- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുർഖ ധരിക്കുന്നത് ഒരു ഇഷ്ടത്തിന്റെ പേരിൽ; ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം തന്റെ പ്രസ്ഥാനം തന്നിട്ടുണ്ടെന്നും അമീറ അൽ അഫീഫ ഖാൻ; നീ തകർക്കെടീ...ആരില്ലെങ്കിലും നിനക്ക് ബാപ്പിയുണ്ടെന്ന് പിതാവ് ഹക്കിംഖാനും
ബുർഖ ധരിച്ചുകൊണ്ട് എസ്എഫ്‌ഐ ജാഥയിൽ പെങ്കെടുത്ത പെൺകുട്ടിയെക്കുറിച്ചുള്ള ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയിയിൽ നടക്കുന്നത്. എസ്എഫ്‌ഐ കായംകുളം ഏരിയാ കമ്മിറ്റി സംഘടിച്ച ജാഥയിലാണ് പർദ ധരിച്ച വിദ്യാർത്ഥിനി ചെഗുവേരയുടെ ചിത്രംപതിച്ച ബാനാർ പിടിച്ചുകൊണ്ട് ജാഥയുടെ ഭാഗമായത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചർച്ചകളാണ് സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നത്. കായംകുളം എംഎസ്എം കോളെജിലെ ബിഎസ്സി ബയോടെക്നോളജി രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിനിയായ ആറാട്ടുപുഴയിലെ അമീറ അൽ അഫീഫ ഖാൻ ആണ് ജാഥയിൽ പങ്കെടുത്ത് ഏവരുടെയും ശ്രദ്ധാകേന്ദ്രമായത്. ഒരു ഇഷ്ടത്തിന്റെ പേരിലാണ് താൻ ബുർഖ ധരിക്കുന്നതെന്നാണ് അമീറ പറയുന്നത്. തന്റെ കുടുംബത്തിൽ ഉപ്പാടെ ഉപ്പായും ഉപ്പയും സഖാവാണ്. താൻ വിശ്വസിക്കുന്ന പുരോഗമന പ്രസ്ഥാനം തന്നെ എനിക്ക് ഈ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ട്. ഇതിനെ ഇസ്ലാമുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ലെന്നും ഈ പെൺകുട്ടി വ്യക്തമാക്കുന്നു. കോളെജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമായ അമീറ കഴിഞ്ഞദിവസമാണ് ഫേസ്‌ബുക്കിൽ തന
ബുർഖ ധരിച്ചുകൊണ്ട് എസ്എഫ്‌ഐ ജാഥയിൽ പെങ്കെടുത്ത പെൺകുട്ടിയെക്കുറിച്ചുള്ള ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയിയിൽ നടക്കുന്നത്. എസ്എഫ്‌ഐ കായംകുളം ഏരിയാ കമ്മിറ്റി സംഘടിച്ച ജാഥയിലാണ് പർദ ധരിച്ച വിദ്യാർത്ഥിനി ചെഗുവേരയുടെ ചിത്രംപതിച്ച ബാനാർ പിടിച്ചുകൊണ്ട് ജാഥയുടെ ഭാഗമായത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചർച്ചകളാണ് സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നത്. കായംകുളം എംഎസ്എം കോളെജിലെ ബിഎസ്സി ബയോടെക്നോളജി രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിനിയായ ആറാട്ടുപുഴയിലെ അമീറ അൽ അഫീഫ ഖാൻ ആണ് ജാഥയിൽ പങ്കെടുത്ത് ഏവരുടെയും ശ്രദ്ധാകേന്ദ്രമായത്.
ഒരു ഇഷ്ടത്തിന്റെ പേരിലാണ് താൻ ബുർഖ ധരിക്കുന്നതെന്നാണ് അമീറ പറയുന്നത്. തന്റെ കുടുംബത്തിൽ ഉപ്പാടെ ഉപ്പായും ഉപ്പയും സഖാവാണ്. താൻ വിശ്വസിക്കുന്ന പുരോഗമന പ്രസ്ഥാനം തന്നെ എനിക്ക് ഈ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ട്. ഇതിനെ ഇസ്ലാമുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ലെന്നും ഈ പെൺകുട്ടി വ്യക്തമാക്കുന്നു.
കോളെജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമായ അമീറ കഴിഞ്ഞദിവസമാണ് ഫേസ്‌ബുക്കിൽ തന്റെ വാളിൽ ബുർഖ ധരിച്ച് ചെഗുവേര ചിത്രമുള്ള ചെങ്കൊടിയേന്തി നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്. തങ്ങളുടേത് രാഷ്ട്രീയം നിരോധിച്ച ക്യാംപസ് കൂടിയാണെന്നത് പ്രത്യേകം ഓർമ്മിക്കണമെന്നും അമീറ പറയുന്നു. ഫേസ്‌ബുക്കിൽ നടക്കുന്ന എല്ലാ ചർച്ചകളും എതിരെയുള്ള പോസ്റ്റുകളും കാണുന്നുണ്ട്.
മകളുടെ ഫേസ്‌ബുക്കിലെ ഫോട്ടോയെ പിന്തുണച്ച് പിതാവ് ഹക്കീം ഖാനും രംഗത്ത് വരികയും ഫേസ്‌ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. നീ തകർക്കെടീ...ആരില്ലെങ്കിലും നിനക്ക് ബാപ്പിയുണ്ട്, മോളെ...പിന്നെ എന്നെയും നിന്നെയും അറിയുന്ന നമ്മുടെ മുദ്രാവാക്യങ്ങളിലെ ചൂട് അറിയുന്ന, ചൂരറിയുന്ന, പച്ച മണ്ണിൽ കാലുകുത്തി വിപ്ലവം പറയുന്ന നേരുള്ള കുറെ സഖാക്കളും ഉണ്ടാകും, ലാൽസലാം. എന്നായിരുന്നു ഹക്കീം ഖാന്റെ പോസ്റ്റ്.
ശബരിമലയിൽ പോകാൻ മാലയിട്ട് കറുത്ത മുണ്ടുടുത്ത് സമരത്തിനും പ്രകടനത്തിനും ഇറങ്ങുന്ന ആൺകുട്ടികൾ അവരുടെ വിശ്വാസങ്ങളുടെ പേരിൽ ഒരിക്കൽ പോലും അപമാനിക്കപ്പെട്ടിട്ടില്ലാത്തത് പോലെ ഈ പെൺകുട്ടിയും അവളുടെ വിശ്വാസത്തിന്റെയോ വസ്ത്രത്തിന്റെയോ പേരിൽ അപമാനിക്കപ്പെട്ടില്ലെന്നാണ് സി.പി.എം സൈബർ സഖാക്കൾ ചൂണ്ടിക്കാട്ടുന്നത്.



