- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തടാകത്തിന് മുകളിലൂടെ പറക്കുന്നത് ഫ്രഞ്ചുകാരൻ; തടാകം അമേരിക്കയിലെ അരിസോണയിൽ; മണിക്കൂറിൽ 93 മൈൽ സ്പീഡിൽ പറക്കുന്ന മെഷീൻ യുദ്ധരംഗത്ത് ഉപയോഗിക്കാനൊരുങ്ങി അമേരിക്ക
ഒരു ചെറിയ ഉപകരണത്തിൽ ചവിട്ടിനിന്ന് ഒരാൾ ആകാശത്തുകൂടി വേഗത്തിൽ പറക്കുന്ന ഒരു വീഡിയോ വാട്‌സാപ്പിലൂടെ നിങ്ങൾക്കും ലഭിച്ചിട്ടുണ്ടോ? അതെവിടെയാണ്, ആരാണ് അത് പറപ്പിക്കുന്നത്, അതെന്തു സാധനം എന്നൊക്കെ അതിശയിച്ചവർക്ക് ഇപ്പോൾ ഉത്തരമായി. അമേരിക്കയിലെ അരിസോണയിലുള്ള ഹാവ്‌സു തടാകത്തിന് മുകളിലൂടെ കുഞ്ഞൻ പറക്കുംതളികയിൽ നിന്ന് പറന്നത് ഫ്രഞ്ചുകാരനായ ഫ്രാങ്കി സപ്പാറ്റയെന്ന പ്രൊഫഷണൽ ജെറ്റ് സ്‌കൈ ഡൈവറാണ്. സപ്പാറ്റയുടെ കണ്ടെത്തൽ യുദ്ധരംഗത്ത് എങ്ങനെ ഉപയോഗിക്കാനാകുമെന്ന് ആലോചിക്കുകയാണ് അമേരിക്കൻ സൈന്യം. താൻ കണ്ടെത്തിയ ഫ്‌ളൈബോർഡിൽ കയറിനിന്നുകൊണ്ട് സപ്പാറ്റ നടത്തിയ ആകാശപ്പറക്കൽ ഇതിനകം വാട്‌സാപ്പിലൂടെ ലോകം മുഴുവൻ കണ്ടുകഴിഞ്ഞു. അത്ഭുതപ്പെടുത്തുന്ന ഈ യന്ത്രം മണിക്കൂറിൽ 93 മൈൽ വേഗത്തിൽവരെ പറക്കാൻ ശേഷിയുള്ളതാണ്. പതിനായിരം അടി ഉയരത്തിലേക്കും അതിന് ഉയർന്നുപൊങ്ങാനാകും. തുടർച്ചയായി പത്തുമിനിറ്റോളം പറപ്പിക്കാനുമാകും. സപ്പാറ്റ പറന്നുപൊങ്ങുന്നതെങ്ങനെയെന്ന് വീഡിയോയിൽ ദൃശ്യമല്ല. മാത്രമല്ല, ഫ്‌ളൈബോർഡിനെ എങ്ങനെയാണ് നിയന്ത്രിക്കു
ഒരു ചെറിയ ഉപകരണത്തിൽ ചവിട്ടിനിന്ന് ഒരാൾ ആകാശത്തുകൂടി വേഗത്തിൽ പറക്കുന്ന ഒരു വീഡിയോ വാട്‌സാപ്പിലൂടെ നിങ്ങൾക്കും ലഭിച്ചിട്ടുണ്ടോ? അതെവിടെയാണ്, ആരാണ് അത് പറപ്പിക്കുന്നത്, അതെന്തു സാധനം എന്നൊക്കെ അതിശയിച്ചവർക്ക് ഇപ്പോൾ ഉത്തരമായി. അമേരിക്കയിലെ അരിസോണയിലുള്ള ഹാവ്‌സു തടാകത്തിന് മുകളിലൂടെ കുഞ്ഞൻ പറക്കുംതളികയിൽ നിന്ന് പറന്നത് ഫ്രഞ്ചുകാരനായ ഫ്രാങ്കി സപ്പാറ്റയെന്ന പ്രൊഫഷണൽ ജെറ്റ് സ്‌കൈ ഡൈവറാണ്. സപ്പാറ്റയുടെ കണ്ടെത്തൽ യുദ്ധരംഗത്ത് എങ്ങനെ ഉപയോഗിക്കാനാകുമെന്ന് ആലോചിക്കുകയാണ് അമേരിക്കൻ സൈന്യം.
