ഷിക്കാഗോ: നർമത്തിന്റെ മേമ്പൊടി ചേർത്ത്, സമ്പന്നമായൊരു താരനിരയുമായി ഗൗരവമായ സമീപനത്തോടെയും, മനോഹരമായ തിരക്കഥയും, വ്യത്യസ്തമായ പ്രമേയങ്ങളോടുംകൂടി അമേരിക്കൻ പ്രവാസികളുടെ ജീവിതത്തിലേക്ക് എത്തിനോക്കുന്ന 'അമേരിക്കൻ സെൽഫി' എന്ന ടിവി ഷോയുടെ ചിത്രീകരണം ഷിക്കാഗോയിലും പരിസരങ്ങളിലും ആരംഭിച്ചു.

ഷിക്കാഗോ മലയാളികൾ തന്നെ അണിയിച്ചൊരുക്കുന്ന ഈ പരമ്പര റബ്ബർഷീറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രചനയും സംവിധാനവും നിർവഹിക്കുന്നത് നവാഗതനായ നിധിൻ പടിഞ്ഞാത്ത് ആണ്. ഷിക്കാഗോയിലെ മികവുറ്റ കലാകാരന്മാർ അണിനിരക്കുന്ന ഈ ഷോയിൽ പയസ് സഖറിയാസ് ഒറ്റപ്ലാക്കൽ, ഷൈനി ജേക്കബ് പട്ടരുമഠത്തിൽ, ജോൺസൺ കാരിക്കൽ, അഭിലാഷ് നെല്ലാമറ്റം, ലെജി പട്ടരുമഠത്തിൽ, മിലൻ മാത്യു, തോമസ്‌കുട്ടി നെല്ലാമറ്റം, ജോഷ്വാ കുര്യൻ എന്നിവർ അണിനിരക്കുന്നു.

പ്രമുഖ മലയാളം ടിവി ചാനലിൽ ഉടൻതന്നെ വ്യത്യസ്തമായ ഒരു ദൃശ്യാനുഭവത്തിനായി കാത്തിരിക്കുക. ഷോയുടെ പി.ആർ.ഒ ആയി പോൾസൺ കൈപ്പറമ്പാട്ടിനെ നിയമിച്ചു.