- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകനെ കഴുത്തറുത്തു കൊലപ്പെടുത്താൻ ഷാഹിദ നേരത്തെ തയ്യാറെടുപ്പുകൾ നടത്തി; കഴുത്തറുക്കും മുമ്പ് ആമിലിന്റെ കാലുകൾ ചുരിദാറിന്റെ ഷാളുകൾ കൊണ്ട് ബന്ധിച്ചു; കൊലക്കായി പുതിയതായി കത്തി വാങ്ങി; കഴുത്തിൽ വെട്ടുമ്പോൾ ടീഷർട്ട് ഊരിമാറ്റാൻ ശ്രമിച്ചു; വെട്ട് കൃത്യമായി ഏറ്റോ എന്ന സംശയത്താൽ വീണ്ടും ആവർത്തിച്ചു വെട്ടി; ഷാഹിദ മകനെ കൊന്നത് മൃഗീയമായി
പാലക്കാട്: നഗരത്തിന് അടുത്ത് പൂളക്കാട് ആറുവയസ്സുകാരനായ മകൻ ആമിലിനെ കഴുത്തറുത്തുകൊലപ്പെടുത്താൻ മാതാവ് ഷാഹിദ നേരത്തെ തയ്യാറെടുപ്പുകൾ നടത്തിയിരുന്നെന്നും മൃഗീയമായ ആക്രമണത്തിലൂടെയാണ് മരണം ഉറപ്പിച്ചതെന്നും പൊലീസ് സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെ 3.30 തോടെയാണ് ലാളിച്ചുവളത്തിയ മകനെ ഇവർ കൊലപ്പെടുത്തിയത്. കൈയും കാലും ബന്ധിച്ചാണ് കുട്ടിയെ ഷാഹിദ കൊലപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് കുട്ടിയെ കുളിമുറിയിൽ എത്തിച്ചതെന്നാണ് പൊലീസ് നിഗമനം.
കാലുകൾ ചുരിദാറിന്റെ ഷാളുകൾ കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു മൃതദ്ദേഹം. കൈകൾ ബന്ധിച്ചിരുന്ന കുടുക്ക് അഴിഞ്ഞുവീണ നിലയിൽ കുളുമുറിയിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴുത്തിൽ വെട്ടുമ്പോൾ കുട്ടിയിട്ടിരുന്ന ടീഷർട്ട് തടസമാവുമെന്ന് കരുതി ഇത് ഊരിമാറ്റിയിക്കാമെന്നും ഇതിനുള്ള ശ്രമത്തിലായിരിക്കാം കുട്ടിയുടെ കൈയിലെ കെട്ട് അഴിച്ചുകളഞ്ഞതെന്നുമാണ് പൊലീസ് സംഘത്തിന്റെ അനുമാനം.
കഴുത്തിനേറ്റ വെട്ടുകളാണ് കുട്ടിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്നാണ് പ്രാഥമീക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന. ഇതുകൂടാതെ ശരീരത്തിന്റെ പലഭാഗത്തായി പത്തിലേറെ മുറിവുകൾ ഉണ്ടായിരുന്നതായിട്ടാണ് അറിയുന്നത്. കുളിമുറിയിൽ സീറോ ബൾബാണ് ഉപയോഗിച്ചിരുന്നത്. വെട്ട് കൃത്യമായി ഏറ്റോ എന്ന സംശയത്താൽ വീണ്ടും വീണ്ടും ഇവർ മകന്റെ പിഞ്ചുശരീരത്തിൽ കത്തി പ്രയോഗിച്ചിരിക്കാം എന്നുമുള്ള സംശയവും പൊലീസിനുണ്ട്.
മകനെ കൊല്ലാൻ ഷാഹിദ നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നെന്നും ഇതിനായി ഇവർ പുതിയ കത്തി വാങ്ങി സൂക്ഷിച്ചിരുന്നെന്നും പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഷാഹീദയെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ച വസ്തുകളെക്കുറിച്ചുള്ള കൃത്യമായ വിവരം ഇനിയും പുറത്തുവന്നിട്ടില്ല. ചോദ്യം ചെയ്യൽ ഇനിയും പൂർത്തിയായിട്ടില്ലന്നും ഇവർ വെളിപ്പെടുത്തിയ വിവരങ്ങൾ കൃത്യമായി പരിശോധിച്ച ശേഷമെ ഇതിന്റെ നിജസ്ഥിതി വെളിച്ചത്താവു എന്നാണ് പൊലീസ് നിലപാട്.
