി ക്ലാര. ഇന്നും മലയാളികളുടെ മനസിൽ നിറഞ്ഞ് നില്ക്കുന്ന നടി സുമലതയാണ് ക്ലാരയെ അവിസ്മരണീയമാക്കിയത്. ഇപ്പോഴിതാ സുമലതയുടെ മകനും സിനിമയിലേക്ക് എത്തുകയാണ്. പ്രമുഖ കന്നട നടൻ അംബരിഷിന്റെയും സുമലതയുടെയും മകൻ അഭിഷേക് ഗൗഡയാണ് കന്നഡ സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുന്നത്. പ്രശസ്ത നിർമ്മാതാവ് സന്ദേശ് നാഗരാജ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് അഭിഷേക് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.എല്ലാം തികഞ്ഞ ഒരു ചിത്രത്തിൽ അഭിനയിക്കാനായി കാത്തിരിക്കുകയാണ് അഭിഷേക്. ചേതൻ കുമാർ പവൻ വാദ്യാർ എന്നിവരുടെ തിരക്കഥയിൽ മികച്ച തിരക്കഥയാവും നിർമ്മിക്കുകയെന്ന് സന്ദേശ് നാഗ് രാജ് അറിയിച്ചിട്ടുണ്ട്. സുമലതയും അംബരീഷും വിവാഹം കഴിച്ചത് 1991ലാണ്. ഇടക്കാലത്ത് അംബരീഷ് രാഷ്ട്രീയത്തിലും പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന വാർത്താ വിനിമയ പ്രക്ഷേപണമന്ത്രി, പാർലമെന്റംഗം എന്നി നിലകളിൽ പ്രവർത്തിച്ച അംബരീഷ് ഇപ്പോൾ വീണ്ടും സിനിമ രംഗത്ത് സജീവമായി തുടങ്ങി. പത്മരാജൻ സംവിധാനം ചെയ്ത തൂവാനത്തുമ്പികളിലെ
മലയാളികളുടെ പ്രിയപ്പെട്ട പ്രണയനായികയാണ് തൂവാനത്തുമ്പികളിലെ നടി ക്ലാര. ഇന്നും മലയാളികളുടെ മനസിൽ നിറഞ്ഞ് നില്ക്കുന്ന നടി സുമലതയാണ് ക്ലാരയെ അവിസ്മരണീയമാക്കിയത്. ഇപ്പോഴിതാ സുമലതയുടെ മകനും സിനിമയിലേക്ക് എത്തുകയാണ്. പ്രമുഖ കന്നട നടൻ അംബരിഷിന്റെയും സുമലതയുടെയും മകൻ അഭിഷേക് ഗൗഡയാണ് കന്നഡ സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുന്നത്.
പ്രശസ്ത നിർമ്മാതാവ് സന്ദേശ് നാഗരാജ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് അഭിഷേക് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.എല്ലാം തികഞ്ഞ ഒരു ചിത്രത്തിൽ അഭിനയിക്കാനായി കാത്തിരിക്കുകയാണ് അഭിഷേക്. ചേതൻ കുമാർ പവൻ വാദ്യാർ എന്നിവരുടെ തിരക്കഥയിൽ മികച്ച തിരക്കഥയാവും നിർമ്മിക്കുകയെന്ന് സന്ദേശ് നാഗ് രാജ് അറിയിച്ചിട്ടുണ്ട്.
സുമലതയും അംബരീഷും വിവാഹം കഴിച്ചത് 1991ലാണ്. ഇടക്കാലത്ത് അംബരീഷ് രാഷ്ട്രീയത്തിലും പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന വാർത്താ വിനിമയ പ്രക്ഷേപണമന്ത്രി, പാർലമെന്റംഗം എന്നി നിലകളിൽ പ്രവർത്തിച്ച അംബരീഷ് ഇപ്പോൾ വീണ്ടും സിനിമ രംഗത്ത് സജീവമായി തുടങ്ങി.
പത്മരാജൻ സംവിധാനം ചെയ്ത തൂവാനത്തുമ്പികളിലെ ക്ലാരയെ അവതരിപ്പിച്ച് പ്രേക്ഷകരുടെ നായിക സങ്കൽപ്പങ്ങളെ തിരുത്തിക്കുറിച്ച സുമലത ഇന്നും മലയാളികൾക്ക് പ്രിയങ്കരിയാണ്. കന്നഡ സിനിമ നടൻ അംബരീഷ് വിവാഹം ചെയ്ത് കഴിഞ്ഞ് സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു സുമലത. ത