മേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റെടുത്ത ശേഷം കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. ഇതിന്റെ ഭാഗമായി അമേരിക്കയിൽ താമസിച്ച് വരുന്ന മൂന്ന് ലക്ഷം ഇന്ത്യക്കാരെ നാടു കടത്താനും ട്രംപ് ഭരണകൂടം തകൃതിയായ നീക്കം നടത്തുന്നുണ്ട്. ഇതിന്റെ ആദ്യപടിയായി 270 പേരുടെ ലിസ്റ്റ് തയ്യാറാക്കി ഇന്ത്യയ്ക്ക് അയച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇവരെല്ലാം ഇന്ത്യക്കാർ ആണെന്ന് തെളിയിക്കാതെ സ്വീകരിക്കില്ലെന്ന ശക്തമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു ലിസ്റ്റ് തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ്.

എന്നാൽ ഇത്തരം നാടുകടത്തലുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നതിന് മുമ്പ് ഇവരുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാർലിമെന്റിൽ ചോദ്യോത്തര സമയത്ത് സുഷമ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ലിസ്റ്റിലുള്ളവർ ഏത് രാജ്യക്കാരാണെന്ന് സ്ഥിരീകരിക്കുന്നത് വരെ ഇതിലെ ആരോപണങ്ങൾ വിശ്വസിക്കുന്നതെങ്ങനെയെന്നാണ് സുഷമ യുഎസിനോട് ചോദിച്ചിരിക്കുന്നത്. എന്നാൽ നിർദ്ദേശിക്കപ്പെട്ട നാടുകടത്തൽ പദ്ധതിയെപ്പറ്റി ട്രംപ് ഭരണകൂടം പെട്ടെന്ന് വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.

ഇന്ത്യയിൽ ജനിച്ചവരും യുഎസിൽ അനധികൃതമായി കഴിയുന്നവരുമായ കുടിയേറ്റക്കാരുടെ എണ്ണം 2009നും 2014നും ഇടയിൽ 1,30,000 ആയിരുന്നു. എന്നാൽ വാഷിങ്ടണിലെ പ്യൂ റിസർച്ച് സെന്റർ സെപ്റ്റംബറിൽ പുറത്ത് വന്ന റിപ്പോർട്ടനുസരിച്ച് ഇവരുടെ എണ്ണം നിലവിൽ അഞ്ച് ലക്ഷമായി കുതിച്ചുയർന്നിട്ടുണ്ട്. ഇന്ത്യയിൽ നിന്നും മറ്റ് ഏഷ്യൻരാജ്യങ്ങളിൽ നിന്നും എത്തിയ മിക്ക കുടിയേറ്റക്കാരും നിയമാനുസൃത വഴികളിലൂടെ തന്നെയാണ് തുടക്കത്തിൽ ഇവിടേക്ക് കുടിയേറിയിരിക്കുന്നത്. എന്നാൽ ഇവർ വിസ കാലാവധി കഴിഞ്ഞും ഇവിടെ താമസിക്കുന്നതിലൂടെയാണ് അനധികൃത കുടിയേറ്റക്കാരായി മാറിയിരിക്കുന്നതെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി കണക്കാക്കുന്നതെന്ന് പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട് ഉയർത്തിക്കാട്ടുന്നു.

യുഎസിലുള്ള 11 മില്യൺ അനധികൃത കുടിയേറ്റക്കാരെ കെട്ട് കെട്ടിക്കാനുള്ള തകൃതിയായ നീക്കമാണ് ട്രംപ് നടത്തുന്നത്. നാട് കടത്തൽ ഭീഷണി നേരിടുന്ന മൂന്ന് ലക്ഷം ഇന്ത്യക്കാരും ഇതിലാണ് ഉൾപ്പെടുന്നത്. പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിക്കൊണ്ട് മില്യൺ കണക്കിന് അനധികൃത കുടിയേറ്റക്കാരെ നാട് കടത്താനുള്ള മുന്നൊരുക്കങ്ങളാണ് ട്രംപ് നടത്തിത്തുടങ്ങിയിരിക്കുന്നത്. ഇക്കാര്യത്തിൽ ചിലർക്ക് പ്രത്യേക ആനുകൂല്യം നൽകാൻ ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി(ഡിഎച്ച്എസ്)അധികകാലം ഉദ്ദേശിക്കുന്നില്ലെന്നാണ് ഒരു എൻഫോഴ്സ്മെന്റ് മെമോയിലൂടെ ഡിഎച്ച്എസ് വ്യക്തമാക്കിയിരിക്കുന്നത്.

ഇത് പ്രകാരം ഇമിഗ്രേഷൻ നിയമങ്ങൾ ലംഘിച്ചുവെന്ന് തോന്നുന്നവരെ അറസ്റ്റ് ചെയ്യാൻ ഇമിഗ്രേഷൻ ഓീസർമാർക്ക് സാധിക്കും. അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ കർക്കശമാക്കുമെന്നും ഈ മെമോയിലൂടെ ഡിഎച്ച്എസ് മുന്നറിയിപ്പേകുന്നു.