മുംബൈ: അസഹിഷ്ണുതാ പരാമർശത്തിൽ ബോളിവുഡ് നടൻ ആമിർ ഖാനെതിരേ രൂക്ഷവിമർശനവുമായി ശിവസേന. വഞ്ചകന്റെ ഭാഷയിലാണ് ആമിർ ഖാൻ സംസാരിക്കുന്നതെന്ന് ശിവസേനാ മുഖപത്രമായ സാമ്‌നയിൽ കുറ്റപ്പെടുത്തുന്നു. ഖാൻ വിഭാഗക്കാർക്ക് ഇന്ത്യൻ സിനിമയിൽ നിന്ന് എന്തു വിപത്താണ് ഉണ്ടായതെന്നും രാജ്യം നൽകിയ കീർത്തി ഇവർ കളയുകയാണെന്നുമാണു ശിവസേന പറയുന്നത്.