കേരള ഇസ്ലാമിക് ഗ്രൂപ്പിന് കീഴിയിൽ നടത്തി വരുന്ന അൽ മദ്രസതുൽ ഇസ്ലാമിയ കുവൈത്ത് കഴിഞ്ഞ അധ്യയന വർഷത്തെ പ്രൈമറി പൊതുപരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ബിരുദദാന സംഗമം നടത്തി. മസ്ജിദ് അൽ കബീർ ഔഡിറ്റോറിയത്തിൽ നടത്തിയ പരിപാടി ജമാഅത്തെ ഇസ്ലാമി കേരള അമീർ എം ഐ അബ്ദുൽ അസീസ് സാഹിബ് ഉൽഘാടനം നിർവഹിച്ചു.

കെ ഐ ജി പ്രസിഡന്റ് ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ച പരിപാടിയിൽ റൂമി മതർ അൽ റൂമി (മസ്ജിദ് അൽ കബീർ അഡ്‌മിൻസ്റ്റേഷൻ മാനേജർ) നാസർ അബ്ദുൽ അസീസ് സൈദ് (ജംഇയത്തുൽ ഇസ്ലാഹ്) മുഹമ്മദ് ഇസ്മായിൽ അൻസാരി (മാനേജർ, അൽ നജാത്ത് ചാരിറ്റബിൾ സൊസൈറ്റി) ഫരീദ് മുഹമ്മദ് നാസർ (മാനേജർ, ഐ പി സി) യുസുഫ് അൽ ശുഐബ് (കമ്മ്യുണിറ്റി വിഭാഗം മാനേജർ, മസ്ജിദ് അൽ കബീർ) ഖാലിദ് അബ്ദുള്ള അൽ സബഹ് (ഐ പി സി) എന്നിവർ ആശസകൾ അർപ്പിച്ചു സംസാരിച്ചു.

ഒന്നാം റാങ്ക് നേടിയ നവാൽ ഫഹീൻ (അൽ മദ്രസതുൽ ഇസ്ലാമിയ ഫർവാനിയ) രണ്ടാം റാങ്ക് പങ്കിട്ടെടുത്ത ഹലീമ ഹന (അൽ മദ്രസതുൽ ഇസ്ലാമിയ ഫഹാഹീൽ) ഹനീൻ ഖലീൽ (അൽ മദ്രസതുൽ ഇസ്ലാമിയ ഫർവാനിയ) മുന്നാം റാങ്ക് നേടിയ സുന്ദുസ് നജീബ് (അൽ മദ്രസതുൽ ഇസ്ലാമിയ ഫഹാഹീൽ) എന്നിവർക്ക് എം ഐ അബ്ദുൽ അസീസ് സാഹിബ് മെമന്റ്‌റോ വിതരണം ചെയ്തു.

ശിഫ അൽ അൽ ജസീറ മെഡിക്കൽ സെന്റർ ജനറൽ മാനേജർ റിസ്വാൻ അബ്ദുൽ ഖാദർ, അഷ്റഫ് അയിയൂർ, ഷബീർ സാഹിബ്, ശരീഫ് പി ടി ( കെ ഐ ജി ജനറൽ സെക്രട്ടറി), എന്നിവർ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ മാർക്ക് ലിസ്റ്റ് എന്നിവ വിതരണം നടത്തി. കെ ഐ ജി വിദ്യാഭ്യാസ ബോർഡ് ഡയറക്ടർ സുബൈർ കെ എ സ്വാഗതം ആശംസിച്ച പരിപാടിക്ക് അബ്ദുൽ റസാക്ക് നദ്വി നന്ദി പ്രകാശിപ്പിച്ചു. ഫായിസ് മുഹമ്മദ് ഖിറാഅത്ത് നടത്തി. അബ്ദുൽ റസാക്ക് നദ്വി, കെ ഐ ജി വിദ്യാഭ്യാസ ബോർഡ് ഡയറക്ടർ സക്കീർ ഹുസൈൻ തുവ്വൂർ പരിപാടിക്ക് നേതൃത്വം നൽകി.

നാല് മദ്രസകളിൽ നിന്ന് 35 വിദ്യാർത്ഥികൾ ആണ് പൊതു പരീക്ഷ എഴുതിയത്. കെ ഐ ജി വിദ്യാഭ്യാസ ബോർഡിനു കീഴിൽ മൂന്ന് ഇംഗ്ലീഷ് മീഡിയം മദ്രസ്സകൾ അടക്കം ഏഴു മദ്രസ്സകൾ കുവെത്തിലെ സ്വബാഹിയ, സാൽമിയ, ഹവല്ലി അബ്ബാസിയ ഫർവാനിയ ഖൈത്താൻ, ഫഹാഹീൽ തുടങ്ങിയ പ്രദേശങ്ങളിൽ നടത്തി വരുന്നു, മത വിജ്ഞനീയ്ങ്ങൾക്കൊപ്പം മാതൃഭാഷാ പഠനവും കൂടി ലക്ഷ്യം വെച്ചുള്ള ഈ മദ്രസ്സകളിൽ 1200 അധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് , മജ്‌ലിസുത്തഅലീമിൽ ഇസ്ലാമി കേരള യുടെ സിലബസ്സും പാഠപുസ്തകങ്ങളുമാണ് ഇവിടെ അവലംബിക്കുന്നത് , യോഗ്യരായ അദ്ധ്യാപകരും കലാ, കായിക, വൈജ്ഞാനിക പ്രോത്സാഹ്നങ്ങളും മത്സരങ്ങളും കെ ഐ ജി മദ്രസയെ വ്യത്യസ്തമാക്കുന്നു. മദ്രസാ വിദ്യാർത്ഥികളിൽ ഖുർആൻ പഠനത്തിനും അറബി ഭഷാ പരിജ്ഞാനത്തിനും മുഖ്യ ഊന്നൽ നൽകുന്നു.