- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈറണിട്ട് ചീറിപാഞ്ഞ് വരുന്ന ആംബുലൻസിനെ കണ്ടിട്ടും അഭ്യാസ പ്രകടനം തുടർന്നു; കുഞ്ഞിന്റെ ബന്ധുക്കൾ അലറി വിളിച്ചിട്ടും വഴിമാറിയില്ല; 20മിനിറ്റിലോടി എത്തേണ്ട ആശുപത്രിയിലെത്തിയത് 15 മിനിറ്റ് വൈകി; നവജാത ശിശു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സ്വകാര്യ വാഹന ഉടമയ്‌ക്കെതിരെ ആംബുലൻസ് ഡ്രൈവർ
പെരുമ്പാവൂർ: മുന്നിൽ മന:പ്പൂർവ്വം തടസ്സം സൃഷ്ടിച്ചത് മൂലം ഓട്ടം 15 മിനിട്ട് വൈകി. ജീവൻ അപകടത്തിലായ നവജാത ശിശു രക്ഷപെട്ടത് തലനാരിഴക്ക്.സ്വകാര്യവാഹന ഉടമയ്‌ക്കെതിരെ സർക്കാർ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ പരാതി നൽകി. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ അല്ലപ്ര സ്വദേശി മധുവാണ് തന്റെ വാഹനത്തിന് മുന്നിൽ നാല് കിലോമീറ്ററോളം ദൂരം മാർഗ്ഗതടസ്സം സൃഷ്ടിടിച്ച വാഹന ഉടമയ്‌ക്കെതിരെ പൊലീസിലും ആർ റ്റി ഒ യ്ക്കും പരാതി സമർപ്പിച്ചിട്ടുള്ളത്. പ്രസവിച്ച ഉടൻ ശ്വാസതടസ്സം കാണപ്പെട്ടതിനേത്തുടർന്നാണ് കുഞ്ഞിനെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഡോക്ടർ ബന്ധുക്കളോട് നിർദ്ദേശിച്ചത്.ഉടൻ ബന്ധുക്കൾ കുഞ്ഞുമായി ആശുപത്രിയിലെ ആമ്പുലൻസിൽ കളമശേരിക്ക് ഇവിടെ നിന്നും പുറപ്പെട്ടു. ആലുവ ചുണംങ്ങംവേലി വരെ വേഗത്തിൽ പോകാൻ കഴിഞ്ഞെങ്കിലും ഇവിടെ നിന്നും മുന്നിൽ പ്രത്യക്ഷപ്പെട്ട കാർ പലപ്പോഴും മാർഗ്ഗ തടസ്സാമായി. പിന്നിലുള്ളത് ആബുലൻസ് ആണെന്ന് വ്യക്തമായിട്ടും കൊച്ചിൻ ബാങ്ക് ജംഗ്ഷൻ എത്തുന്നത് വരെ കാർ ഡ്രൈവർ റോഡിൽ'അഭ്യാസപ്രകടനം'ത
പെരുമ്പാവൂർ: മുന്നിൽ മന:പ്പൂർവ്വം തടസ്സം സൃഷ്ടിച്ചത് മൂലം ഓട്ടം 15 മിനിട്ട് വൈകി. ജീവൻ അപകടത്തിലായ നവജാത ശിശു രക്ഷപെട്ടത് തലനാരിഴക്ക്.സ്വകാര്യവാഹന ഉടമയ്‌ക്കെതിരെ സർക്കാർ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ പരാതി നൽകി.
പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ അല്ലപ്ര സ്വദേശി മധുവാണ് തന്റെ വാഹനത്തിന് മുന്നിൽ നാല് കിലോമീറ്ററോളം ദൂരം മാർഗ്ഗതടസ്സം സൃഷ്ടിടിച്ച വാഹന ഉടമയ്‌ക്കെതിരെ പൊലീസിലും ആർ റ്റി ഒ യ്ക്കും പരാതി സമർപ്പിച്ചിട്ടുള്ളത്. പ്രസവിച്ച ഉടൻ ശ്വാസതടസ്സം കാണപ്പെട്ടതിനേത്തുടർന്നാണ് കുഞ്ഞിനെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഡോക്ടർ ബന്ധുക്കളോട് നിർദ്ദേശിച്ചത്.ഉടൻ ബന്ധുക്കൾ കുഞ്ഞുമായി ആശുപത്രിയിലെ ആമ്പുലൻസിൽ കളമശേരിക്ക് ഇവിടെ നിന്നും പുറപ്പെട്ടു. ആലുവ ചുണംങ്ങംവേലി വരെ വേഗത്തിൽ പോകാൻ കഴിഞ്ഞെങ്കിലും ഇവിടെ നിന്നും മുന്നിൽ പ്രത്യക്ഷപ്പെട്ട കാർ പലപ്പോഴും മാർഗ്ഗ തടസ്സാമായി.
പിന്നിലുള്ളത് ആബുലൻസ് ആണെന്ന് വ്യക്തമായിട്ടും കൊച്ചിൻ ബാങ്ക് ജംഗ്ഷൻ എത്തുന്നത് വരെ കാർ ഡ്രൈവർ റോഡിൽ'അഭ്യാസപ്രകടനം'തുടർന്നു. ഇടക്ക് കൂടെയുണ്ടായിരുന്ന കുഞ്ഞിന്റെ ബന്ധുക്കൾ അലറിവിളിച്ച് വാഹനം മാറ്റാൻ ആവശ്യപ്പെട്ടിട്ടും കാർ ഡ്രൈവർ കൂട്ടാക്കിയില്ല. താൻ ഏറെ സാഹസപ്പെട്ടാണ് കൊച്ചിൻ ബാങ്ക് ജംഗ്ഷനിൽ വച്ച് ഈ വാഹനത്തെ മറികടന്നതെന്നും തക്കസമയത്ത് മെഡിക്കൽ കോളേജിൽ എത്തിച്ചതിനാലാണ് കുഞ്ഞിന്റെ ജീവൻ നിലനിർത്താനായെതെന്നും മധു മറുനാടനോട് വ്യക്തമാക്കി.
സാധാരണ ഗതിയിൽ 20 മിനിട്ടുകൊണ്ട് പെരുമ്പാവൂരിൽ നിന്നും കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്താമെന്നും മുന്നിൽ വാഹനം തടസ്സമായതോടെ കുഞ്ഞിനെ കൊണ്ടുപോയപ്പോൾ 35 മിനിട്ടുകൊണ്ടാണ് ഇവിടെ എത്താനായതെന്നും മധു അറിയിച്ചു. വിവരം ബന്ധപ്പെട്ട അധികൃതരെ അറയിച്ചെന്നും ഇവരുടെ നിർദ്ദേശം പരിഗണിച്ചാണ് മാർഗ്ഗതടസം സൃഷ്ടിച്ച വാഹനത്തിനെതിരെ പൊലീസിലും ആർ റ്റി ഒ യ്ക്കും പരാതി സമർപ്പിച്ചിട്ടുള്ളതെന്നും മധു പറഞ്ഞു.