ലോസ് ഏഞ്ചൽസ്: മദ്യക്കുപ്പി ഉപയോഗിച്ചു വരെ തന്നെ ലൈംഗികമായി ജോണി ഡെപ്പ് പീഡിപ്പിച്ചതായി ആംബർ ഹേർഡ്ഇന്നലെ കോടതിയിൽ പറഞ്ഞു. പൈരേറ്റ്സ് ഒഫ് ദി കരീബിയൻ 5 എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന വേളയിൽ, ആസ്ട്രേലിയയൊൽ താമസിച്ചിരുന്ന വാടകവീട്ടിൽ വെച്ച് 2015 മാർച്ചിലായിരുന്നു ഈ പീഡനം നടന്നതെന്നും അവർ കോടതിയെ ബോധിപ്പിച്ചു. ഇതിനിടയിലായിരുന്നു ഡെപ്പിന്റെ കൈവിരൽ മുറിഞ്ഞത്. നേരത്തേ ആംബർ ഹേർഡ് തന്റെ നേർക്ക് കുപ്പി വലിച്ചെറിഞ്ഞു എന്നും അതുകാരണം തന്റെ കൈവിരൽ ഛേദിക്കപ്പെട്ടു എന്നും ഡെപ്പ് കോടതിയിൽ പറഞ്ഞിരുന്നു.

ഡെപ്പിന്റെ പല വിധത്തിലുള്ള ലൈംഗിക വൈകൃതങ്ങളും വിശദമായി കോടതിയിൽ വിവരിച്ച് ഹേർഡ് പറഞ്ഞത് പല തവണ ക്രൂരമായ ബലാത്സംഗത്തിന് ഇരയായിട്ടുണ്ട് എന്നാണ്. തന്റെ ലൈംഗിക ജീവിതം നശിപ്പിച്ചു എന്ന് ആക്രോശിച്ചുകൊണ്ട് പലപ്പോഴും ക്രൂരമായി ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു. പലപ്പോഴും ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടിയിട്ടുണ്ടെന്നും ഇത്തരം അവസരങ്ങളിൽ ഡെപ്പിന്റെ കണ്ണുകളിലേക്ക് നോക്കാൻ പോലും താൻ ഭയപ്പെട്ടിരുന്നു എന്നും അവർ പറഞ്ഞു.

ഡാനിഷ് ഗേൾ എന്ന സിനിമയിൽ തനിക്കൊപ്പം അഭിനയിച്ച എഡീ റെഡ്മെയ്നുമായി തനിക്ക് അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് പലതവണ വഴക്കുണ്ടാക്കിയതായും ഹേർഡ് പറഞ്ഞു. 8 മുതൽ 10 എം ഡി എം എ ഗുളികകൾ ഡെപ്പ് കഴിക്കാറുണ്ടെന്നും അവർ തുടർന്നു. ഇക്കാര്യം പലപ്പോഴും ഡെപ്പും സമ്മതിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാണിച്ചു. മറ്റൊരവസരത്തിൽ ലഹരി മൂത്ത ഡെപ്പുമായിവഴക്ക് ഉണ്ടായ കാര്യവും അവർ പറഞ്ഞു. തന്നെ ചുമരിനോട് ചേർത്ത് നിർഥ്റ്റി ക്രൂരമായി മർദ്ദിച്ചു. പിന്നെ തന്നെ തള്ളി താഴെയിട്ടു, ഈ സമയമത്രയും തികഞ്ഞ അശ്ലീലപദങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു എന്നും പൊട്ടിക്കരഞ്ഞുകൊണ്ട് അവർ പറഞ്ഞു.

പലരും തന്നെ വിവാഹം കഴിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു എന്നും തന്നെ വിവാഹം കഴിച്ചതിൽ പശ്ചാത്തപിക്കുന്നു എന്നും പറഞ്ഞ് ഒരിക്കൽ തന്റെ കഴുത്തിൽ പിടിച്ചു ഞെരിച്ചു. ശ്വാസം കിട്ടാതെ പിടയ്ക്കുമ്പോൾ മാറിൽ ശക്തിയായി അമർത്തി, അവർ തുടർന്നു. തന്റെ നിശാവസ്ത്രം പൂർണ്ണമായും അയാൾ വലിച്ചു കീറി. പിന്നെ തള്ളി താഴെയിട്ടു, താൻ അയാളുടെ ജീവിതം നശിപ്പിച്ചു എന്ന് ആക്രോശിച്ചുകൊണ്ടയാൾ ക്രൂരമായി ബലാത്സംഗം ചെയ്തു എന്നും അവർ പറഞ്ഞു.

വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ തന്നെ ദുരിതങ്ങൾ ആരംഭിച്ചു എന്ന് പറഞ്ഞ ഹേർഡ്, തന്നെയും ഡെപ്പിനൊപ്പം ഇരുന്ന് എം ഡി എം എ ഗുളികകൾ കഴിക്കാൻ നിർബന്ധിക്കുമായിരുന്നു എന്നും വ്യക്തമാക്കി. എന്നാൽ, താൻ അത് നിരാകരിക്കുകയായിരുന്നു എന്നും അത് ഡെപ്പിനെ കോപിഷ്ഠനാക്കി എന്നും അവർ കോടതിയിൽ പറഞ്ഞു. ഡെപ്പിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായും അവർ പറഞ്ഞു.