കെന്റക്കി: അമേരിക്കൻ സംസ്ഥാനമായ കെന്റക്കിയിലെ ഹൈസ്‌കൂളിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു. മാർഷൽ കൗണ്ടി ഹൈസ്‌കൂളിലായിരുന്നു വെടിവയ്‌പെന്ന് കെന്റക്കി ഗവർണർ മാറ്റ് ബെവിൻ ട്വീറ്റ് ചെയ്തു.

വെടിവയ്പ് നടത്തിയയാൾ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.