ഷിക്കാഗോ: മലയാളികൾ അണിയിച്ച്  ഒരുക്കുന്ന 'അമേരിക്കൻ സെൽഫി' എന്ന ടിവി സിറ്റ്‌ക്കൊം പ്രവാസി ചാനലിൽ 22ന് ഞായറാഴ്ച വൈകിട്ട് 5.30ന് (ഷിക്കാഗോ സമയം)  സംപ്രേഷണം ചെയ്യുന്നു.  ഈ  പരമ്പര റബ്ബർഷീറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ  രചനയും  സംവിധാനവും നിർവഹിക്കുന്നത്  നവാഗതനായ  നിധിൻ പടിഞ്ഞാത്ത്  ആണ്.

ഷിക്കാഗോയിലെ   മികവുറ്റ  കലാകാരന്മാർ  അണിനിരക്കുന്ന ഈ  ഷോയിൽ പയസ്  ഒറ്റപ്ലാക്കൽ,  ഷൈനി ജേക്കബ് പട്ടരുമഠത്തിൽ, ജോൺസൺ കാരിക്കൽ, അഭിലാഷ് നെല്ലാമറ്റം, ലെജി  പട്ടരുമഠത്തിൽ, മിലൻ  മാത്യു, തോമസ്‌കുട്ടി   നെല്ലാമറ്റം, ജോഷ്വാ കുര്യൻ തുടങ്ങിയവർ  അണിനിരക്കുന്നു. ഷോയുടെ ജഞഛ  ആയി പോൾസൺ കൈപ്പറമ്പാട്ടിനെ  നിയമിച്ചു.

പ്രവാസി ടിവി ചാനൽ മലയാളം ഐപി ടിവി മുഖേന ലഭ്യമാണ്. പ്രവാസി ടിവി ചാനൽ ഇല്ലാത്തവർക്കും അമേരിക്കൻ ടിവി ചാനൽ ലഭിക്കാത്ത രാജ്യങ്ങളിൽ താമസിക്കുന്നവർക്കും, malayalamtv.tv  എന്ന വെബ്‌സൈറ്റിൽ, മുകളിൽ പറഞ്ഞ സമയത്തു  പോയാൽ ഈ ഷോ ലൈവ് ആയി കാണാവുന്നതാണ്.