ത്ര വിരസവും നിരാശജനകവുമായ ഒരമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അമേരിക്കൻ ചരിത്രത്തിൽ ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്നുള്ളതാണ് സത്യം. ഒരു വലിയ വിഭാഗം അമേരിക്കക്കാർക്കും സമ്മദരായ പ്രസിഡന്റ് സ്ഥാനാർത്ഥിമാരല്ല ഈ രണ്ടു പേരുമെന്ന് എന്റെ മുൻ ലേഖനത്തിൽ പറയുകയും ചെയ്തിരുന്നു. മുൻപ് അധികാരത്തിലിരുന്ന എല്ലാ അമേരിക്കൻ പ്രസിഡന്റുമാരും സൽഗുണ സമ്പന്നരോ പ്രഗൽഭമതികളോ ആയിരുന്നെന്ന് വിവക്ഷയും ഇതിനില്ല.

ഇപ്പോഴത്തെ പ്രസിഡന്റ് സ്ഥാനാർത്ഥിമാരിൽ തമ്മിൽ ഭേദം ആരാണെന്നും അമേരിക്ക അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ചരിത്രത്തിലേക്കും ദുർഘടം പിടിച്ച ഇന്നത്തെ പ്രതിസന്ധി ഘട്ടത്തിൽ എങ്ങനെയുള്ള ഒരു പ്രസിഡന്റിനെയാണ് തിരഞ്ഞെടുക്കപ്പെടേണ്ടതെന്നുമുള്ള ധാർമ്മികവും നീതിയുക്തവുമായ ഒരു തീരുമാനത്തിലെത്തുവാൻ ഇന്ത്യാക്കാരുൾപ്പെടെയുള്ള അമേരിക്കൻ പൗരന്മാർക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുകയേ ഇവിടെ കരണീയമായിട്ടുള്ളു.

ദൈവത്തിന്റെ വേലയാണ് രാഷ്ട്ര സേവയെന്ന് ബാംഗ്ലൂളൂരിലെ കർണ്ണാടക ഭരണാലയത്തിൽ (വിധാൻ സൗധ) മുകളിൽ ആർക്കും കാണത്തക്ക വിധത്തിൽ ആലേഖനം ചെയ്തിരിക്കുന്നത് ഞാനിവിടെ സ്മരിക്കുകയും ചെയ്യുന്നു. എന്നാൽ ഈശ്വരനോ ഈശ്വര സത്തയിൽ നിന്നാൽ ഭൂതമാകുന്ന ധാർമ്മിക മൂല്ല്യങ്ങൾക്കോ ഇന്നത്തെ രാഷ്ട്രീയ നേതാക്കന്മാരുടെ ജീവിതത്തിൽ യാതൊരു സ്ഥാനവുമില്ലല്ലോ.

അധികാരത്തിലിരുന്നപ്പോൾ നിയമവിരുദ്ധമായി ഹിലരി നടക്കിയ ഇമെയിൽ ഇടപാടകൾ മുൻ പ്രസിഡന്റ് നിക്‌സന്റെ വാട്ടർഗേറ്റ് പോലെ ഹിലരിക്കെതിരെ ദുഷ്‌കീർത്തി പരത്തികൊണ്ടിരിക്കുന്നു. പരാജയ ഭീതിയും ഭയവും നിരാശയും അവരുടെ ചിരികളിൽ പോലും കാണാം. അപരാധങ്ങൾ പിടിക്കപ്പെടുമെന്ന അർത്ഥത്തിൽ ഇംഗ്ലീഷിൽ ഇങ്ങനെ ഒരു പഴം ചൊല്ലുണ്ടല്ലോ. ''Make America Great Again. God Bless America'' ഇതാണ് പല മഹതിമഹാന്മാരെയും താഴത്തിക്കളഞ്ഞിട്ടുള്ളത്. പിടിക്കപ്പെടുന്നതു വരെ വിശുദ്ധന്മാരാണെല്ലാവരും.

