കൊല്ലം: നടിയും നർത്തകിയുമായ അമ്പിളി ദേവിയും ഭർത്താവ് ആദിത്യൻ ജയനും തമ്മിലുള്ള വഴക്ക് പൊലീസ് സ്‌റ്റേഷനില്ഡ എത്തുമെന്ന് ഉറപ്പായി. ആദിത്യൻ വധഭീഷണി മുഴക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ഉടൻ കൈമാറും. അമ്പിളി ദേവിയുടെ വീട്ടിലെത്തി ഭീഷണി മുഴക്കുന്ന ദൃശ്യങ്ങളാണ് താരം പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ 23 ന് നടന്ന സംഭവങ്ങളാണ് സിസിടിവിയിൽ പതിഞ്ഞിരിക്കുന്നത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനമാണ് ആദിത്യൻ ലക്ഷ്യമിടുന്നതെന്നാണ് സൂചന. എന്നാൽ അതിന് അമ്പിളി ദേവി തയ്യാറാകില്ല.

അമ്പിളി ദേവിയുടെ ആദ്യ വിവാഹത്തിലുള്ള കുട്ടിയുടെ കാര്യത്തെച്ചൊല്ലിയുള്ള തർക്കമാണ് വധഭീഷണി വരെ എത്തിയതെന്ന് താരം പറയുന്നു. 'നിങ്ങൾ എന്നെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെങ്കിൽ, ആ ചെറുക്കന്റെ അണ്ണാക്കിൽ അത് ഞാൻ കുത്തിക്കേറ്റി കൊടുത്തിട്ടുണ്ട്' എന്നുള്ള ആദിത്യന്റെ സംസാരം വളരെ വിഷമമുണ്ടാക്കിയെന്നും തുടർന്നൊരു ദിവസം മൂത്തകുട്ടിക്ക് വസ്ത്രം വാങ്ങിക്കൊണ്ടുവന്ന് കൊടുക്കുന്നത് തടഞ്ഞതാണ് പ്രകോപനം ഉണ്ടാക്കിയതെന്നും അമ്പിളി ദേവി പറയുന്നു. ഈ ദൃശ്യങ്ങൾ സഹിതം കേസു കൊടുത്താൽ കൊലപാതക ശ്രമത്തിനും വകുപ്പ് ചുമത്തേണ്ടി വരും. മരകായുധങ്ങൾ അദിത്യന്റെ കൈയിലുള്ളതാണ് ഇതിന് കാരണം.

ജയൻ ചേട്ടൻ ഇനി അപ്പുവിന് വേണ്ടി വാങ്ങി പൈസ കളയല്ലേ, ചെറിയ ആൾക്ക് എന്തെങ്കിലും വാങ്ങിക്കൊടുത്തോളൂ, അപ്പുവിന് കൊടുക്കാൻ ഞാനുണ്ട്. പിന്നീട് അദേഹം ഒരുപാട് കാര്യങ്ങ ൾ സംസാരിച്ചുു. അവസാനമാണ് ആ വസ്ത്രം എടുത്തെിഞ്ഞത്. എന്തിനാണ് വലിച്ചെറിഞ്ഞതെന്ന് അറിയില്ല. അതിനുശേഷം പുറത്തേക്ക് പോയി ഗേറ്റിൽ ചവിട്ടി. പോക്കറ്റിൽ നിന്ന് കത്തിയെടുത്ത് വെട്ടും കുത്തും എല്ലാത്തിനേയും തീർത്തുകളയും എന്ന രീതിയിൽ സംസാരിച്ചു.. അമ്പിളി മദവി വെളിപ്പെടുത്തി. അതിനു ശേഷം ഇത് പുറത്തറിയരുത് എന്നു പറഞ്ഞും ഭീഷണിപ്പെടുത്തിയതായി അവർ കൂട്ടിച്ചേർത്തു. താൻ നാറിയതിനേക്കാൾ കൂടുതൽ നീ നാണംകെടും എന്ന് പറഞ്ഞാണ് പിന്നീട് ഭീഷണിപ്പെടുത്തിയത് അമ്പിളി ദേവി പറഞ്ഞു.

കാര്യങ്ങളെ വളച്ചോടിച്ച് പുതിയ കഥകൾ മെനഞ്ഞ് തന്നെ തേജോവധം ചെയ്യാനാണ് ആദിത്യൻ ശ്രമിച്ചതെന്ന് അമ്പിളി പറയുന്നു. അതിനിടെ സിനിമാ സീരിയൽ ലോകവും അമ്പിളി ദാവിക്ക് പിന്നിലുണ്ട്. 'സമൂഹത്തിൽ നീ നേരെ നടക്കില്ല. എന്നെക്കാൾ മൂന്നിരട്ടി നീ നാറും. സമൂഹത്തിൽ നേരെ നടക്കില്ല. സ്വന്തം ഭാര്യയായവളെ ഇത്രയും അധിക്ഷേപിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.' വിവാഹത്തിന് ശേഷം എന്റെ ഫോണിൽ കോൾ റെക്കോഡ് ചെയ്തതൊക്കെ ആദിത്യനാണ്.

അദ്ദേഹത്തിന് ഇൻഡസ്ട്രിയിൽ ഇഷ്ടമില്ലാത്ത ഒരുപാട് പേരുണ്ട്. പക്ഷേ അവരൊക്കെ എന്നോട് മാന്യമായാണ് പെരുമാറിയിരുന്നത്. പക്ഷേ ഭർത്താവിന് താത്പര്യമില്ലാത്തവരോട് അദ്ദേഹത്തെ കരുതി ഞാനും അകന്നു നിന്നു. പ്രശ്നങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷേ ഊതിപ്പെരുപ്പിക്കാൻ പോയിട്ടില്ല. രണ്ടാം വിവാഹമാണ് ഇനിയെന്നെ പറ്റിക്കരുതേ എന്ന് മാത്രമാണ് പറഞ്ഞിരുന്നത് എന്ന് അമ്പിളി പറയുന്നു.

എന്റെ കുഞ്ഞിന് വാക്സീനേഷൻ എടുക്കാൻ പോലും ആളെകിട്ടിയില്ല. ആ സ്ത്രീയുമായി ബന്ധപ്പെട്ട വിഷയം മാത്രമാണ് ഒരിക്കൽ ഞാൻ അന്വേഷിച്ചത്. അവർ ഒരുമിച്ച് യാത്ര ചെയ്യുന്നത് എന്റെ അച്ഛനോട് ഒരാൾ വിളിച്ചു പറഞ്ഞു. അതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഉരുണ്ടുകളിച്ചു. അതെന്തിനായിരുന്നു.- അമ്പിളി ചോദിക്കുന്നു.