കോതമംഗലം: പുല്ലരിയാൻ പോയ അയിരൂർപാടം പാണ്ട്യാർപ്പിള്ളി ആമിന(66)യെ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം വഴിമുട്ടിയതായി സൂചന.

വെള്ളത്തിൽ മുക്കിയാണ്് ആമിനയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടിൽ നിന്നും വ്യക്തമായിരുന്നു. രാവിലെ 11.30 തോടെ ആമീന വീട്ടിൽ നിന്നും പുല്ലരിയാൻ പുറപ്പെട്ടെന്നും തിരിച്ചെത്താൻ വൈകിയെന്നും പിന്നീട് തങ്ങൾ നടത്തിയ തിരച്ചിലിൽ ഉച്ചകഴിഞ്ഞ് 2.30 തോടെ സഹോദരിയുടെ വീടിനടുത്തെ പാടത്ത് അനക്കമില്ലാത്ത അവസ്ഥയിൽ കണ്ടെത്തിയെന്നുമാണ് അടുത്ത ബന്ധുക്കൾ പൊലീസിൽ നൽകിയിട്ടുള്ളമൊഴി.

ആമീന ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് കോതമംഗലം പോലസ് അന്വേഷണം ആരംഭിച്ചിരുന്നു. ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥരീകരിച്ചതിന് പിന്നാലെ മൃതദ്ദേഹം സംസ്‌കാരചടങ്ങകൾക്കായി കുളിപ്പിക്കുകയും നഖം വെട്ടുകയും മറ്റുകയും മറ്റും ചെയ്തിരുന്നെന്നും ഇത് അന്വേഷണത്തിന് വലിയ വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണെന്നുമാണ് പൊലീസ് വിശദീകരണം.

മരണം സ്ഥിരീകരിച്ചതോടെ പൊലീസിൽ അറിയിക്കാതെ ബന്ധുക്കൾ മൃതദ്ദേഹം വീട്ടിലേയ്്ക്ക് കൊണ്ടുപോകുകയായിരുന്നെന്നും തുടർന്ന് സംസ്‌കാരത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ നടക്കവെ ദേഹത്ത് ആഭരണങ്ങൾ കാണാത്തതിനെത്തുടർന്ന് സംശയം തോന്നുകയും ബന്ധുക്കൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നെന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം. ഇതിനകം അന്വേഷക സംഘം നിരവധി തവണ മൃതദ്ദേഹം കിടന്നിരുന്ന പ്രദേശത്തെത്തി തിരച്ചിൽ നടത്തി. ഇവർ ധരിച്ചിരുന്ന 9 പവനിലധികം സ്വർണ്ണാഭരണം നഷ്ടപ്പെട്ടതായിട്ടതായിട്ടാണ് ബന്ധുക്കൾ പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്.

സ്വർണം തട്ടിയെടുക്കാനായി കൊലനടത്തിയതാവാമെന്നാണ് പൊലീസ് അനുമാനം. ആമീനയെ കണ്ടെത്തിയെന്ന പറയപ്പെടുന്ന ഭാഗത്ത് രണ്ടുവട്ടം പൊലീസ് നായയെ എത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു.മൂവാറ്റുപുള ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ്സ് അന്വേഷിക്കുന്നത്.കഴിഞ്ഞമാസം 7-നാണ് വീടിനടുത്ത് അനക്കമറ്റനിലിയിൽ വീടിന് സമീപം പാടത്ത് ആമിനയെ ഉറ്റവർ ഉൾപ്പെയുള്ള സംഘം കണ്ടെത്തുന്നത്. മാർച്ച് 8-ന് എത്തിയ പൊലീസ് നായ പാടത്ത് അൽപ്പസമയം ചുറ്റിക്കറങ്ങിയ ശേഷം നായ സമീപത്ത് വീടുകളുള്ള ഭാഗത്തെത്തി നിലയുറപ്പിക്കുകയായിരുന്നു.ആമീനയെ കണ്ടെത്തിയതിന് സമീപ്ത്ത്് നീരൊഴുക്കുകുറഞ്ഞ തോടുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ഈ തോട്ടിൽ തലമുക്കി കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ ഊരിയെടുത്തുകൊലപാാതകി കടന്നിരിക്കാമെന്നുള്ള പ്രാഥമീക വിലയിരുത്തലിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

ഈ കേസ്സുമായി ബന്ധപ്പെട്ട് ഇതിനകം 200-ൽപ്പരം പേരെ പൊലീസ് ചോദ്യം ചെയ്തു.പൊലീസ് നായയെ രണ്ടാമതും എത്തിച്ച് പരിസരമാകെ കൊണ്ട് വന്ന് പരിസരമാകെ പരിശോധന നടത്തിയെങ്കിലും ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ല.ഡി ഐ ജി അടക്കമുള്ള വൻപോലസ് സംഘം പലതവണ സ്ഥലത്തെത്തി പരിശോധിച്ചിരുന്നു.ആമീനയ്ക്ക് പ്രായത്തെവെല്ലുന്ന ആരോഗ്യം ഉണ്ടായിരുന്നെന്നും അതുകൊണ്ട് തന്നെ പിടിവലിയും ബലപ്രയോഗവുമൊക്കെ നടന്നിരിക്കാമെന്നും ഈയവസരത്തിൽ നഖത്തിന്റെ ഇടയിലും മറ്റും കൊലയാളിയുടെ ത്വക്കിന്റെ ഭാഗം ഉണ്ടാവാൻ സാധ്യതയുണ്ടായിരുന്നെന്നും നഖം വെട്ടിമാറ്റിയതോടെ ഈ വഴിക്കുള്ള അന്വേഷണം സാധ്യമാവാത്ത അവസ്ഥയാണ് സംജാതമായിട്ടുള്ളതെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.തലമുടി ,ത്വക്കിന്റെ ഭാഗങ്ങൾ എന്നിവയിൽ ഏതെങ്കിലും ഒന്ന ലഭിച്ചിരുന്നെങ്കിൽ ഡി എൻ എ പരിശോധന നടത്തി,സമാനസ്വഭാവമുള്ള കുറ്റൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള വരുടെ ഡി എൻ യുമായി താരതമ്യം ചെയ്യാൻ സാധിക്കുമായിരുന്നെന്നും ഇത് കേസന്വേഷണത്തിന് വിലിയ രീതിയിൽ ഗുണം ചെയ്യുമായിരുന്നെന്നുമാണ് പൊലീസിന്റെ വിലയിരുത്തൽ.

ആമിനയെ കണ്ടെത്തിയ പാടം ഏറെക്കുറെ വിജനമായ പ്രദേശമാണ്.ചുറ്റും മരങ്ങൾ വളർന്നുനിൽക്കുന്നതിനാൽ ഈ ഭാഗത്തേയ്്ക്ക് പെട്ടെന്നാരുടെയും നോട്ടം പെട്ടെന്ന് എത്തില്ലന്നും ഇതാണ് കൊലപാതകിക്ക് ഗുണമായതെന്നുമാണ് നാട്ടുകാരുടെ അനുമാനം.സംഭവത്തിൽ ഊർജ്ജിതമായി അന്വേഷണം നടക്കുകയാണെന്നും ഇതുവരെ തുമ്പൊന്നുമായിട്ടില്ലന്നും പൊലീസ് അറിയിച്ചു.