- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തെങ്കിലും പറയാനുണ്ടോ എന്ന് ജഡ്ജി ചോദിച്ചപ്പോൾ 'എനിക്ക് വീട്ടിൽ പോകണ'മെന്ന് അമീറുൽ ഇസ്ലാമിന്റെ മറുപടി; ജിഷയെ കൊലപ്പെടുത്തിയതിനെ കുറിച്ച് ചോദിച്ചപ്പോൾ മൗനം; പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി; ചിത്രങ്ങൾ പുറത്തുവിടുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണമെന്നും പൊലീസിന്റെ ആവശ്യം; ദ്വിഭാഷിയെ ഒഴിവാക്കി
പെരുമ്പാവൂർ: ജിഷാ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാമിനെ കോടതി ഈ മാസം 30 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു. പ്രതിയെ കൊണ്ടുപോയി വിശദമായ തെളിവെടുക്കുന്നതിനും ചോദ്യം ചെയ്യുന്നതിനും വേണ്ടിയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് അമീറിലുനെ കസ്റ്റഡിയിൽ വിട്ടുകൊണ്ട് കോടതി നിലപാട് സ്വീകരിച്ചത്. ഈ മാസം 30 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. കോടതിയിൽ ഹാജരാക്കിയപ്പോൾ ശാന്തനാാണ് പ്രതി കാണപ്പെട്ടത്. എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ എനിക്ക് വീട്ടിൽ പോകണമെന്നായിരുന്നു അമീറിന്റെ മറുപടി. കൊലപാതകവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് മൗനമായിരുന്നു പ്രതികരണം. അമിറുൽ ഇസ്ലാമിന്റെ ചിത്രങ്ങൾ പുറത്തുവിടുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. അവശേഷിക്കുന്ന സാക്ഷികളുടെ തിരിച്ചറിയൽ പരേഡ് കൂടി കഴിഞ്ഞ ശേഷമെ പ്രതിയുടെ ചിത്രം പ്രസിദ്ധീകരിക്കാൻ പാടുള്ളുവെന്നും അല്ലാത്തപക്ഷം അത് കേസിനെ ദുർബലപ്പെടുത്ത

പെരുമ്പാവൂർ: ജിഷാ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാമിനെ കോടതി ഈ മാസം 30 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു. പ്രതിയെ കൊണ്ടുപോയി വിശദമായ തെളിവെടുക്കുന്നതിനും ചോദ്യം ചെയ്യുന്നതിനും വേണ്ടിയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് അമീറിലുനെ കസ്റ്റഡിയിൽ വിട്ടുകൊണ്ട് കോടതി നിലപാട് സ്വീകരിച്ചത്. ഈ മാസം 30 വരെയാണ് കസ്റ്റഡിയിൽ വിട്ടത്.
കോടതിയിൽ ഹാജരാക്കിയപ്പോൾ ശാന്തനാാണ് പ്രതി കാണപ്പെട്ടത്. എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ എനിക്ക് വീട്ടിൽ പോകണമെന്നായിരുന്നു അമീറിന്റെ മറുപടി. കൊലപാതകവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് മൗനമായിരുന്നു പ്രതികരണം. അമിറുൽ ഇസ്ലാമിന്റെ ചിത്രങ്ങൾ പുറത്തുവിടുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു.
അവശേഷിക്കുന്ന സാക്ഷികളുടെ തിരിച്ചറിയൽ പരേഡ് കൂടി കഴിഞ്ഞ ശേഷമെ പ്രതിയുടെ ചിത്രം പ്രസിദ്ധീകരിക്കാൻ പാടുള്ളുവെന്നും അല്ലാത്തപക്ഷം അത് കേസിനെ ദുർബലപ്പെടുത്തുമെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി. പെരുമ്പാവൂരിലും പരിസരത്തും കൃത്യം നടത്തിയ ശേഷം പ്രതി ഒളിവിൽ കഴിഞ്ഞ അസം, ബംഗാൾ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും പ്രതിയുമായി തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ ബോധിപ്പിച്ചു. കൂടാതെ പ്രതി ചെരുപ്പ് വാങ്ങിയ കടയുടെ ഉടമ, താമസിച്ച ലോഡ്ജിന്റെ ഉടമ, ജിഷയുടെ വീട്ടുപരിസരത്ത് പ്രതിയെ കണ്ട അയൽവാസികൾ എന്നിവരുടെ തിരച്ചറിയിൽ പരേഡുകൾ കൂടി ഇനി നടക്കാനുണ്ട്.
