- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സ് മീറ്റ് കൊച്ചിയിൽ
ന്യൂജഴ്‌സി: അമേരിക്കയിലെ മലയാളി ബിസിനസ് സംരംഭകരുടെ സംഘടനയായ കേരളാ ചേംബർ ഓഫ് കൊമേഴ്‌സ് ഓഫ് നോർത്ത് അമേരിക്ക (കെ.സി.സി.എൻ.എ) അമേരിക്കയിലേയും കേരളത്തിലേയും ബിസിനസ് പ്രമുഖരുടെ സംയുക്ത മീറ്റ് ഓഗസ്റ്റ് 5 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് എറണാകുളം കടവന്ത്രയിലെ ഒലിവ് ഡൗൺടൗൺ ഹോട്ടലിൽ നടത്തും.ഹോസ്പിറ്റാലിറ്റി, കെട്ടിട നിർമ്മാണം, ഐടി മേഖലകളിലെല
ന്യൂജഴ്‌സി: അമേരിക്കയിലെ മലയാളി ബിസിനസ് സംരംഭകരുടെ സംഘടനയായ കേരളാ ചേംബർ ഓഫ് കൊമേഴ്‌സ് ഓഫ് നോർത്ത് അമേരിക്ക (കെ.സി.സി.എൻ.എ) അമേരിക്കയിലേയും കേരളത്തിലേയും ബിസിനസ് പ്രമുഖരുടെ സംയുക്ത മീറ്റ് ഓഗസ്റ്റ് 5 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് എറണാകുളം കടവന്ത്രയിലെ ഒലിവ് ഡൗൺടൗൺ ഹോട്ടലിൽ നടത്തും.
ഹോസ്പിറ്റാലിറ്റി, കെട്ടിട നിർമ്മാണം, ഐടി മേഖലകളിലെല്ലാം സാന്നിധ്യമുള്ള പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഒലിവ് ഗ്രൂപ്പാണ് ഈ ബിസിനസ് വർക്ക് ഷോപ്പിനു ആതിഥേയത്വം വഹിക്കുന്നതെന്ന് കെസിസിഎൻഎ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കൽ, സെക്രട്ടറി ഡോ. ഗോപിനാഥൻ നായർ, ട്രഷറർ അലക്‌സ് ജോൺ, കോർഡിനേറ്റർ അനിയൻ ജോർജ് എന്നിവർ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.
കേരളത്തിലെ വ്യവസായികൾക്കു യുഎസിലും, ഇവിടത്തെ വ്യവസായികൾക്ക് കേരളത്തിലും ബിസിനസ് തുടങ്ങാനുള്ള അവസരമുണ്ട ാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പരിപാടിയിൽ കേരളത്തിലേയും പ്രവാസി മലയാളികളായ പ്രമുഖ ബിസിനസുകാരുടേയും സാന്നിധ്യംകൊണ്ട ് ശ്രദ്ധേയമാകും. ലുലു ഗ്രൂപ്പ് അധിപൻ എം.എ യൂസഫലി, ജോയി അലൂക്കാസ്, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, ശീമാട്ടി ഗ്രൂപ്പിന്റെ ബീനാ കണ്ണൻ, ഡോ. പി.വി. മത്തായി, ഭീമാ ജ്യുവലറി എം.ഡി ബിന്ദ്രൻ തുടങ്ങി ഒട്ടനവധി പ്രമുഖർ പങ്കെടുക്കുന്നു. അമേരിക്കൻ മലയാളി സംരംഭകരെ പ്രതിനിധീകരിച്ചുകൊണ്ട ് ദിലീപ് വർഗീസ്, തോമസ് മൊട്ടയ്ക്കൽ, ജോൺ ടൈറ്റസ്, ബാബു സ്റ്റീഫൻ, വർക്കി ഏബ്രഹാം, ബേബി ഊരാളിൽ, അജിത് പോൾ, സുനിൽ കുമാർ തുടങ്ങി നിരവധി പേർ ഈ മീറ്റിംഗിൽ പങ്കാളികളാകും.
വർക്ക് ഷോപ്പിലും സെമിനാറിലും, തുടർന്ന് നടക്കുന്ന ഡിന്നറിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെക്രട്ടറി ഡോ. ഗോപിനാഥൻ നായർ (732 915 8813 FREE), യു.എസ് കോർഡിനേറ്റർ അനിയൻ ജോർജ് (908 337 1289 FREE), ഇന്ത്യ കോർഡിനേറ്റർ ജെ. ദാമോദരൻ (91 98460 23440) എന്നിവരുമായി ബന്ധപ്പെടുക. ജോ. പേരാവൂർ അറിയിച്ചതാണിത്.



