- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പശുവിനെ നടുറോഡിൽ ഇടിച്ചുവീഴ്‌ത്തിയ ശേഷം നിർത്താതെ വാഹനം ഓടിച്ചുപോയി; ഗോരക്ഷയ്ക്കായി വാദമുയർത്തുന്ന അമിത് ഷാ വിവാദത്തിലാകുന്നത് ഇങ്ങനെ
ഭുവനേശ്വർ: പശുവിനെ നടുറോഡിൽ ഇടിച്ചുവീഴ്‌ത്തിയ ശേഷം നിർത്താതെ വാഹനം ഓടിച്ചുപോയി. ബുധനാഴ്ച ഒഡിഷയിലെ ജാജ്പുരിൽ വെച്ച് ബിജെപി. അധ്യക്ഷൻ അമിത് ഷായുടെ കാറാണ് 'ഗോമാതാവിനെ' ഇടിച്ചുതെറിപ്പിച്ചത്. എന്നാൽ വാഹനം നിർത്താൻപോലും തയ്യാറാവാതെ സ്ഥലംവിടുകയും ചെയ്തു. റോഡു മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബന്ദാലോ ദേശീയപാതയിൽ വെച്ച് പശുവിനെ കാറിടിച്ചത്. വി.ഐ.പി. സ്റ്റിക്കർ പതിച്ച കാറിന് കേടുപാടു സംഭവിച്ചെങ്കിലും അത് നിർത്താതെ പോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാൽ അമിത് ഷായുടെ വാഹനത്തിന് അകമ്പടിയായി വന്ന മുതിർന്ന ബിജെപി. നേതാവ് പ്രതാപ് സാരംഗിയുടെ വാഹനം നിർത്തി ജാജ്പുർ കളക്ടറോട് പശുവിന് വേണ്ട ശുശ്രൂഷകൾ നൽകാൻ നിർദ്ദേശിച്ചു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലത്തെത്തിയ വെറ്ററിനറി ഡോക്ടർ ചികിത്സ നടത്തി.
ഭുവനേശ്വർ: പശുവിനെ നടുറോഡിൽ ഇടിച്ചുവീഴ്‌ത്തിയ ശേഷം നിർത്താതെ വാഹനം ഓടിച്ചുപോയി. ബുധനാഴ്ച ഒഡിഷയിലെ ജാജ്പുരിൽ വെച്ച് ബിജെപി. അധ്യക്ഷൻ അമിത് ഷായുടെ കാറാണ് 'ഗോമാതാവിനെ' ഇടിച്ചുതെറിപ്പിച്ചത്. എന്നാൽ വാഹനം നിർത്താൻപോലും തയ്യാറാവാതെ സ്ഥലംവിടുകയും ചെയ്തു.
റോഡു മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബന്ദാലോ ദേശീയപാതയിൽ വെച്ച് പശുവിനെ കാറിടിച്ചത്. വി.ഐ.പി. സ്റ്റിക്കർ പതിച്ച കാറിന് കേടുപാടു സംഭവിച്ചെങ്കിലും അത് നിർത്താതെ പോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാൽ അമിത് ഷായുടെ വാഹനത്തിന് അകമ്പടിയായി വന്ന മുതിർന്ന ബിജെപി. നേതാവ് പ്രതാപ് സാരംഗിയുടെ വാഹനം നിർത്തി ജാജ്പുർ കളക്ടറോട് പശുവിന് വേണ്ട ശുശ്രൂഷകൾ നൽകാൻ നിർദ്ദേശിച്ചു.
തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലത്തെത്തിയ വെറ്ററിനറി ഡോക്ടർ ചികിത്സ നടത്തി.
Next Story



