- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്‌സ് കേരളത്തിൽ ബിസിനസ്സ് സമ്മേളനങ്ങൾ നടത്തുന്നു
ന്യൂയോർക്ക്: ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്‌സ് (ഐ എ എം സി സി ) കേരളത്തിൽ ബിസിനസ്സ് സമ്മേളനങ്ങൾ നടത്തുന്നു. 21 ന് കൊച്ചിയിലും 28 ന് തിരുവനന്തപുരത്തുമാണ് സമ്മേളനങ്ങൾ നടത്തുന്നത്. ഐ എ എം സി സി പ്രസിഡന്റ് മാധവൻ ബി നായരുടെ നേതൃത്വത്തിൽ നടത്തുന്ന സമ്മേളനങ്ങളിൽ ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്‌സ് പ്രതിനിധികൾ, അമേരിക്കയി
ന്യൂയോർക്ക്: ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്‌സ് (ഐ എ എം സി സി ) കേരളത്തിൽ ബിസിനസ്സ് സമ്മേളനങ്ങൾ നടത്തുന്നു. 21 ന് കൊച്ചിയിലും 28 ന് തിരുവനന്തപുരത്തുമാണ് സമ്മേളനങ്ങൾ നടത്തുന്നത്. ഐ എ എം സി സി പ്രസിഡന്റ് മാധവൻ ബി നായരുടെ നേതൃത്വത്തിൽ നടത്തുന്ന സമ്മേളനങ്ങളിൽ ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്‌സ് പ്രതിനിധികൾ, അമേരിക്കയിലെയും കേരളത്തിലെയും പ്രമുഖ വ്യവസായികൾ, സംരംഭകർ, കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സ്, കേരള ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിസ് എന്നിവയുടെ പ്രതിനിധികൾ, സാമൂഹ്യ, രാഷ്ട്രീയ, മാദ്ധ്യമ രംഗങ്ങളിലെ പ്രമുഖ വ്യക്തികൾ തുടങ്ങിയവർ പങ്കെടുക്കും.
21ന് കൊച്ചിയിൽ നടത്തുന്ന ബിസിനസ്സ് കോൺഫറൺസ് ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ ബിൽഡിങ്ങിൽ വൈകുന്നേരം 5.30ന് ആരംഭിക്കും. തിരുവനന്തപുരത്ത് ടി എം എ ഹാളിൽ 28 വൈകുന്നേരം 5.30ന് സമ്മേളനമാരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത 'മെയ്ക്ക് ഇൻ ഇന്ത്യ' പ്രോഗ്രാമിനോടനുബന്ധിച്ച് അമേരിക്കയിലെ മലയാളി ബിസിനസ്സ് സമൂഹത്തിന് കേരളത്തിലുള്ള പുതിയ ബിസിനസ്സ് നിക്ഷേപ സാധ്യതകളെന്തെന്ന് മനസ്സിലാക്കുകയും പുതിയ പദ്ധതികൾ നടപ്പിലാക്കാനുള്ള ആശയങ്ങൾ കൈമാറുകയുമാണ് സമ്മേളനത്തിന്റെ പ്രധാന ഉദ്ദേശം.
സമ്മേളനങ്ങൾ വിജയകരമായി നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്ന് ഐ എ എം സി സി പ്രസിഡന്റ് മാധവൻ ബി നായർ, വൈസ്പ്രസിഡന്റ് ജോർജ് കുട്ടി, സെക്രട്ടറി വിൻസന്റ് സിറിയക്ക്, ജോയിന്റ് സെക്രട്ടറി ജോസ് തെക്കേടം, ട്രഷറർ കോശി ഉമ്മൻ, ജോയിന്റ് ട്രഷറർ സുധാകർ മേനോൻ എന്നിവർ പറഞ്ഞു. കേരളത്തിലെ വ്യവസായ രംഗത്ത് ഒരു പുതിയ കാൽവെയ്‌പ്പായിരിക്കും ഈ ബിസിനസ്സ് സമ്മേളനങ്ങളെന്ന് അവർ കൂട്ടിചേർത്തു.



