അഗർത്തല: ത്രിപുര സർക്കാർ അക്രമത്തിന്റെ ചെളി പടർത്തുന്നത് താമര വിരിയുന്നതിന് സഹായകരമാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൗണ്ട് തുടങ്ങിയെന്നും സംസ്ഥാനത്ത് മാർച്ചിൽ ബിജെപി സർക്കാർ രൂപീകരിക്കുനമെന്നും അമിത് ഷാ പറഞ്ഞു.

അക്രമം കണ്ട് ബിജെപി പേടിച്ച് പിന്മാറില്ലെന്ന് ത്രിപുര സർക്കാരിനോടു പറയുകയാണ്. നിങ്ങൾ അക്രമത്തിന്റെ ചെളി പടർത്തുക. ഈ ചെളി താമര വിരിയുന്നതിന് ഏറ്റവും സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിലെ ജനസംഖ്യയിലെ ഏഴു ലക്ഷം പേരും തൊഴിൽ രഹിതരാണ്. ആരോഗ്യ സംവിധാനവും അപര്യാപ്തമാണ്. ഇവർ ഇവിടെ കഴിഞ്ഞ 25 വർഷമായി എന്തു ചെയ്യുകയായിരുന്നെന്നും അമിത് ഷാ ചോദിച്ചു.