ട്രംപിനെ ഹിലരി ക്ലിന്റനുമായി ഒരു താരതമ്യ പഠനം നടത്തിയാൽ ട്രംപിന് രാഷ്ട്രീയ നയതന്ത്രജ്ഞത എന്താണെന്നു പോലും അറിഞ്ഞു കൂടാം. എന്നാൽ അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി പെൻസ് മറ്റാരെക്കാളുമധികം ആദരണീയനും അറിവും അന്തസ്സുമുള്ളവനും നല്ല പെരുമാറ്റവും നയതന്ത്രജ്ഞതയും അറിയാവുന്ന ആളുമാകുന്നു. മര്യാദയുള്ള ഒരു സ്ത്രീ എന്ന നലയിൽ ഹിലരി ക്ലിന്റനെ ഞാൻ ആദരിക്കുകയും മാനിക്കുകയും ചെയ്യുന്നു. എന്നാൽ ഇന്ത്യൻ പ്രാധാനമന്ത്രിയിരുന്ന ഇന്ദിരാ ഗാന്ധിക്കോ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നു മാർഗരറ്റ് താച്ചൽക്കോ ഇസ്രയേൽ പ്രധാന മന്ത്രിയായിരുന്ന ഗോൾഡാ മേയർക്കോ ഒക്കെ ഉണ്ടായിരുന്നു കഴിവും ഭരണ നൈപുണ്യവും ഹിലരിക്കില്ലെന്നും ഞാനിവിടെ പറഞ്ഞു കൊള്ളട്ടെ. ഹിലിരിക്കുണ്ടായ പേരിനും പ്രശസ്തിക്കും കാരണക്കാരൻ മുൻ പ്രസിഡന്റ് ബിൽക്ലിന്റനുമാണെന്ന് പറഞ്ഞാൽ ലേശവും അതിശയോക്തിയുമില്ലതിൽ. ഒട്ടും വിജയ സാധ്യത കാണുന്നില്ലെങ്കിലും ഹിലരി അമേരിക്കൻ പ്രസിഡന്റായി തിരിഞ്ഞെടുക്കപ്പെട്ടാൽ വീണ്ടും ഭരിക്കുന്നത് ബിൽ ക്ലിന്റൻ തന്നെയായിരിക്കും.

ഭംഗ്യന്തരേണ ഒരു സത്യം കൂടി ഞാനിവിടെ പറഞ്ഞു കൊള്ളട്ടെ. മറ്റു പല അമേരിക്കൻ പ്രസിഡന്റുമാരെപ്പോലെ പ്രഗൽഭനായ സമനർത്ഥനായ ഒരമേരിക്കൻ പ്രസിഡനന്റായിരുന്നു ബിൽക്ലിന്റൻ. താൻ സ്വയം വരുത്തിവച്ച അവിഹിതമായ ലൈംഗിക ബന്ധങ്ങൾ അദ്ദേഹം ആർജ്ജിച്ച യശസെല്ലാം ഇടിച്ചു താഴ്‌ത്തിക്കളഞ്ഞു. ഈ കാര്യത്തിൽ അദ്ദേഹത്തിന്റെ ഭാര്യയായ ഹിലരി പ്രദർശിപ്പിച്ച് അനന്യാസാധാരണമായ ക്ഷമയെയും സഹന ശക്തിയെയും ഞാൻ അഭിനന്ദിക്കുകയും ചെയ്തു കൊള്ളുന്നു.

ഇപ്പോൾ ഡൊനാൾഡ് ട്രംപിനെതിരായി പ്രതിയോഗികൾ ഉയർത്തിക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ അയോഗ്യതയും അപരാധവും പല വർഷങ്ങൾക്കും മുമ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിലെ ലൈംഗിക ബന്ധങ്ങളാകുന്നു. അന്ന് പ്രതിഷേധിക്കേണ്ടതായ ലൈംഗികാരോപണങ്ങളുമായി 74 വയസ്സുള്ള വല്ല്യമ്മ മീഡിയാകളിൽ ഇപ്പോൾ രംഗ പ്രവേശനം ചെയ്തു കൊണ്ടിരിക്കുന്ന കാഴ്ച രസാവാഹമായിരിക്കുന്നു. ഒരു വല്ല്യമ്മ പറഞ്ഞു ട്രംപ് പണ്ടെന്നെ കെട്ടിപ്പിടിച്ചുമ്മ വച്ചെന്ന്. മറ്റൊരു വല്ല്യമ്മ പറഞ്ഞു ആരും തൊട്ടിട്ടിലല്ലാത്ത തന്റെ ശരീര ഭാഗത്ത് ട്രംപ് തൊട്ടു എന്ന്. ഈ മഹിളാ രത്‌നങ്ങൾ ട്രംപിനെതിരായി ബലാൽക്കാരത്തിന് അന്നൊന്നും കേസ്സു കൊടുക്കാഞ്ഞത് എന്ത്? മറ്റൊരാൾ പറഞ്ഞു ട്രംപ് എന്നെ പാഴിപ്പിച്ചു കാണിച്ചെന്ന്. ഇതു കേട്ട ട്രംപിന്റെ ഒരു ആരാധകൻ അവരോടു പറഞ്ഞു അദ്ദേഹം പാഴിപ്പിച്ചു കാണിച്ചതല്ല ട്രംപിന്റെ മുഖം ഇരിക്കുന്നത് അങ്ങനാണെന്ന്. എന്റെ കക്ഷി ഗോഷ്ടിയും കോപാവേശവും കാണിച്ചാലും ഉള്ള് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപൊരിക്കലും പ്രകടിപ്പിക്കാത്ത പാതിവ്രത്വ ചാരിത്രശുദ്ധികളുമായി കുറെ അമേരിക്കൻ വനിതകളെയും വല്ല്യമ്മമാരെയും ട്രംപിനെതിരായി അണി നിരത്താൻ കഴിഞ്ഞ പ്രതിയോഗികളുടെ തന്ത്രങ്ങൾ അമേരിക്കൻ ജനതയുടെ മുൻപിൽ വിലപ്പോകയില്ല. കാരണം ഈ പാപത്തിന്റെ മുൻപിൽ കരങ്ങൾ ശുദ്ധിയുള്ള അധികമാളുകൾ അമേരിക്കയിൽ ഇല്ലെന്നുള്ളത് തന്നെ. വിലക്കും അതിരുകളുമില്ലാത്ത ലൈംഗിക ജീവിതം അമേരിക്കൻ സംസ്‌ക്കാരമാണെന്ന് അറിഞ്ഞു കൂടാത്തവർ ഇന്ന് ആരാണുള്ളത്? ഇമ്മാതിരി തരം താണ ലൈംഗികാരോപണങ്ങൾ പ്രചരിപ്പിച്ച് ട്രെപിനെ പരാജയപ്പെടുത്താമെന്ന് വ്യാമോഹിക്കുന്ന അമേരിക്കൻ പത്രലോകം വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് അധിവസിക്കുന്നത്. ബിൽക്ലിന്റന് പോലുമറിയാം ദൈവം തമ്പുരാൻ ഭർത്താവിനെയും ഭാര്യയെയും പതിറ്റാണ്ടുകൾ വൈറ്റ് ഹൗസിൽ ഇരുത്തുകയില്ലെന്ന്.

