- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിൽ ഇന്ന് സ്വവർഗ വിവാഹം ചർച്ചയാകും; സാഹിത്യകാരൻ സക്കറിയ പങ്കെടുക്കും
ഡാലസ്: വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന തൊണ്ണൂറ്റിമൂന്നാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിൽ 'സ്വവർഗ്ഗ വിവാഹം' എന്നതായിരിക്കും ചർച്ചാ വിഷയം. പ്രമുഖ ചിന്തകനും മലയാള സാഹിത്യകാരനുമായ സക്കറിയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നതാണ്. സാഹിത്യ സല്ലാപത്തിൽ പങ്കെടുത്ത് ആനുകാലിക പ്രാധാന്യമേറിയതും തലമുറകളെ സ്വാധീനിക്കുന്ന വിഷയവുമായ '
ഡാലസ്: വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന തൊണ്ണൂറ്റിമൂന്നാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിൽ 'സ്വവർഗ്ഗ വിവാഹം' എന്നതായിരിക്കും ചർച്ചാ വിഷയം. പ്രമുഖ ചിന്തകനും മലയാള സാഹിത്യകാരനുമായ സക്കറിയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നതാണ്. സാഹിത്യ സല്ലാപത്തിൽ പങ്കെടുത്ത് ആനുകാലിക പ്രാധാന്യമേറിയതും തലമുറകളെ സ്വാധീനിക്കുന്ന വിഷയവുമായ 'സ്വവർഗ്ഗ വിവാഹ' ത്തെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായം സ്വാതന്ത്ര്യത്തോടെ അറിയിക്കുവാനും മറ്റുള്ളവരുടെ അഭിപ്രായങ്ങൾ അവരിൽ നിന്ന് തന്നെ അറിയുവാനും മറ്റുള്ളവരുമായി തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
2015 ജൂലൈ മൂന്നാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച തൊണ്ണൂറ്റിരണ്ടാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം 'സീ.ജെ. എന്ന ജീനിയസ്' എന്ന വിഷയമാണ് ചർച്ച ചെയ്തത്. അകാലത്തിൽ പൊലിഞ്ഞു പോയ സീ. ജെ. തോമസ് എന്ന ബഹുമുഖ പ്രതിഭാശാലിയെക്കുറിച്ച് അമേരിക്കൻ മലയാളികൾക്കിടയിൽ സുപരിചിത സാഹിത്യകാരനും നാടക കലാരംഗത്ത് പ്രശസ്തനുമായ പി. റ്റി. പൗലോസ്(ന്യൂയോർക്ക് ) ആണ് പ്രബന്ധം അവതരിപ്പിച്ചത്. കഴിഞ്ഞ തലമുറയിൽ ജീവിച്ചിരുന്ന ഒരു വ്യക്തി എങ്ങനെ സമൂഹത്തിൽ ഇപ്പോഴും സ്വാധീനം ചെലുത്തുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു സല്ലാപത്തിലെ ചർച്ചകൾ. സി.ജെയുടെ ജീവിതത്തിലെയ്ക്ക് ഒരു എത്തിനോട്ടം നടത്തുവാൻ പ്രസ്തുത ചർച്ചകൾ വഴി തെളിച്ചു. ഒരു ചട്ടത്തിലും ഒതുങ്ങുന്നതായിരുന്നില്ല സി. ജെയുടെ വ്യക്തിത്വം.
പ്രൊഫ. എം. ടി. ആന്റണി, ഡോ:തെരേസ ആന്റണി, ഡോ: എൻ. പി. ഷീല, ഡോ. ആനി കോശി, എ. സി. ജോർജ്ജ്, രാജു തോമസ്, മോൻസി കൊടുമൺ, ബാബു തോമസ്, സന്തോഷ് ജി., സജി കരിമ്പന്നൂർ, വർഗീസ് സ്‌കറിയ, ജോൺ തോമസ്, ജേക്കബ് തോമസ്, കുരുവിള ജോർജ്ജ്, സുനിൽ മാത്യു വല്ലാത്തറ, വർഗീസ് എബ്രഹാം സരസോട്ട, പി. വി. ചെറിയാൻ, എൻ. എം. മാത്യു, പി.പി. ചെറിയാൻ, സി. ആൻഡ്രൂസ്, ജയിൻ മുണ്ടയ്ക്കൽ എന്നിവർ ചർച്ചയിൽ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ധാരാളം ശ്രോതാക്കളും അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിൽ പങ്കെടുക്കുകയുണ്ടായി.
എല്ലാ മാസത്തിലെയും ആദ്യ വെള്ളിയാഴ്ചകൾ തോറുമായിരിക്കും അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തിൽ പങ്കെടുക്കുവാൻ എല്ലാ ആദ്യവെള്ളിയാഴ്ചകളിലും വൈകുന്നേരം എട്ടു മുതൽ പത്തു വരെ (ഈസ്റ്റേൺ സമയം) നിങ്ങളുടെ ടെലിഫോണിൽ!! നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോൺ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് ...
18572320476 കോഡ് 365923
ടെലിഫോൺ! ചർച്ചയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ചോദ്യങ്ങൾചോദിക്കാൻ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇമെയിൽ വിലാസങ്ങളിൽ ചർച്ചയിൽ അവതരിപ്പിക്കാൻ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുൻകൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8133893395, 972505274