- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ ഫെബ്രുവരി 28 മുതൽ ആംബുലൻസ് സേവനത്തിന് ചാർജ്ജ്;വാഹനങ്ങളുടെ ഇൻഷ്യൂറൻസ് നിരക്ക് 15 ശതമാനം വരെ വർദ്ധിപ്പിച്ച് ഇൻഷ്വറൻസ് സ്ഥാപനങ്ങൾ
ദുബയ്: ഇതുവരെ സൗജന്യമായി ലഭിച്ചിരുന്ന ആംബുലൻസ് സേവനങ്ങൾക്ക് ഇനി മുതൽ ദുബായിൽ പ്രത്യേക ചാർജ്. ആംബുലൻസ് സേവനത്തിന ചാർജ്ജ് ഏർപ്പെടുത്തിയതോടെ വാഹന ഇൻഷ്യൂറൻസ് നിരക്കുകൾ വർധിപ്പിച്ച് ഇൻഷ്വറൻസ് കമ്പനികളും രംഗത്തെത്തി. ദുബയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഇൻഷ്യൂറൻസ് സ്ഥാപനങ്ങൾ 15 ശതമാനം വരെയാണ് നിരക്ക് വർദ്ധിപ്പിച്ചിരിക്കുന്നത്. വാഹനാപകട
ദുബയ്: ഇതുവരെ സൗജന്യമായി ലഭിച്ചിരുന്ന ആംബുലൻസ് സേവനങ്ങൾക്ക് ഇനി മുതൽ ദുബായിൽ പ്രത്യേക ചാർജ്. ആംബുലൻസ് സേവനത്തിന ചാർജ്ജ് ഏർപ്പെടുത്തിയതോടെ വാഹന ഇൻഷ്യൂറൻസ് നിരക്കുകൾ വർധിപ്പിച്ച് ഇൻഷ്വറൻസ് കമ്പനികളും രംഗത്തെത്തി.
ദുബയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഇൻഷ്യൂറൻസ് സ്ഥാപനങ്ങൾ 15 ശതമാനം വരെയാണ് നിരക്ക് വർദ്ധിപ്പിച്ചിരിക്കുന്നത്. വാഹനാപകടത്തിൽ പരിക്കേറ്റവരെ രക്ഷപ്പെടുത്താനും ആശുപത്രികളിൽ എത്തിക്കാനുമായി ദുബയ് പൊലീസും ആംബുലൻസ് സർവ്വീസിനും ഇൻഷ്യൂറൻസ് സ്ഥാപനങ്ങൾ 6,770 ദിർഹം നൽകണം. സർക്കാർ ആശുപത്രികളിൽ നിന്നും സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ മാറ്റണമെങ്കിൽ 300 ദിർഹം വീണ്ടും അധികമായി നൽകണം.ഈ തുക ഈടാക്കാൻ വേണ്ടിയാണ് ഇൻഷ്യൂറൻസ് സ്ഥാപനങ്ങൾ പ്രീമിയം നിരക്കുകൾ വർദ്ധിപ്പിച്ചിരിക്കുന്നത്.
ഫെബ്രുുവരി 28 മുതലാണ് ആംബുലൻസ് സേവനങ്ങൾക്ക് നിരക്ക് ഈടാക്കി തുടങ്ങുന്നത്. ഇപ്പോൾ തേർഡ് പാർട്ടി ഇൻഷ്യൂറൻസിനായി പ്രീമിയം ശരാശരി 500 ദിർഹമാണ് ഈടാക്കുന്നത്. ഇത് 550 മുതൽ 600 ദിർഹം വരെയായി ഉയർന്നിട്ടുണ്ട്.