മുംബൈ: ബിക്കിനി ചിത്രങ്ങളെ വിമർശിച്ചവർക്ക് കൂടുതൽ ബിക്കിനി ചിത്രങ്ങളിലുടെ മറുപടി നൽകി ആമിറിന്റെ മകൾ.പിറന്നാൾ ദിനത്തിൽ എടുത്ത മറ്റു ബിക്കിനി ചിത്രങ്ങൾ കൂടി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ടായിരുന്നു ഇറയുടെ പ്രതികരണം. 'ട്രോളുകളും വിദ്വേഷപ്രസംഗങ്ങളും തീർന്നെങ്കിൽ ഇതു കൂടി ഇരിക്കട്ടെ' എന്ന അടിക്കുറിപ്പോടെയാണ് ഇറ തന്റെ കൂടുതൽ ചിത്രങ്ങൾ പങ്കുവച്ചത്.

 

 
 
 
View this post on Instagram

A post shared by Ira Khan (@khan.ira)

തന്റെ 25-ാം പിറന്നാളിന് സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികിലിലായിരുന്നു ഇറയുടെ ആഘോഷം. ആമിർ ഖാന്റെ മുൻ ഭാര്യ റീന ദത്ത, ഫിറ്റ്നസ് പരിശീലകനും ഇറയുടെ കാമുകനുമായ നൂപുർ ശിഖരേ, ആമിറിന്റെ രണ്ടാം ഭാര്യയും സംവിധായികയുമായ കിരൺറാവു എന്നിവരും ആഘോഷത്തിൽ പങ്കെടുത്തിരുന്നു. അമിർ - കിരൺ റാവു ബന്ധത്തിൽ പിറന്ന മകൻ ആസാദ് റാവുവും ഒപ്പമുണ്ടായിരുന്നു.

 

 
 
 
View this post on Instagram

A post shared by Ira Khan (@khan.ira)

എന്നാൽ സ്വിം സ്യൂട്ടിലെ പിറന്നാൾ ആഘോഷത്തിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. സ്വന്തം മാതാപിതാക്കൾക്കു മുന്നിൽ ഇത്തരമൊരു വേഷത്തിൽ നിൽക്കാൻ നാണമാകുന്നില്ലേ, ഇതാണോ സംസ്‌കാരം എന്ന് തുടങ്ങിയ കമന്റുകളായിരുന്നു ഇറയുടെ ഇൻസ്റ്റഗ്രാമിൽ നിറഞ്ഞത്.