കോട്ടയം: ഇതുവരെയുള്ള ഫേസ് ബുക്ക് പോസ്റ്റുകൾ പോലെയല്ല ഇത്.. ഇന്ന് കോട്ടയം ജില്ലയിൽ മനോരമ പത്രം കണ്ടവരൊക്കെ ഒന്നാം പേജിലെ തട്ടമിട്ട പെൺകുട്ടിയുടെ തീക്ഷ്ണമായ കണ്ണുകളിൽ ഒരുനിമിഷം എങ്കിലും ഉടക്കി നിന്നിട്ടുണ്ടാവാം. ആ കണ്ണുകളിലെ പ്രകാശം നിലനിർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഞങ്ങളുടെ സഹപ്രവർത്തകയാണ് അമ്പിളി ഫാത്തിമ-മലയാള മനോരമയിലെ ഒന്നാം പേജ് വാർത്തയുടെ ചുവടു പിടിച്ച് എഫ്ബിയിൽ ഇട്ട പോസ്റ്റ് വൈറലാകുകയാണ്. നിരവധി പേർ സഹായവുമായെത്തുന്നു. അങ്ങനെ അമ്പിളിയുടെ കഥ സോഷ്യൽ മീഡിയയും ഏറ്റെടുക്കുന്നു.

സാധാരണ ഇത്തരം വാർത്തകൾ മനോരമയുടെ സൂപ്പർ ലീഡായി എത്താറില്ല. ആ കുട്ടിയുടെ കണ്ണുകളിലെ പ്രത്യേകത തന്നെയാണ് അത്തരമൊരു ഒന്നാം പേജ് വാർത്തിയിലേക്ക് കാര്യങ്ങളെത്തിച്ചത്. ഏതായാലും അമ്പിളിക്ക് തുണയാവുകയാണ്. ഈ വാർത്ത വൈറലായതോടെ സഹായങ്ങളുടെ പ്രവാഹവും തുടങ്ങി. ഹ്യദയവും ശ്വാസകോശങ്ങളും മാറ്റിവയ്‌ക്കേണ്ടിവരുന്ന സിഎംഎസ് കോളജിലെ എംകോം അവസാനവർഷ വിദ്യാർത്ഥിനി അമ്പിളി ഫാത്തിമയ്ക്ക് (22) പത്ത് ലക്ഷം രൂപ എംജി സർവകലാശാലയുടെ സഹായമെത്തിക്കാൻ തീരുമാനിച്ചിരുന്നു. സിഎംഎസ് കോളജിൽ എംകോം അവസാനവർഷ വിദ്യാർത്ഥിനിയാണ് കാഞ്ഞിരപ്പള്ളി പുതുപ്പറമ്പിൽ ബഷീറിന്റെയും ഷൈലയുടെയും മകൾ അമ്പിളി ഫാത്തിമ (22).

ജന്മനാ ഹൃദയത്തിൽ സുഷിരവുമായി ജനിച്ച അമ്പിളിക്കു ഹൃദയവും ഇരു ശ്വാസകോശങ്ങളും മാറ്റിവയ്ക്കണം. പൽമനറി ഹൈപ്പർടെൻഷൻ എന്ന രോഗമാണു ശ്വാസകോശത്തെ ബാധിച്ചത്. അമ്പിളിയുടെ ജീവൻ നിലനിർത്താൻ 40 ലക്ഷം രൂപയാണ് വേണ്ടത്. രണ്ടാം വയസ്സിൽ ബോധംകെട്ടു വീണപ്പോഴാണ് അമ്പിളിയുടെ ഹൃദയത്തിലൊരു സുഷിരമുള്ളതു കണ്ടെത്തിയത്. ഹൃദയത്തിന്റെ മുകളിലെ അറയിലെ ഈ സുഷിരംവഴി ശുദ്ധരക്തവും അശുദ്ധരക്തവും കൂടിച്ചേരുന്നു. അങ്ങനെ ശ്വാസകാേശങ്ങളുടെ പ്രവർത്തനവും പതിയെ നിലയ്ക്കുമ്പോഴാണു ബോധക്ഷയമുണ്ടാവുന്നത്. പണമില്ലാതിരുന്നതിനാൽ ശസ്ത്രക്രിയ നടന്നില്ല. സ്‌കൂളിലും കോളജിലുമൊക്കെ ബോധം നഷ്ടപ്പെടുമ്പോൾ ആരെങ്കിലും ആശുപത്രിയിലെത്തിക്കും. ഓക്‌സിജൻ കൊടുത്തു ജീവൻ നിലനിർത്തും.