തങ്ങളുടെ ജീവിതത്തിൽ അടുത്തകാലത്ത് അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നെന്ന് ഭർത്താവ് സുലൈമാൻ പൊലീസിൽ അറിയിച്ചതായുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്. അടുത്തകാലത്തായി ഇവർ ഇരുവരുടെയും ബന്ധുക്കൾ വീട്ടിലേയ്ക്കെത്താത്തതിൽ ഷാഹിദ വിഷമം പങ്കിട്ടതായും ഇയാൾ മൊഴി നൽകിയട്ടുണ്ടെന്നാണ് അറിയുന്നത്.
മക്കളെ വല്ലാണ്ട് സ്നേഹിക്കുന്ന പ്രകൃതക്കാരിയായിരുന്ന ഷാഹിദ ഇത്തരത്തിലൊരുപ്രവൃത്തി ചെയ്യുമെന്ന് ഇപ്പോഴും നാട്ടുകാർക്ക് വിശ്വസിക്കാനായിട്ടില്ല. പെട്ടെന്നുണ്ടായ മാനസീക വിഭ്രാന്തിയിലായിരിക്കാം ഇവർ കൊലനടത്തിയതെന്നാണ് ഇവരിൽ ഏറെപ്പേരുടെയും വിലയിരുത്തൽ.
മക്കളോട് വല്ലാത്തൊരടുപ്പം ഷാഹീദയ്ക്കുണ്ടായിരുന്നെന്നും സാധാരണ മാനസീക അവസ്ഥയിൽ ഇത്തരത്തിലൊരുക്രൂരകൃത്യം ഒരിക്കലും ഇവർ ചെയ്യില്ലെന്നുമാണ് അയൽവാസികളും അടുപ്പക്കാരും വ്യക്തമാക്കുന്നത്.ഭർത്താവ് സുലൈമാൻ പ്രവാസിയായിരുന്നു.കുറച്ചുകാലമായി നാട്ടിൽ ഡ്രൈവറായി ജോലി നോക്കിവരികയായിരുന്നു. ഇന്നലെ താമസിച്ചാണ് താൻ ജോലികഴിഞ്ഞെത്തിയതെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് ഇയാൾ പൊലീസിനെ അറിയിച്ചിട്ടുള്ളത്.
സുലൈമാൻ -ഷാഹീദ ദമ്പതികൾക്ക് കൊല്ലപ്പെട്ട കുട്ടിയെക്കൂടാതെ 11 ഉം 8 ഉം വയസ്സുള്ള രണ്ട് ആൺകുട്ടികൾകൂടിയുണ്ട് അമ്മ ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ശേഷം ഇവർ തന്നെ ആണ് പൊലീസിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചത്. പൊലീസ് എത്തുന്ന സമയത്ത് വീടിന്റെ മുറ്റത്ത് നിൽക്കുകയായിരുന്നു ഷാഹിദ. ഈ സമയത്ത് ഇവരുടെ ഭർത്താവും മറ്റുമക്കളും വീട്ടിലെ മറ്റൊരു മുറിയിൽ ഉണ്ടായിരുന്നെങ്കിലും പൊലീസ് എത്തിയ ശേഷമാണ് ഇവരും വിവരമറിഞ്ഞത്. മാതാവിന്റെ മാനസിക നില തകരാറിലാണെന്നുള്ള രീതിയിൽ വിവരങ്ങൾ പുറത്ത് വരുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.
എസ് പി ആർ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം സംഭവം നടന്നവീട്ടിലെത്തി. വിശദമായി ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൊലപാതക കാരണവും മറ്റ് കാര്യങ്ങളും വ്യക്തമാകുകയുള്ളു എന്ന് ജില്ലാ പൊലിസ് മേധാവി ആർ വിശ്വനാഥ് രാാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഷാഹീദയെ ഇന്ന് രാത്രി തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനാണ് പൊലീസ് ലക്ഷ്യമിട്ടിട്ടുള്ളത്.
മറുനാടന് മലയാളി ലേഖകന്.