- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അമേരിക്കൻ എയർലൈൻസ് മദ്യവിതരണ നിരോധനം നീട്ടി; ജനുവരി 18 വരെ കോക്ക് ടെയ്ൽ വിതരണം ഇല്ല
ഡാളസ്: അമേരിക്കൻ എയർലൈനിലിൽ യാത്രക്കാരെ സത്കരിക്കുന്നതിന് നൽകിയിരുന്ന കോക്ക്ടെയ്ൽ വിതരണം ജനുവരി 18 വരെ ഉണ്ടായിരിക്കുന്നതല്ലെന്നു ഓഗസ്റ്റ് 19-നു വ്യാഴാഴ്ച എയർലൈൻ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
ഡൊമസ്റ്റിക് മെയിൻ ക്യാബിനിലെ ആൽക്കഹോൾ വിതരണവും ഇതോടൊപ്പം നിർത്തിയിരിക്കുന്നതായും വക്താവ് അറിയിച്ചു. ടെക്സസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ എയർലൈൻസ് സെപ്റ്റംബർ 13 വരെ പ്രഖ്യാപിച്ചിരുന്ന മാസ്ക് മൻഡേറ്റ് ജനുവരി 18 വരെ നീട്ടുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
മദ്യവിതരണം നിരോധിക്കുന്നതിന് ചൂണ്ടിക്കാണിക്കുന്നത് മദ്യ ലഹരിയിൽ യാത്രക്കാർ അപമര്യാദയായി പെരുമാറുന്നു എന്നതാണ്. മാസ്ക് ധരിക്കാതെ വിമാനത്തിൽ സഞ്ചരിക്കുന്നവർ മറ്റുള്ളവരുടെ ആരോഗ്യത്തിനുവരെ ഭീഷണി ഉയർത്തുന്നുവെന്നതാണ് മാസ്ക് മൻഡേറ്റിനു പ്രേരിപ്പിക്കുന്നത്.
വിമാന യാത്രക്കാരോട് അപമര്യാദയായി പെരുമാറിയവരിൽ നിന്നും ഒരു മില്യൻ ഡോളർ പിഴയായി ചുമത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. ജനുവരി 18-നുശേഷം സ്ഥിതിഗതികൾ വിലയിരുത്തി നിരോധനം തുടരണോ എന്നു തീരുമാനിക്കുമെന്നും അധികൃതർ പറഞ്ഞു.