പൽമനറി ഹൈപ്പർടെൻഷൻ എന്ന രോഗമാണു ശ്വാസകോശത്തെ ബാധിച്ചത്. അമ്പിളിയുടെ ജീവൻ നിലനിർത്താൻ 40 ലക്ഷം രൂപ വേണം. ശസ്ത്രക്രിയ നടത്താതെ ഇനി മുന്നോട്ടു പോകാനാവില്ലെന്ന് അറിയിച്ചതു ചെന്നൈ അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാരാണ്. മറ്റൊന്നുകൂടി അവർ പറഞ്ഞു: ജന്മനാ ഹൃദയത്തിലുണ്ടായ സുഷിരമാണ് ഇതുവരെ അവളെ ജീവിപ്പിച്ചത്. ഇന്നു ഹൃദയത്തിനുള്ളിലുണ്ടാകുന്ന മർദത്തെ നിയന്ത്രിച്ചുനിർത്തി സുരക്ഷിതമാക്കുന്നത് ഈ സുഷിരമാണത്രേ. ഉണ്ടായിരുന്ന വസ്തു ചികിൽസയ്ക്കായി വിറ്റ് വാടകവീട്ടിലാണു താമസം. സ്വകാര്യ സർവേയറായ ബാപ്പയുടെ വരുമാനം വീട്ടുചെലവിനുപോലും തികയില്ല. ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ കേരളത്തിൽ നടന്നിട്ടില്ല. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഇതിനു മുൻപ് ആറുപേർക്ക് ഈ ശസ്ത്രക്രിയ ചെയ്തിട്ടുണ്ട്.

അമ്പിളിയെ രക്ഷിച്ചേ പറ്റൂ, ആ പുഞ്ചിരി മായാതിരിക്കാൻ പണം സ്വരൂപിക്കാൻ സഹപാഠികളും അദ്ധ്യാപകരും അവളുടെ പേരിൽ എസ്‌ബിറ്റി സിഎംഎസ് കോളജ് ക്യാംപസ് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. എന്റെ എല്ലാ സുഹൃത്തുക്കളും ഇതൊരു അഭ്യർത്ഥനയായി സ്വീകരിക്കുമെന്ന് കരുതുന്നു. നിങ്ങള്ക്ക് സഹായിക്കാൻ ആയില്ലെങ്കിലും മറ്റുള്ളവരുടെ ശ്രദ്ധയിലേക്ക് എങ്കിലും ഈ വിഷയം എത്തിക്കുമല്ലോ. പ്രതിസന്ധികൾക്കിടയിലും സ്വപ്നമായ ഐഎഎസ് എന്ന ലക്ഷ്യത്തിലേക്ക് അമ്പിളി നടന്നു. എംകോമിനു ചേർന്നപ്പോൾ വിദ്യാഭ്യാസമന്ത്രി പി. കെ. അബ്ദുറബ് നേരിട്ടു സഹായിച്ചു. വൃക്ഷങ്ങൾ അധികമുള്ള, നല്ലതുപോലെ ഓക്‌സിജൻ കിട്ടുന്ന സ്ഥലത്ത് പടികൾ കയറാതെ ക്ലാസിലെത്താൻ കഴിയണമെന്നതിനാൽ സിഎംഎസ് കോളജിൽ എംകോമിന് അധികം ഒരു സീറ്റ് നൽകി പ്രവേശനം കൊടുക്കുകയായിരുന്നു. ഉണ്ടായിരുന്ന വസ്തു ചികിൽസയ്ക്കായി വിറ്റ് വാടകവീട്ടിലാണു അമ്പിളിയുടെ കുടുംബം താമസിക്കുന്നത്. സ്വകാര്യ സർവേയറായ ബാപ്പയുടെ വരുമാനം വീട്ടുചെലവിനുപോലും തികയില്ല.

ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ കേരളത്തിൽ നടന്നിട്ടില്ല. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഇതിനു മുൻപ് ആറുപേർക്ക് ഈ ശസ്ത്രക്രിയ ചെയ്തിട്ടുണ്ട്. ഏതു പ്രതിസന്ധിയെയും അതിജീവിക്കാനുള്ള ആത്മവിശ്വാസമാണ് അമ്പിളിയുടെ കരുത്ത്. ആ പുഞ്ചിരി മായാതിരിക്കാൻ പണം സ്വരൂപിക്കാൻ സഹപാഠികളും അദ്ധ്യാപകരും അവളുടെ പേരിൽ എസ്‌ബിറ്റി സിഎംഎസ് കോളജ് ക്യാംപസ് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67122456912 IFSC code SBTR  0000484 (ഫോൺ: 94473 14172).

 

 

ഇതുവരെയുള്ള ഫേസ് ബുക്ക് പോസ്റ്റുകൾ പോലെയല്ല ഇത്.. ഇന്ന് കോട്ടയം ജില്ലയിൽ മനോരമ പത്രം കണ്ടവരൊക്കെ ഒന്നാം പേജിലെ തട്ടമിട്...

Posted by Jikku Varghese Jacob on Friday, June 5, 2015