- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആംബുലൻസ് എന്ന പേരെഴുതി 9188 100 100 എന്ന നമ്പർ ഇപ്പോൾ തന്നെ നിങ്ങളുടെ മൊബൈലിലേക്ക് സേവ് ചെയ്തോളൂ; അപകടം ഉണ്ടായാൽ അപ്പോൾ തന്നെ വിളിക്കാം; ആയിരത്തോളം ആംബുലൻസുകളുടെ ഒറ്റ ശൃംഖല ഉണ്ടാക്കി സർക്കാർ; സംസ്ഥാനത്തെ എല്ലാ ആംബുലൻസുകളും ഒരു കുടക്കീഴിലേക്ക്
തിരുവനന്തപുരം: കേരളത്തിലെവിടെയും റോഡപകടങ്ങളുണ്ടായാൽ ഇനി വിളിക്കാൻ ഒറ്റ നമ്പർ: 9188100100. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, കേരള പൊലീസ്, രമേശ് കുമാർ ഫൗണ്ടേഷൻ എന്നിവ ചേർന്നാണു വിദേശമാതൃകയിൽ ട്രോമാ റെസ്‌ക്യൂ ഇനിഷ്യേറ്റീവ് എന്ന പേരിൽ അത്യാധുനിക ട്രോമ കെയർ പദ്ധതി നടപ്പാക്കുന്നത്. ചികിൽസ കിട്ടാതെ മരിച്ച മുരുകന്റെ അവസ്ഥ ഇനിയാർക്കുമുണ്ടാകില്ലെന്ന് ഉറപ്പാക്കാനാണ് ഇത്. ആദ്യഘട്ടത്തിൽ ആയിരത്തോളം ആംബുലൻസുകൾ ഇതിന്റെ ഭാഗമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു പദ്ധതി ഉദ്ഘാടനം ചെയ്യും. അപകടമുണ്ടായാലുടൻ 91881 00100 എന്ന നമ്പറിൽ വിളിക്കാം. ഉടൻ പൊലീസ് കൺട്രോൾ റൂമിൽ സന്ദേശമെത്തും. ആംബുലൻസ് ഡ്രൈവറുടെ മൊബൈലിൽ നൽകിയിരിക്കുന്ന പ്രത്യേക ആപ്ലിക്കേഷനിൽ അലർട്ട് ലഭിക്കും. അപകടം നടന്ന സ്ഥലത്തേക്കുള്ള വഴിയും ഡ്രൈവറുടെ മൊബൈലിൽ തെളിയും. ആംബുലൻസുകളുടെ ചാർജ് രോഗിയുടെ ബന്ധുക്കൾ തന്നെ വഹിക്കണം. അവർക്ക് ഈ തുക നൽകാൻ കഴിയില്ലെങ്കിൽ ചെലവ് ഐ.എം.എ ഏറ്റെടുക്കും. സംസ്ഥാനമൊട്ടുക്ക് ആദ്യമായിട്ടാണ് ഒറ്റ നമ്പറിൽ ആംബുലൻസ് സേവനം ലഭ്യമാകുന്ന
തിരുവനന്തപുരം: കേരളത്തിലെവിടെയും റോഡപകടങ്ങളുണ്ടായാൽ ഇനി വിളിക്കാൻ ഒറ്റ നമ്പർ: 9188100100. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, കേരള പൊലീസ്, രമേശ് കുമാർ ഫൗണ്ടേഷൻ എന്നിവ ചേർന്നാണു വിദേശമാതൃകയിൽ ട്രോമാ റെസ്‌ക്യൂ ഇനിഷ്യേറ്റീവ് എന്ന പേരിൽ അത്യാധുനിക ട്രോമ കെയർ പദ്ധതി നടപ്പാക്കുന്നത്.
ചികിൽസ കിട്ടാതെ മരിച്ച മുരുകന്റെ അവസ്ഥ ഇനിയാർക്കുമുണ്ടാകില്ലെന്ന് ഉറപ്പാക്കാനാണ് ഇത്. ആദ്യഘട്ടത്തിൽ ആയിരത്തോളം ആംബുലൻസുകൾ ഇതിന്റെ ഭാഗമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു പദ്ധതി ഉദ്ഘാടനം ചെയ്യും. അപകടമുണ്ടായാലുടൻ 91881 00100 എന്ന നമ്പറിൽ വിളിക്കാം. ഉടൻ പൊലീസ് കൺട്രോൾ റൂമിൽ സന്ദേശമെത്തും. ആംബുലൻസ് ഡ്രൈവറുടെ മൊബൈലിൽ നൽകിയിരിക്കുന്ന പ്രത്യേക ആപ്ലിക്കേഷനിൽ അലർട്ട് ലഭിക്കും. അപകടം നടന്ന സ്ഥലത്തേക്കുള്ള വഴിയും ഡ്രൈവറുടെ മൊബൈലിൽ തെളിയും.
ആംബുലൻസുകളുടെ ചാർജ് രോഗിയുടെ ബന്ധുക്കൾ തന്നെ വഹിക്കണം. അവർക്ക് ഈ തുക നൽകാൻ കഴിയില്ലെങ്കിൽ ചെലവ് ഐ.എം.എ ഏറ്റെടുക്കും. സംസ്ഥാനമൊട്ടുക്ക് ആദ്യമായിട്ടാണ് ഒറ്റ നമ്പറിൽ ആംബുലൻസ് സേവനം ലഭ്യമാകുന്നത്.