മുക്കം: പാഠ്യഭാഗങ്ങളിലെ അപാകതകയുടെ പേരിൽ എറണാകുളം പീസ് സ്‌കൂൾ അടച്ചുപൂട്ടാനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹമാണെന്ന് മാധ്യമം-മീഡിയാ വൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദുർറഹ്മാൻ. സിലബസിൽ ദേശവിരുദ്ധ പരാമർശങ്ങളുണ്ടെങ്കിൽ നിയമ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അൽ മദ്റസതുൽ ഇസ്ലാമിയ 38-ാം വാർഷാഘോഷ സമാപന പൊതുസമ്മേളനം ഗോതമ്പറോഡിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മജ്ലിസ് മദ്റസാ മാനേജ്മെന്റ് കൗൺസിൽ സ്റ്റേറ്റ് പ്രസിഡന്റ് എം. സിബ്ഗത്തുല്ല, ട്രഷറർ പി.എം ശരീഫുദ്ദീൻ, വി.പി ശൗക്കത്തലി, ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡന്റ് കെ.ടി ഹമീദ്, പി.വി അബദുർറഹ്മാൻ, പ്രധാനാധ്യാപകൻ പി.പി ശിഹാബുൽ ഹഖ്, കൂടത്തിൽ വീരാൻകുട്ടി, എം.വി അബ്ദുർറഹ്മാൻ, പി. മുഹമ്മദ് എന്നിവർ സംസാരിച്ചു. മൻസൂറ ഇസ്ലാമിക് ട്രസ്റ്റ് ചെയർമാൻ എം.എ അബ്ദുസ്സലാം മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പി. അബ്ദുസത്താർ മാസ്റ്റർ സ്വാഗതവും നസ്റുല്ല എളമ്പിലാശ്ശേരി നന്ദിയും പറഞ്ഞു.

നിദാ മഅ്വ എന്ന പേരിൽ നാല് ദിവസം നീണ്ടു നിന്ന പരിപാടിയിൽ വിവിധ വിഷയങ്ങളിലായി ഇൽയാസ് മൗലവി, ശിഹാബുദ്ദീൻ ഇബ്നുഹംസ എന്നിവർ സംസാരിച്ചു. നൂറോളം കലാകാരന്മാർ അണിനിരന്ന രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ലൈറ്റ് ആൻഡ് സൗണ്ട് സ്റ്റേജ് ഷോ 'അണയാത്ത കനലുകൾ' അരങ്ങേറി. പി. ശാഹിന, ഫൈസൽ പുതുക്കുടി, അനസ് ഓമശ്ശേരി, നഫീസ, സുമയ്യ ഫസൽ, റശീദ് ആദംപടി എന്നിവർ കലാ പരിപാടികൾക്ക് നേതൃത്വം നൽകി.