- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയിലായിരുന്ന രോഗി ഡ്രൈവറെ ആക്രമിച്ചു; നിയന്ത്രണം വിട്ട ആംബുലൻസ് അപകടത്തിൽ പെട്ടു
തിരുവനന്തപുരം: മദ്യലഹരിയിലായിരുന്ന രോഗിയുടെ ആക്രമണത്തിൽ നിയന്ത്രണം വിട്ട ആംബുലൻസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം മലയിൻകീഴ് സർക്കാർ ആശുപത്രിയിൽ നിന്നു കാലിന് പരിക്കേറ്റ യുവാവുമായി പോയ വാഹനമാണ് അപകടത്തിൽ പെട്ടത്.
ആംബുലൻസ് ഡ്രൈവറെ രോഗി ആക്രമിച്ചപ്പോൾ വാഹനം നിയന്ത്രണം വിട്ടു കുഴിയിലേക്ക് വീഴുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ അമലിന് അപകടത്തിൽ പരിക്കേറ്റു. വാഹനത്തിലുണ്ടായിരുന്ന രോഗി രക്ഷപ്പെട്ടു. മലയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു,
ന്യൂസ് ഡെസ്ക്
Next Story