ഈ സാഹചര്യത്തിലാണ് ചിത്രം പ്രസിദ്ധീകരിക്കാൻ അനുവാദം നൽകരുതെന്ന ആവശ്യം പൊലീസ് കോടതിയുടെ മുന്നിൽ വച്ചത്. തുടർന്ന് കറുത്ത മുഖംമൂടി ധരിച്ചാണ് അമിറുൽ ഇസ്ലാമിനെ കോടതിയിൽ നിന്നും പുറത്തിറക്കിയത്. അമിറുൽ ഇസ്ലാമിനെ പൊലീസ് പിടികൂടിയിട്ട് ഒരാഴ്ച പിന്നിട്ടെങ്കിലും ഇതുവരെ ഇയാളുടെ മുഖം സമൂഹത്തിന് മുന്നിൽ വരാൻ പൊലീസ് അവസരം കൊടുത്തിട്ടില്ല. പ്രതിയുടെ ചിത്രങ്ങൾ പുറത്തു വിടരുതെന്ന് സംസ്ഥാന പൊലീസ് മേധാവി നേരിട്ട് തന്നെ മാദ്ധ്യമങ്ങളോട് നിർദേശിച്ചിട്ടുണ്ട്.
രാവിലെ 11 ഓടെ പ്രതിയെ കനത്ത സുരക്ഷയിലാണ് കാക്കനാട് ജില്ലാ ജയിലിൽ നിന്നു പെരുമ്പാവൂർ കോടതിയിലെത്തിച്ചത്. കറുത്ത തുണികൊണ്ട് തലമറച്ചാണ് പ്രതിയെ കോടതിയിലെത്തിച്ചത്. 12 ഓടെ എത്തിയെങ്കിലും ഏറെ നേരം കഴിഞ്ഞ് നടപടികളാരംഭിച്ചശേഷമാണ് പ്രതിയെ കോടതിമുറിയിലെത്തിച്ചത്. പ്രതിയുടെ അഭിഭാഷകനായി അഡ്വ. പി. രാജനെ നിയമിക്കുന്നതിന് കോടതി അംഗീകാരം നൽകി. ഇന്ന് കോടതിയിൽ അഡ്വ. രാജനെ അസിസ്റ്റന്റ് അഡ്വ. ധന്യ കൈമളാണ് ഹാജരായത്. പ്രതി പൊലീസുമായി സഹകരിക്കുമെന്നും തെളിവെടുപ്പിനായി അസം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിൽ എതിർപ്പില്ലെന്നും അഡ്വ. ധന്യ കൈമൾ കോടതിയെ അറിയിച്ചു.
അതേസമയം ജിഷ വധക്കേസിൽ ദ്വിഭാഷിയായി പ്രവർത്തിച്ചിരുന്ന ലിപ്‌സൻ വിശ്വാസിനെ പൊലീസ് ഒഴിവാക്കി. പ്രതി അമീറുൽ ഇസ് ലാമുമായി ആശയ വിനിമയം നടത്താൻ ലിപ്‌സനായിരുന്നു ദ്വിഭാഷി. എന്നാൽ, മൊഴിയുടെ വിശദാംശങ്ങൾ മാദ്ധ്യമങ്ങൾക്ക് കൈമാറിയ സാഹചര്യത്തിലാണ് ലിപ്‌സനെ ഒഴിവാക്കാൻ തീരുമാനിച്ചത്. നിലവിൽ ഒരു ഹിന്ദി ദ്വിഭാഷിയും ഹിന്ദി ഭാഷ അറിയാവുന്ന പൊലീസുകാരുമാണ് പ്രതിയുമായി ആശയവിനിമയം നടത്തുന്നത്.
അസാമീസ് ഭാഷ മാത്രമല്ല ഹിന്ദിയും പ്രതിക്ക് അറിയാമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കോടതിയിൽ ഹാജരാക്കവെ അസാമീസ് ഭാഷയിൽ ചോദിച്ച ചോദ്യങ്ങൾക്ക് ഹിന്ദിയിൽ പ്രതി മറുപടി പറഞ്ഞിരുന്നു. ലിപ്‌സൻ വിശ്വാസ് കഴിഞ്ഞ 15 വർഷങ്ങളായി പൊലീസിന്റെ ദ്വിഭാഷിയായി പ്രവർത്തിച്ചിരുന്ന ആളാണ്.
അതേസമയം തിങ്കളാഴ്ച നടന്ന തിരിച്ചറിയൽ പരേഡിൽ പ്രതി അമീറുൾ ഇസ്‌ലാമിനെ പ്രദേശവാസിയായ സ്ത്രീ തിരിച്ചറിഞ്ഞിരുന്നു. ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലിന്റെ മേൽനോട്ടത്തിൽ കാക്കനാട് ജില്ലാ ജയിലിൽ നടന്ന തിരിച്ചറിയിൽ പരേഡിൽ ജിഷയുടെ അയൽവാസിയായ വട്ടോളിപ്പടി ശ്രീലേഖ സുരേഷാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി അമീറുളിനോടു രൂപസാദൃശ്യമുള്ള ഒൻപത് ഇതര സംസ്ഥാന തൊഴിലാളികളെയും ഒപ്പം നിർത്തിയാണ് തിരിച്ചറിയൽ പരേഡ് നടത്തിയത്.

