ദുബായ്: ദുബായ് കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി പ്രഥമ കാരുണ്യ പദ്ധതിയായ് മർഹും പാണക്കാട് സയ്യദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ പേരിൽ ബദിയടുക്കയിലും മലയോര മേഖലകളിലും സൗജന്യ സേവനം നടത്തുന്നതിനായ് ആധുനിക രീതിയിലുള്ള സൗജന്യ ആശ്രയ ആംബുലൻസ് സമർപ്പണം നവംബർ 23ന് വൈകുന്നേരം6 മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹമ്മദ് അലി ഉദ്ഗാടനം ചെയ്യുമെന്ന് ദുബായ് കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് പിലാങ്കട്ട ജനറൽ സെക്രട്ടറി എം എസ് ഹമീദ് ട്രഷറർ അഷ്റഫ് കൂക്കംകടൽ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്‌റ് ചെയര്മാന് മാഹിൻ കേളോട് ജനറൽ കൺവീനർ സലാം കന്യപ്പാടി എന്നിവർ അറിയിച്ചു.

ശിഹാബ് തങ്ങൾ ചാരിറ്റബിള് ട്രസ്റ്റ് ബദിയടുക്ക മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത് ബദിയടുക്ക ബസ് സ്റ്റാന്റ്് പരിസരത്ത് നടക്കുന്ന ചടങ്ങിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ദളിത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എ പി ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും ശിഹാബ് തങ്ങൾ ചാരിറ്റബിള് ട്രസ്‌റ് ചെയര്മാന് മാഹിൻ കേളോട് അധ്യക്ഷത വഹിക്കും.

മുസ്ലിം ലീഗ് ജില്ലാ മ്പ്രസിഡന്റ് എം സി കമറുദ്ദീൻ ജനറൽ സെക്രട്ടറി എ അബ്ദുറഹ്മാൻ eഎൻ എ നെല്ലിക്കുന്ന് എം എൽ എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ എ ജി സി ബശീർ ബദിയദ്ക പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ബദറുദ്ദീൻ താഷിം ജനറൽ സെക്രട്ടറി അന്വര് ഓസോൺ മറ്റു മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കൾ സംബന്ധിക്കും ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥികളെയും ജീവകാരുണ്യ പ്രവർത്തകരെയും ചടങ്ങിൽ ആദരിക്കും

മാസങ്ങൾക് മുമ്പ് പുനഃസംഘടിപ്പിച്ച ദുബായ്പ കെ എം സി സി ബദിയദ്ക ഞ്ചായത്ത് കമ്മിറ്റിയുടെ ആദ്യസംരഭമാണിത്. നേരത്തെ 4 വീടുകൾ നിർമ്മിച്ച നൽകി മാതൃക പ്രവർത്തനം കാഴ്ചവെച്ചിരുന്നു.ഒട്ടനവധി ജീവകാരുണ്യപ്രവർത്തനമാണ് പഞ്ചായത്ത് കമ്മിറ്റി നടത്തി വരുന്നത് മലയോരമേഖല ഉൾപ്പെടുന്ന പ്രദേശമായ ഈ മേഖലകളിൽ നിന്നും അടിയന്തിര ചികിത്സായ്ക്ക് കാസറകോടോ,മംഗലാപുരത്തേയോ ആണ് ആശ്രയിക്കുന്നത്. പകൽ സമയങ്ങളിൽ തന്നെ വാഹനലഭ്യത കുറവുള്ള ഈ മേഖല രാത്രികാലങ്ങളിൽ വല്യ പ്രയാസമാണ് അനുഭവിക്കുന്നത്.

ഈ ദുരിതങ്ങൾ മനസ്സിലാക്കിക്കൊണ്ട് ഇവിടുത്തുകാരുടെ ചിരകാല അഭിലാഷം സാക്ഷാത്കരിക്കുന്നതിന്ന് വേണ്ടിയാണ് ബദിയടുക്ക പഞ്ചായത്ത് ദുബായ് കെ എം സി സി ആംബുലൻസിനു പ്രഥമ പരിഗണന നൽകിയത്മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും സാമൂഹിക സാംസകാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കുന്ന പരിവാടിയിൽ നാട്ടിലുള്ള മുഴുവൻ പ്രവർത്തകരും പങ്കെടുക്കണം എന്നും ഭാരവാഹികൾ അഭ്യർത്ഥിചു.