- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എത്രെയൊക്കെ ഇല്ലെന്ന് അഭിനയിച്ചാലും ഉള്ളിൽക്കിടക്കുന്ന ജാതിബോധം അറിയാതെ പുറത്തുവരും; ജാതിക്കളിയിൽ രാഷ്ട്രപിതാവായാലും രക്ഷയില്ല; ഗാന്ധിജി ബുദ്ധിമാനായ ബനിയയെന്നു പറഞ്ഞത് ബിജെപി സംസ്ഥാന അധ്യക്ഷൻ അമിത് ഷാ; വൻ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്
റാഞ്ചി: ഒടുക്കം രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിവ വരെ ജാതീയ അധിക്ഷേപത്തിന് ഇരയായി. അധിക്ഷേപിച്ചത് ബിജെപിയുടെ ദേശീയ അധ്യക്ഷൻ അമിത് ഷായും. 'ബുദ്ധിമാനായ ബനിയ' എന്നാണ് അമിത് ഷാ ഗാന്ധിജിയെ വിശേഷിപ്പിച്ചത്. ഛത്തീസ്‌ഗഢിലെ ഒരു പ്രചരണ റാലിയിലായിരുന്നു വിവാദ പരാമർശം. ഗാന്ധിജി ഉൾപ്പെടുന്ന ജാതിയാണ് ബനിയ. മഹാത്മാഗാന്ധിയുടെ ദീർഘവീക്ഷണത്തെ പറ്റി പറഞ്ഞപ്പോഴാണ് അമിത് ഷാ ജാതി പരാമർശം നടത്തിയത്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതുകൊണ്ടാണ് സ്വാതന്ത്ര്യാനന്തരം പാർട്ടി പിരിച്ചുവിടണമെന്ന് ഗാന്ധിജി പറഞ്ഞതെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസ് യാതൊരു പ്രത്യയശാസ്ത്രത്തിന്റെയും അടിത്തറയില്ലാത്ത പാർട്ടിയാണ്. സ്വാതന്ത്ര്യ സമര കാലത്ത് പ്രത്യേക ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട ഒരു പാർട്ടി മാത്രമായിരുന്നു ഇതെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസ് സ്വാതന്ത്ര്യം ലഭിക്കാനുള്ള ഒരു ഉപകരണം മാത്രമായിരുന്നു. എല്ലാ തരത്തിലുള്ള ആശങ്ങൾ പിന്തുടരുന്നവരും അതിൽ ഉണ്ടായിരുന്നു, ഇടതും വലതും സോഷ്യലിസ്റ്റുകളും സ്വാതന്ത്ര്യത്തിന
റാഞ്ചി: ഒടുക്കം രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിവ വരെ ജാതീയ അധിക്ഷേപത്തിന് ഇരയായി. അധിക്ഷേപിച്ചത് ബിജെപിയുടെ ദേശീയ അധ്യക്ഷൻ അമിത് ഷായും. 'ബുദ്ധിമാനായ ബനിയ' എന്നാണ് അമിത് ഷാ ഗാന്ധിജിയെ വിശേഷിപ്പിച്ചത്. ഛത്തീസ്‌ഗഢിലെ ഒരു പ്രചരണ റാലിയിലായിരുന്നു വിവാദ പരാമർശം.
ഗാന്ധിജി ഉൾപ്പെടുന്ന ജാതിയാണ് ബനിയ. മഹാത്മാഗാന്ധിയുടെ ദീർഘവീക്ഷണത്തെ പറ്റി പറഞ്ഞപ്പോഴാണ് അമിത് ഷാ ജാതി പരാമർശം നടത്തിയത്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതുകൊണ്ടാണ് സ്വാതന്ത്ര്യാനന്തരം പാർട്ടി പിരിച്ചുവിടണമെന്ന് ഗാന്ധിജി പറഞ്ഞതെന്നും അമിത് ഷാ പറഞ്ഞു.
കോൺഗ്രസ് യാതൊരു പ്രത്യയശാസ്ത്രത്തിന്റെയും അടിത്തറയില്ലാത്ത പാർട്ടിയാണ്. സ്വാതന്ത്ര്യ സമര കാലത്ത് പ്രത്യേക ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട ഒരു പാർട്ടി മാത്രമായിരുന്നു ഇതെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസ് സ്വാതന്ത്ര്യം ലഭിക്കാനുള്ള ഒരു ഉപകരണം മാത്രമായിരുന്നു. എല്ലാ തരത്തിലുള്ള ആശങ്ങൾ പിന്തുടരുന്നവരും അതിൽ ഉണ്ടായിരുന്നു, ഇടതും വലതും സോഷ്യലിസ്റ്റുകളും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ കോൺഗ്രസിനൊപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യാതൊരു പ്രത്യയശാസ്ത്രത്തിന്റെയും പിന്തുണയില്ലാതെ രൂപപ്പെടുത്തിയ പാർട്ടിയാണ് കോൺഗ്രസെന്ന് പറഞ്ഞ അമിത് ഷാ ഗാന്ധിയുടെ ദീർഘ വീക്ഷണമാണ് സ്വാതന്ത്ര്യം കിട്ടിയയുടൻ കോൺഗ്രസിനെ പിരിച്ച വിടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതിന് പിന്നിലെന്നും കൂട്ടിച്ചേർത്തു.
ഷായുടെ ജാതി പരാമർശത്തിൽ വിവിധ കോണുകളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. അമിത്ഷാ സ്വാതന്ത്ര്യസമരത്തെയും രാഷ്ട്രപിതാവിനെയും അപമാനിച്ചുവെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. അമിത് ഷാ സ്വാതന്ത്ര്യസമര സേനാനികളെയും മഹാത്മാഗാന്ധിയെയും അപമാനിച്ചുവെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പ്രതികരിച്ചു.
രാജ്യത്തെ വിഘടിപ്പിക്കാൻ ബ്രിട്ടിഷുകാർ ഉപയോഗിച്ച ഉപാധിയായിരുന്നു മഹാസഭയും സംഘവും. സമാനമായ രീതിയിൽ ഇന്ന് കോർപറേറ്റുകൾ അവരുടെ ആവശ്യങ്ങൾ നടപ്പിലാക്കാൻ ബിജെപിയെ ഉപാധിയാക്കുന്നുവെന്നും സുർജേവാല ആരോപിച്ചു. ജാതീയതയ്ക്ക് എതിരെ പോരാടുന്നതിന് പകരം ബിജെപി രാഷ്ട്രപിതാവിന്റെ ജാതി പറയുകയാണ് ചെയ്യുന്നത്. ഭരിക്കുന്ന പാർട്ടിയുടെയും നേതാവിന്റെയും തത്വചിന്തയാണ് പുറത്തുവരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും മാപ്പ് പറയണമെന്നും കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടു.



