- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെ സോഷ്യൽ മീഡിയയിലൂടെ മൊഴിചൊല്ലി അമീർഖാൻ പെൺകുട്ടികളുമായി പാർട്ടി നടത്തി ദുബായിൽ; ഭാര്യ ഗർഭിണിയാണെന്ന വാദം പോലും വിശ്വസിക്കാനാവില്ലെന്ന് ബോക്‌സിങ് താരം
വിവാഹബന്ധം വേർപെടുത്തുന്നതായി പ്രഖ്യാപിച്ച് മാസം തികയുംമുന്നെ ബ്രിട്ടീഷ് ബോക്‌സിങ് താരം അമീർഖാൻ ദുബായിൽ കാമുകിയുമായി സന്ദർശനത്തിനെത്തി. വിവാഹബന്ധം വേർപിരിയുന്നതിനായി താൻ കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ ബോക്‌സിങ് താരം ഗർഭിണിയാണെന്ന ഭാര്യ ഫര്യാൽ മഖ്ദൂമിന്റെ അവകാശവാദം വിശ്വസിക്കില്ലെന്നും വ്യക്തമാക്കി. പരസ്യമായി വേർപിരിയൽ പ്രഖ്യാപിച്ചാണ് അമീർഖാനും ഫര്യാലും ഒരുമാസം മുമ്പ് വാർത്തകളിൽ നിറഞ്ഞത്. എന്നാൽ, കഴിഞ്ഞയാഴ്ച താൻ ഗർഭിണിയാണെന്ന് ഫര്യാൽ പ്രഖ്യാപിച്ചിരുന്നു. ഇതോടെ, ഇരുവരും വീണ്ടും ഒന്നിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായി. ആരരാധകർ ഇത്തരമൊരു കൂടിച്ചേരലിന് കാത്തിരിക്കെയാണ് അമീർഖാന്റെ ദുബായ് സന്ദർശനം. ദുബായ് സ്പോർട്സ് സിറ്റിയിലെ ഹോട്ടലിൽനിന്ന് കാമുകിയുടെ കൈപിടിച്ച് പോകുന്ന അമീർഖാന്റെ ചിത്രങ്ങളാണ് ലഭിച്ചിട്ടുള്ളത്. സംഗീതനിശ നടക്കുന്നിടത്തേയ്ക്ക് ഇരുവരും പോകുന്നതും ചിത്രങ്ങളിൽക കാണാം.. രാത്രി മുഴുവൻ യുവതി അമീർഖാനൊപ്പം ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ വ്യക്തമാക്കി. കെട്ടിപ്പിടിച്ചും ചുംബി
വിവാഹബന്ധം വേർപെടുത്തുന്നതായി പ്രഖ്യാപിച്ച് മാസം തികയുംമുന്നെ ബ്രിട്ടീഷ് ബോക്‌സിങ് താരം അമീർഖാൻ ദുബായിൽ കാമുകിയുമായി സന്ദർശനത്തിനെത്തി. വിവാഹബന്ധം വേർപിരിയുന്നതിനായി താൻ കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ ബോക്‌സിങ് താരം ഗർഭിണിയാണെന്ന ഭാര്യ ഫര്യാൽ മഖ്ദൂമിന്റെ അവകാശവാദം വിശ്വസിക്കില്ലെന്നും വ്യക്തമാക്കി.
പരസ്യമായി വേർപിരിയൽ പ്രഖ്യാപിച്ചാണ് അമീർഖാനും ഫര്യാലും ഒരുമാസം മുമ്പ് വാർത്തകളിൽ നിറഞ്ഞത്. എന്നാൽ, കഴിഞ്ഞയാഴ്ച താൻ ഗർഭിണിയാണെന്ന് ഫര്യാൽ പ്രഖ്യാപിച്ചിരുന്നു. ഇതോടെ, ഇരുവരും വീണ്ടും ഒന്നിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായി. ആരരാധകർ ഇത്തരമൊരു കൂടിച്ചേരലിന് കാത്തിരിക്കെയാണ് അമീർഖാന്റെ ദുബായ് സന്ദർശനം.
ദുബായ് സ്പോർട്സ് സിറ്റിയിലെ ഹോട്ടലിൽനിന്ന് കാമുകിയുടെ കൈപിടിച്ച് പോകുന്ന അമീർഖാന്റെ ചിത്രങ്ങളാണ് ലഭിച്ചിട്ടുള്ളത്. സംഗീതനിശ നടക്കുന്നിടത്തേയ്ക്ക് ഇരുവരും പോകുന്നതും ചിത്രങ്ങളിൽക കാണാം.. രാത്രി മുഴുവൻ യുവതി അമീർഖാനൊപ്പം ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ വ്യക്തമാക്കി. കെട്ടിപ്പിടിച്ചും ചുംബിച്ചുമാണ് ഇരുവരും സമയം ചെലവിട്ടത്.
ഫര്യാലുമായി പിരിഞ്ഞശേഷം പാക്കിസ്ഥാൻ മോഡൽ അലിസേ ഗാബോലുമായി അമീർഖാന് ബന്ധമുണ്ടെന്ന് വാർത്തകൾ പരന്നിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ അലിസേയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നതോടെയാണ് അത്തരമൊരു അഭ്യൂഹം പരക്കാനിടയായത്. ദുബായിലുണ്ടായിരുന്നത് അലിസേയാണോ എന്ന് വ്യക്തമല്ല.
അതിനിടെ, ഫര്യാലുമായി പിരിയുകയാണെന്ന് അമീർഖാൻ വ്യക്തമാക്കി. വിവാഹമോചനത്തിന് താൻ കോടതിയിൽ കേസ് ഫയൽ ചെയ്തതായും ബോക്‌സിങ് താരം പറഞ്ഞു. ഫര്യാൽ ഗർഭിണിയാണെന്ന കാര്യം സോഷ്യൽ മീഡിയയിലൂടെയാണ് താനറിഞ്ഞതെന്നും അത് വിശ്വസിക്കുന്നില്ലെന്നും അമീർ പറഞ്ഞു.
വിവാഹേതര ബന്ധമുണ്ടെന്ന് പരസ്പരം ആരോപിച്ചാണ് ഫര്യാലും അമീർഖാനും വേർപിരിഞ്ഞത്. നാലുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.. അമീർ ഒപ്പമില്ലെങ്കിലും കുട്ടികളെ താൻ വളർത്തുമെന്ന് ഫര്യാൽ അടുത്തിടെ വ്യക്തമാക്കിയിരുന്നു. കുട്ടികൾക്കായി താൻ തുടർന്നും രംഗത്തുണ്ടാവുമെന്ന് അമീർഖാനും പറഞ്ഞു.