വാഷിങ്ടൺ: അമേരിക്കയിൽ വിമാന യാത്രയ്ക്ക് പാസ്‌പോർട്ട്നിർബന്ധമാക്കുന്ന നിയമം 2018 ജനുവരി 22 മുതൽ നിലവിൽ വരും. 2005 ൽപാസ്സാക്കിയ റിയൽ ഐഡി ആക്ടനുസരിച്ച് ഡ്രൈവേഴ്‌സ് ലൈസൻസ് യഥാർത്ഥതിരിച്ചറിയൽ രേഖയായി സ്വീകരിക്കുന്നതല്ലെന്നും നിയമത്തിൽവ്യക്തമാക്കിയിട്ടുണ്ട്.അമേരിക്കൻ പൗരന്മാരാണെങ്കിൽ പോലും യാത്രക്ക്പാസ്‌പോർട്ട് കരുതിയിരിക്കണം.

ടിഎസ്എയുടെ വെബ് സൈറ്റിലാണ് പുതിയ നിബന്ധന പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ അലബാമ, വെർമോണ്ട് തുടങ്ങിയ ചില സംസ്ഥാനങ്ങൾ ഇതിനകംതന്നെ പുതിയ നിയമത്തെക്കുറിച്ചു മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.എന്നാൽന്യുയോർക്ക്, ന്യൂജഴ്‌സി, കലിഫോർണിയ, ലൂസിയാന തുടങ്ങിയ സംസ്ഥാനങ്ങൾപുതിയ നിയമനം അംഗീകരിച്ചു നടപ്പാക്കുന്നതിന് കൂടുതൽ സമയ പരിധിആവശ്യപ്പെട്ടിട്ടുണ്ട്.

ഈ സംസ്ഥാനങ്ങളുടെ അപേക്ഷ പരിഗണയിലാണ്.അമേരിക്കയിലെ ആഭ്യന്തര സർവീസി ന്പാസ്‌പോർട്ട് (റിയൽ ഐഡി) നിർബന്ധമാക്കുന്നത് എത്രമാത്രംപ്രയോജനകരമാണെന്നാണ് ദേശീയ തലത്തിൽ ചർച്ച ചെയ്യപ്പെടുന്ന പ്രധാനവിഷയങ്ങളിൽ ഒന്ന്. വ്യാജ പാസ്‌പോർട്ട് വ്യാപകമാകുന്നതിന് പുതിയ നിയമംവഴിയൊരുക്കുമോ എന്നു ശങ്കിക്കുന്നവരും ഇല്ലാതില്ല