- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്പിളിയുമായി സൗബിൻ ഷാഹിർ എത്തുന്നു; വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ഗപ്പിക്ക് ശേഷം മറ്റൊരു ഫീൽ ഗുഡ് മൂവിയുമായി ജോൺ പോൾ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് ദുൽഖർ സൽമാൻ
കൊച്ചി: മികച്ച പ്രമേയം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ ഗപ്പിക്ക് ശേഷം മറ്റൊരു ഫീൽഗുഡ് മൂവിയുമായി ജോൺ പോളെത്തുന്നു. ഇത്തവണ സൗബിൻ ഷാഹിറുമായാണ് ജോൺ എത്തുന്നത്. അമ്പിളി എന്ന് പേരിട്ട ചിത്രം ഒരു റോഡ് മൂവിയായാണ് ഒരുക്കുന്നത്. നസ്രിയ നസിമിന്റെ സഹോദരൻ നവീൻ നസീം ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമായ അമ്പിളിയിൽ പുതുമുഖം തൻവി റാം ആണ് നായിക. ഇ ഫോർ എന്റർടെയിന്മെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം. ദുൽഖർ സൽമാനാണ് വിഷുദിനത്തിൽ അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. സുഡാനി ഫ്രം നൈജീരിയ എന്ന സൂപ്പർഹിറ്റിന് ശേഷം സൗബിൻ നായകനാകുന്ന സിനിമായാണ് അമ്പിളി. രണ്ട് വർഷത്തോളമുള്ള തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ഹ്യൂമറിനും മ്യൂസിക്കിനും പ്രാധാന്യമുള്ള റോഡ് മുവീയുമായി ജോൺപോൾ എത്തുന്നത്. ഗപ്പിയിലൂടെയാണ് ടൊവിനോ തോമസ് നായകതാരമായി മാറുന്നത്. ടൊവിനോയുടെ പിറന്നാൾ ദിവസം ആരാധകർ മുൻകയ്യെടുത്ത് ഗപ്പി റീ റിലീസ് ചെയ്തിരുന്നു. ശരൺ വേലായുധനാണ് ഛായാഗ്രാഹകൻ. റ ഗപ്പിയിലെ ഗാനങ്ങളൊരു
കൊച്ചി: മികച്ച പ്രമേയം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ ഗപ്പിക്ക് ശേഷം മറ്റൊരു ഫീൽഗുഡ് മൂവിയുമായി ജോൺ പോളെത്തുന്നു. ഇത്തവണ സൗബിൻ ഷാഹിറുമായാണ് ജോൺ എത്തുന്നത്. അമ്പിളി എന്ന് പേരിട്ട ചിത്രം ഒരു റോഡ് മൂവിയായാണ് ഒരുക്കുന്നത്.
നസ്രിയ നസിമിന്റെ സഹോദരൻ നവീൻ നസീം ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമായ അമ്പിളിയിൽ പുതുമുഖം തൻവി റാം ആണ് നായിക. ഇ ഫോർ എന്റർടെയിന്മെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം.
ദുൽഖർ സൽമാനാണ് വിഷുദിനത്തിൽ അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. സുഡാനി ഫ്രം നൈജീരിയ എന്ന സൂപ്പർഹിറ്റിന് ശേഷം സൗബിൻ നായകനാകുന്ന സിനിമായാണ് അമ്പിളി.
രണ്ട് വർഷത്തോളമുള്ള തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ഹ്യൂമറിനും മ്യൂസിക്കിനും പ്രാധാന്യമുള്ള റോഡ് മുവീയുമായി ജോൺപോൾ എത്തുന്നത്. ഗപ്പിയിലൂടെയാണ് ടൊവിനോ തോമസ് നായകതാരമായി മാറുന്നത്. ടൊവിനോയുടെ പിറന്നാൾ ദിവസം ആരാധകർ മുൻകയ്യെടുത്ത് ഗപ്പി റീ റിലീസ് ചെയ്തിരുന്നു.
ശരൺ വേലായുധനാണ് ഛായാഗ്രാഹകൻ. റ ഗപ്പിയിലെ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ആണ് അമ്പിളിയുടെ സംഗീത സംവിധായകൻ.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയുടെ എഡിറ്ററായിരുന്ന കിരൺ ദാസ് ആണ് എഡിറ്റർ. വിനേഷ് ബംഗ്ലാൻ കലാസംവിധാനവും മഷർ ഹംസ കോസ്റ്റിയൂം ഡിസൈനിംഗും, ആർ ജി വയനാടനാണ് മേക്കപ്പും നിർവഹിക്കുന്നു. പ്രേംലാൽ കെകെ ആണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. സൂരജ് ഫിലിപ്പ് ആണ് ലൈൻ പ്രൊഡ്യൂസർ. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷൻ കൺട്രോളർ.