- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ ആമിർ ഖാനും ഭാര്യയും പരസ്യമായി അടിച്ചുപിരിഞ്ഞു; ഫാര്യലിന് ലോക ഹെവിവെയ്റ്റ് ചാമ്പ്യൻ ആന്റണി ജോഷ്വയുമായി അവിഹിതബന്ധമെന്ന് പ്രഖ്യാപിച്ച് ആമിർ; ബന്ധം പിരിഞ്ഞത് ആറുമാസം വീട്ടുകാരുമായി ഉടക്കിനിന്നശേഷം
ലണ്ടൻ: ബോക്‌സിങ്ങിൽ ബ്രിട്ടന്റെ സൂപ്പർത്താരമാണ് ആമിർ ഖാൻ. തന്നെ താനാക്കിയ ബോക്‌സിങ് റിങ്ങിൽനിന്ന് തനിക്ക് ഈവിധമൊരു തിരിച്ചടിവരുമെന്ന് ആമിർ ഖാൻ കരുതിയിരിക്കില്ല ഭാര്യ ഫര്യാലിന് ലോക ഹെവിവെയ്റ്റ് ചാമ്പ്യൻ ആന്റണി ജോഷ്വയുമായി അവിഹിതബന്ധമുണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ച് ആമിർ ഖാൻ താനും ഭാര്യയും പിരിയുകയാണെന്ന് പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെ പരസ്പരം ആരോപണമുന്നയിച്ചാണ് ബ്രിട്ടനിലെ ഈ സെലിബ്രിറ്റി ദമ്പതിമാരുടെ പിരിയൽ. 26-കാരിയായ ഫര്യാൽ മക്ദൂമും ആമിർ ഖാനും പിരിയുന്നത് നാലുവർഷത്തെ ദാമ്പത്യത്തിനുശേഷമാണ്. സുഹൃത്തും ബോക്‌സറുമായ ആന്റണി ജോഷ്വയുമായി ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് ആമിർ ആരോപിച്ചെങ്കിലും, ജോഷ്വ അത് ചിരിച്ചുകൊണ്ട് തള്ളി. അത് താനല്ലെന്ന് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം പ്രതികരിച്ചു. എന്തായാലും ബന്ധം അവസാനിച്ചുവെന്ന് ആമിർ സോഷ്യൽ മീജഡിയയിലൂടെ തന്റെ ആരാധകരോട് പ്രഖ്യാപിച്ചു. ആമിറും ഫര്യാലും പിരിയുകയാണെന്ന വാർത്ത ബോക്‌സറുടെ കുടുംബവും സ്ഥിരീകരിച്ചു. ഇരുവരും തമ്മിൽ ഏറെക്കാലമായി അകന്നുകഴിയുകയാണെന്നും പിരിയ
ലണ്ടൻ: ബോക്‌സിങ്ങിൽ ബ്രിട്ടന്റെ സൂപ്പർത്താരമാണ് ആമിർ ഖാൻ. തന്നെ താനാക്കിയ ബോക്‌സിങ് റിങ്ങിൽനിന്ന് തനിക്ക് ഈവിധമൊരു തിരിച്ചടിവരുമെന്ന് ആമിർ ഖാൻ കരുതിയിരിക്കില്ല ഭാര്യ ഫര്യാലിന് ലോക ഹെവിവെയ്റ്റ് ചാമ്പ്യൻ ആന്റണി ജോഷ്വയുമായി അവിഹിതബന്ധമുണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ച് ആമിർ ഖാൻ താനും ഭാര്യയും പിരിയുകയാണെന്ന് പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെ പരസ്പരം ആരോപണമുന്നയിച്ചാണ് ബ്രിട്ടനിലെ ഈ സെലിബ്രിറ്റി ദമ്പതിമാരുടെ പിരിയൽ.
26-കാരിയായ ഫര്യാൽ മക്ദൂമും ആമിർ ഖാനും പിരിയുന്നത് നാലുവർഷത്തെ ദാമ്പത്യത്തിനുശേഷമാണ്. സുഹൃത്തും ബോക്‌സറുമായ ആന്റണി ജോഷ്വയുമായി ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് ആമിർ ആരോപിച്ചെങ്കിലും, ജോഷ്വ അത് ചിരിച്ചുകൊണ്ട് തള്ളി. അത് താനല്ലെന്ന് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം പ്രതികരിച്ചു. എന്തായാലും ബന്ധം അവസാനിച്ചുവെന്ന് ആമിർ സോഷ്യൽ മീജഡിയയിലൂടെ തന്റെ ആരാധകരോട് പ്രഖ്യാപിച്ചു.
ആമിറും ഫര്യാലും പിരിയുകയാണെന്ന വാർത്ത ബോക്‌സറുടെ കുടുംബവും സ്ഥിരീകരിച്ചു. ഇരുവരും തമ്മിൽ ഏറെക്കാലമായി അകന്നുകഴിയുകയാണെന്നും പിരിയുന്നതാണ് ഏറ്റവും ഉചിതമായ മാർഗമെന്നും ബന്ധുക്കൾ പറഞ്ഞു. ഫര്യാൽ സ്വാർഥയും സ്വന്തം കാര്യം മാത്രം നോക്കുന്നവളുമാണെന്നും അവർ ആരോപിച്ചു. ആമിറിന്റെ നിയന്ത്രണം മുഴുവൻ ഏറ്റെടുത്ത ഫര്യാൽ, ഒരുഘട്ടത്തിൽ താരത്തെ വിഷാദരോഗത്തിന്റെ അരികിൽവരെ എത്തിച്ചുവെന്നും അവർ പറയുന്നു.
ആമിറിന്റെ പണത്തിൽമാത്രമായിരുന്നു ഫര്യാലിന്റെ നോട്ടം. ഇതിനായി, സ്വന്തം ബന്ധുക്കളുമായി ഇടപെടുന്നതിൽനിന്ന് പോലും തടഞ്ഞു. തന്റെ മാതാപിതാക്കളുടെ സഹായത്തോടെ, ഫര്യാൽ ആമിറിനെ വീട്ടുതടങ്കലിലാക്കിയ അവസ്ഥയായിരുന്നു. ഫര്യാൽ വഞ്ചകിയും അത്യാഗ്രഹിയുമാണെന്ന് ആമിർ തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ ബന്ധുക്കൾ അഭിപ്രായപ്പെട്ടു.
നേരത്തേ, ഫര്യാൽ തന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി അവകാശപ്പെട്ടിരുന്നു. എന്നാൽ, വൈകാതെ വേർപിരിയൽ പ്രഖ്യാപിച്ചുകൊണ്ട് ആമിറിന്റെ സന്ദേശം വന്നു. സോഷ്യൽ മീഡിയയിൽ താനും ഫര്യാലുമായി നടന്ന തർക്കങ്ങൾ യഥാർഥമാണെന്നും ഹാക്ക് ചെയ്യപ്പെട്ടതല്ലെന്നും ആമിർ ആരാധകരോട് പറഞ്ഞു. ഇത്രയും കാലവും ഒരു വഞ്ചകിയയെയാണ് താൻ കൂടെക്കൂട്ടിയിരുന്നതെന്നും തന്നെ, സുഹൃത്തുകൂടിയായ ആന്റണി ജോഷ്വ ചതിക്കാൻ കൂട്ടുനിൽക്കുമെന്ന് കരുതിയിരുന്നില്ലെന്നും ആമിർ പറയുന്നു.