- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയെ ആക്രമിക്കും; വേണ്ടി വന്നാൽ ആണവായുധം തന്നെ പ്രയോഗിക്കും; ഭീഷണിയുമായി അമേരിക്കൻ സൈനിക മേധാവി; ഡൊണാൾഡ് ട്രംപ് ഉത്തരവിടേണ്ട താമസം മാത്രമേയുള്ളൂവെന്ന് യു എസ് പസഫിക് ഫ്ളീറ്റ് കമാൻഡർ അഡ്‌മിറൽ സ്‌കോട്ട് സ്വിഫ്റ്റ്
കാൻബറ: ചൈനയെ ആക്രമിക്കാനും വേണ്ടി വന്നാൽ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന് അമേരിക്കൻ സേനാ മേധാവി. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടാൽ ഒട്ടും മടിക്കാതെ ചൈനയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് യുഎസ് പസഫിക് ഫ്‌ലീറ്റ് കമാൻഡർ അഡ്‌മിറൽ സ്‌കോട്ട് സ്വിഫ്റ്റ് പറഞ്ഞു. തന്റെ കമാൻഡർ ഇൻ ചീഫിനോടുള്ള കൂറ് മറക്കരുതെന്നും അഡ്‌മിറൽ സ്‌കോട്ട് സൈനികരോട് ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയൻ നാഷനൽ യൂണിവേഴ്‌സിറ്റി സെക്യൂരിറ്റി കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓസ്‌ട്രേലിയൻ കടലിൽ യുഎസും ഓസ്‌ട്രേലിയയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസത്തോട് അനുബന്ധിച്ചാണ് കോൺഫറൻസ് നടക്കുന്നത്. ഭരണഘടനയെ എതിർക്കുന്ന വിദേശ, പ്രാദേശിക ശത്രുക്കൾക്കെതിരെ പോരാടുമെന്നും മുതിർന്ന ഉദ്യോഗസ്ഥരെയും യുഎസ് കമാൻഡർ ഇൻ ചീഫായ പ്രസിഡന്റിനെയും അനുസരിക്കുമെന്നുമാണ് എല്ലാ സൈനികരുമെടുക്കുന്ന പ്രതിജ്ഞ. അമേരിക്കൻ ജനാധിപത്യത്തിന്റെ കാതൽ ഇതാണ്. ലക്ഷ്യത്തിൽനിന്നു വഴിമാറിയും ജനത്തോടുള്ള കടമ മറന്നുപ്രവർത്തിക്കുന്ന സേനയാണുള്ളതെങ്കിൽ നാം അഭിമുഖീകരിക്ക
കാൻബറ: ചൈനയെ ആക്രമിക്കാനും വേണ്ടി വന്നാൽ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന് അമേരിക്കൻ സേനാ മേധാവി. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടാൽ ഒട്ടും മടിക്കാതെ ചൈനയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് യുഎസ് പസഫിക് ഫ്‌ലീറ്റ് കമാൻഡർ അഡ്‌മിറൽ സ്‌കോട്ട് സ്വിഫ്റ്റ് പറഞ്ഞു. തന്റെ കമാൻഡർ ഇൻ ചീഫിനോടുള്ള കൂറ് മറക്കരുതെന്നും അഡ്‌മിറൽ സ്‌കോട്ട് സൈനികരോട് ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയൻ നാഷനൽ യൂണിവേഴ്‌സിറ്റി സെക്യൂരിറ്റി കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓസ്‌ട്രേലിയൻ കടലിൽ യുഎസും ഓസ്‌ട്രേലിയയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസത്തോട് അനുബന്ധിച്ചാണ് കോൺഫറൻസ് നടക്കുന്നത്.
ഭരണഘടനയെ എതിർക്കുന്ന വിദേശ, പ്രാദേശിക ശത്രുക്കൾക്കെതിരെ പോരാടുമെന്നും മുതിർന്ന ഉദ്യോഗസ്ഥരെയും യുഎസ് കമാൻഡർ ഇൻ ചീഫായ പ്രസിഡന്റിനെയും അനുസരിക്കുമെന്നുമാണ് എല്ലാ സൈനികരുമെടുക്കുന്ന പ്രതിജ്ഞ. അമേരിക്കൻ ജനാധിപത്യത്തിന്റെ കാതൽ ഇതാണ്. ലക്ഷ്യത്തിൽനിന്നു വഴിമാറിയും ജനത്തോടുള്ള കടമ മറന്നുപ്രവർത്തിക്കുന്ന സേനയാണുള്ളതെങ്കിൽ നാം അഭിമുഖീകരിക്കുന്നത് ഗൗരവകരമായ പ്രശ്‌നമാണെന്നും സ്‌കോട്ട് പറഞ്ഞു. യുഎസ്എസ് റോണാൾഡ് റീഗനടക്കമുള്ള 36 യുദ്ധക്കപ്പലുകൾ, 220 വിമാനങ്ങൾ, 33,000 സൈനികർ എന്നിവയാണ് ബിനിയൽ താലിസ്മാൻ സബർ എക്‌സർസൈസിൽ പങ്കെടുക്കുന്നത്. ചൈനീസ് നാവികസേന ഈ സൈനികാഭ്യാസം സൂക്ഷ്മമായി വിലയിരുത്തികൊണ്ടിരിക്കുകയാണ്.
തർക്കത്തിലുള്ള കിഴക്കൻ ചൈനാ കടലിനു മുകളിൽ പറക്കുകയായിരുന്ന യുഎസ് നാവികസേനാ വിമാനത്തെ ചൈനയുടെ രണ്ടു യുദ്ധവിമാനങ്ങൾ ചേർന്ന് കഴിഞ്ഞദിവസം ആകാശത്തു തടഞ്ഞിരുന്നു. യുഎസ് വിമാനം ഒഴിഞ്ഞുമാറിയതിനാലാണ് കൂട്ടിയിടി ഒഴിവായത്. ചൈനയുടെ നടപടി അപകടകരമാണെന്നായിരുന്നു യുഎസ് പ്രതിരോധവിഭാഗമായ പെന്റഗൺ മുന്നറിയിപ്പു നൽകിയത്. എന്നാൽ തങ്ങളുടെ ആഭ്യന്തര സുരക്ഷിതത്വത്തിനു ഭീഷണിയായ സാഹചര്യത്തിലാണു യുഎസ് വിമാനം തടഞ്ഞതെന്നാണ് ചൈനയുടെ വിശദീകരണം.