- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചത്തീസ്ഗഢ് മാവോവാദി ഏറ്റുമുട്ടലിൽ സൈനികർക്ക് വീരമൃത്യു; അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണം വെട്ടിച്ചുരുക്കി അമിത് ഷാ
ന്യൂഡൽഹി :ചത്തീസ്ഗഢിൽ മാവോവാദികളുമായുള്ള ഏറ്റുമുട്ടലിൽ നിരവധി സൈനികർ വീരമൃത്യു വരിച്ചതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ അവസാനിപ്പിച്ച് ഡൽഹിയിലേക്ക് മടങ്ങി.
അസമിലെ അവസാനഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിനിടെയാണ് അമിത് ഷാ ഡൽഹിയിലേക്ക് മടങ്ങിയത്.
അസമിൽ അമിത് ഷായുടെ മൂന്ന് റാലികളാണ് ഇന്ന് തീരുമാനിച്ചിരുന്നത്. ഇതിൽ ഒരു റാലിയിൽ മാത്രം പങ്കെടുത്ത ശേഷമാണ് ചത്തീസ്ഗഢ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ അമത് ഷാ ഡൽഹിയിലേക്ക് മടങ്ങിയതെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.
ചത്തീസ്ഗഢിൽ മാവോവാദികളുമായുള്ള ഏറ്റുമുട്ടലിൽ ചുരുങ്ങിയത് 22 സൈനികർ വീരമൃത്യു വരിച്ചതായാണ് വിവരം. ഏറ്റുമുട്ടലിൽ 15 മാവോവാദികളും കൊല്ലപ്പെട്ടു.
ന്യൂസ് ഡെസ്ക്
Next Story