താൻ കണ്ടെത്തിയ ഫ്‌ളൈബോർഡിൽ കയറിനിന്നുകൊണ്ട് സപ്പാറ്റ നടത്തിയ ആകാശപ്പറക്കൽ ഇതിനകം വാട്‌സാപ്പിലൂടെ ലോകം മുഴുവൻ കണ്ടുകഴിഞ്ഞു. അത്ഭുതപ്പെടുത്തുന്ന ഈ യന്ത്രം മണിക്കൂറിൽ 93 മൈൽ വേഗത്തിൽവരെ പറക്കാൻ ശേഷിയുള്ളതാണ്. പതിനായിരം അടി ഉയരത്തിലേക്കും അതിന് ഉയർന്നുപൊങ്ങാനാകും. തുടർച്ചയായി പത്തുമിനിറ്റോളം പറപ്പിക്കാനുമാകും.
സപ്പാറ്റ പറന്നുപൊങ്ങുന്നതെങ്ങനെയെന്ന് വീഡിയോയിൽ ദൃശ്യമല്ല. മാത്രമല്ല, ഫ്‌ളൈബോർഡിനെ എങ്ങനെയാണ് നിയന്ത്രിക്കുന്നതെന്നും വീഡിയോയിൽനിന്ന് വ്യക്തമാകുന്നില്ല. പക്ഷേ, ഒട്ടേറെ ദിവസങ്ങളിൽ ഹാവ്‌സു തടാകതീരത്ത് ചെലവിട്ട പരീക്ഷണങ്ങൾക്കുശേഷമാണ് സപ്പാറ്റ പറന്നത്. പ്രദേശവാസികൾ ഈ അത്ഭുതക്കാഴ്ച കണ്ട് അമ്പരന്ന് നിൽക്കുകയും ചെയ്തു.
ഫ്‌ളൈബോർഡുകൾ ഉണ്ടാക്കുന്നതിൽ അമേരിക്കൻ സൈന്യത്തെ സഹായിക്കുകയാണ് ഇപ്പോൾ സപ്പാറ്റ. എന്നാൽ, യുഎസ് ആർമി ഇതേതുതരത്തിലാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമല്ല. യുദ്ധരംഗത്ത് സൈനികർക്ക് എളുപ്പത്തിൽ മുന്നേറാവുന്ന തരത്തിൽ ഫ്‌ളൈബോർഡുകളെ ഉപയോഗിക്കാനാണ് സേന ആലോചിക്കുന്നതെന്ന വിലയിരുത്തപ്പെടുന്നു. തന്റെ കമ്പനിയായ സപ്പാറ്റ റേസിങ്ങിനെ കഴിഞ്ഞവർഷം അദ്ദേഹം ഇംപ്ലാന്റ് സയൻസസ് എന്ന സ്ഥാപനത്തിന് കൈമാറിയിരുന്നു. അമേരിക്കൻ സേനയ്ക്ക് ഉപകരണങ്ങൾ നൽകുന്ന കമ്പനിയാണ് ഇംപ്ലാന്റ്.
സപ്പാറ്റയുടെ ഫ്‌ളൈബോർഡ് ഇതുവരെ വിപണിയിലെത്തിയിട്ടില്ല. താരതമ്യേന കുഞ്ഞ ഉയരത്തിൽ പറക്കുന്ന മറ്റ് ഫ്‌ളൈബോർഡുകൾ വിപണിയിൽ ലഭ്യമാണ്. 2675 ഡോളർ മുതൽ 12,000 ഡോളർവരെ വിലയുള്ള ഫ്‌ളൈബോർഡുകൾ ലഭ്യമാണ്.