വാഷിംങ്ടൺ: കഴിഞ്ഞ വർഷം പഠാൻകോട്ട് വ്യോമകേന്ദ്രത്തിൽ ഭീകരാക്രമണം നടത്തിയതിന് പിന്നിൽ പാക്കിസ്ഥാന്റെ പങ്ക് തെളിഞ്ഞിട്ടുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം. ഭീകരാക്രമണം തടയുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെടുകയാണെന്നും അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗമായ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ഡാനിയൽ കോട്സ് ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരർ ഇന്ത്യയ്ക്കെതിരെയും അഫ്ഗാനിസ്ഥാനെതിരെയും ഭീകരാക്രണം നടത്താൻ പദ്ധതിയിടന്നതായും നാഷണൽ ഇന്റലിജൻസ് മുന്നറിയിപ്പ് നൽകി.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണം പാക്കിസ്ഥാനാണ്. ഇതിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളിൽ ഈ വർഷം തന്നെ വലിയ ഭീകരാക്രമണങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ഡാനിയൽ കോട്ട്സ് രഹസ്യാന്വേഷണ വിഭാഗം പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കവെ ചൂണ്ടിക്കാട്ടി.

ഭീകരാക്രണം തടയുന്നതിൽ പരാജയപ്പെടുന്നതുകൊണ്ട് തന്നെ പാക്കിസ്ഥാൻ രാജ്യാന്തര തലത്തിൽ ഒറ്റപ്പെടുകയാണ്. ഒറ്റപ്പെടുകയാണെന്ന തോന്നലുണ്ടായതോട ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാനെന്നും ഡാനിയിൽ കോട്ട് പറഞ്ഞു.