ഇവിടെ ഉപസംഹരിക്കട്ടെ. അമേരിക്കൻ പ്രസിഡന്റ് എങ്ങനെ ഉള്ള ആളായിരിക്കണം? ഒറ്റ വാചകത്തിൽ പറഞ്ഞാൽ അമേരിക്കയിൽ വസിക്കുന്ന എല്ലാ ജനവിഭാഗങ്ങളുടെയും രാജ്യത്തിന്റെയും സങ്കീർണ്ണങ്ങളായ പ്രശ്‌നങ്ങൾ മനസ്സിലാക്കി അത് പരിഹരിക്കുവാൻ കഴിവുള്ള ആളായിരിക്കണം. രാജ്യം കടുത്ത അരക്ഷിതാവസ്ഥയിലൂടെ കടന്നു പോകുന്ന ഈ വിഷമ ഘട്ടത്തിൽ ശത്രു രാജ്യങ്ങളായ റഷ്യയും ചൈനായും നോർത്തുകൊറിയ വരെ അമേരിക്കയ്ക്ക് എതിരെ വെല്ലുവിളികൾ ഉയർത്ത്‌കൊണ്ട് മുന്നേറുമ്പോൾ മില്ല്യൺ കണക്കിന് സിറിയൻ ഇറാഖ് അഭയാർത്ഥികളെ അമേരിക്ക, സ്വീകരിച്ചു കൊണ്ടിരിക്കുമ്പോൾ അമേരിക്കയുടെ ഭാവി സുരക്ഷിതമായിരിക്കുമെന്ന് പറയുവാൻ ഹിലരിക്കും കഴിയുമോ? ലോകത്തിൽ സിറിയായിൽ മാത്രമേ സഹായം അർഹിക്കുന്നവരുള്ളോ? ഭയങ്കരമായ കൊടുങ്കാറ്റിൽ ആയിരിക്കണക്കിന് ആളുകൾ മരിച്ച ദരിദ്ര രാജ്യമായ ഹെയ്റ്റിയിൽ നിന്ന് സഹായം അർഹിക്കുന്ന ആയിരം കുടുംബങ്ങളെ അഭയാർത്ഥികളായി സ്വീകരിക്കുവാൻ എന്തുകൊണ്ട് ഒബാമ ഗവൺമെന്റിന് കഴിയാതെ പോയി?

അമേരിക്കൻ പ്രസിഡന്റ് എങ്ങനെയുള്ള ആളായിരിക്കണം? സത്യസന്ധതയോട് ജാതിയും മതവും വർഗ്ഗവും നിറവും നോക്കാതെ നീതി പ്രവർത്തിക്കുകയും മനുഷ്‌യനെയും രാജ്യത്തെയും സേവിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ആളായിരിക്കണം അമേരിക്കൻ പ്രസിഡന്റ്. ആത്മാർത്ഥതയോടും ലക്ഷ്യബോധത്തോടു കൂടിയും അമേരിക്കയെ പ്രശസ്തമായ വിജയത്തിലേക്കും പിരോഗതിയിലേക്കും സമൃദ്ധിയിലേക്കുമാനിയിച്ച കെന്നഡിയെപ്പോലെയോ ഡൊണാൾഡ് റീഗനെ പോലെയോ ശക്തനും ധീരോദാത്തനുമായ ഒരു പ്രസിഡണ്ടാണ് അമേരിക്കയുടെ ഇന്നിന്റെ ആവശ്യം. റീഗിനെപ്പോലെ ഒരു രാഷ്ട്രീയക്കാനല്ലാത്ത ട്രെപിന്റെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ആശ്ചര്യകരമായ കുതിച്ചു കയറ്റം ഇപ്പറഞ്ഞ സത്യത്തിലേക്ക് തന്നെയാണ് വിരൽ ചൂണ്ടന്നത്. Make America Great Again. God Bless America