- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കശ്മീർ വിഷയത്തിൽ ജവഹർ ലാൽ നെഹ്രു കാട്ടിയതു ചരിത്രപരമായ അബദ്ധം; ഇന്ത്യ വിഭജിക്കപ്പെട്ടതിനു പിന്നിൽ അന്നത്തെ കോൺഗ്രസ് നേതൃത്വമെന്നും അമിത് ഷാ
ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ജമ്മു കശ്മീർ വിഷയത്തിൽ കാട്ടിയതു ചരിത്രപരമായ അബദ്ധമാണെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. ഇന്ത്യ വിഭജിക്കപ്പെട്ടതിനു പിന്നിൽ അന്നത്തെ കോൺഗ്രസ് നേതൃത്വമെന്നും അമിത് ഷാ ആരോപിച്ചു. ഭാരതീയ ജനസംഘ് സ്ഥാപകൻ ശ്യാമ പ്രസാദ് മുഖർജിയുടെ അനുസ്മരണ ചടങ്ങിലായിരുന്നു അമിത് ഷായുടെ പ്രതികരണം. പാക്ക് പിന്തുണയോടെ ഗോത്രവർഗക്കാർ 1948ൽ കശ്മീർ ആക്രമിച്ചപ്പോൾ താൽക്കാലിക യുദ്ധവിരാമം നടത്താനായിരുന്നു നെഹ്‌റുവിന്റെ തീരുമാനം. അന്ന് അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നില്ലായിരുന്നെങ്കിൽ കശ്മീർ പ്രശ്‌നം ഇന്നുണ്ടാകില്ലായിരുന്നു. ഒരു കാരണവുമില്ലാതെ പെട്ടെന്നാണ് യുദ്ധത്തിന് താൽക്കാലികമായ അവസാനമാകാമെന്ന തീരുമാനമെടുത്തത്. ഇപ്പോഴും അതിന്റെ കാരണമറിയില്ല. ഒരു രാജ്യത്തിന്റെ നേതാവും അത്തരമൊരു ചരിത്രപരമായ മണ്ടത്തരം കാണിക്കില്ല. ആ സമയത്ത് വെടിനിർത്തൽ നെഹ്‌റു പ്രഖ്യാപിച്ചില്ലായിരുന്നെങ്കിൽ ജമ്മു കശ്മീർ വിഷയം ഇന്നുണ്ടാകില്ലായിരുന്നു. നെഹ്‌റുവിന്റെ പ്രതിഛായ മെച്ചപ്പെടുത്താനുള്
ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ജമ്മു കശ്മീർ വിഷയത്തിൽ കാട്ടിയതു ചരിത്രപരമായ അബദ്ധമാണെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. ഇന്ത്യ വിഭജിക്കപ്പെട്ടതിനു പിന്നിൽ അന്നത്തെ കോൺഗ്രസ് നേതൃത്വമെന്നും അമിത് ഷാ ആരോപിച്ചു.
ഭാരതീയ ജനസംഘ് സ്ഥാപകൻ ശ്യാമ പ്രസാദ് മുഖർജിയുടെ അനുസ്മരണ ചടങ്ങിലായിരുന്നു അമിത് ഷായുടെ പ്രതികരണം. പാക്ക് പിന്തുണയോടെ ഗോത്രവർഗക്കാർ 1948ൽ കശ്മീർ ആക്രമിച്ചപ്പോൾ താൽക്കാലിക യുദ്ധവിരാമം നടത്താനായിരുന്നു നെഹ്‌റുവിന്റെ തീരുമാനം. അന്ന് അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നില്ലായിരുന്നെങ്കിൽ കശ്മീർ പ്രശ്‌നം ഇന്നുണ്ടാകില്ലായിരുന്നു.
ഒരു കാരണവുമില്ലാതെ പെട്ടെന്നാണ് യുദ്ധത്തിന് താൽക്കാലികമായ അവസാനമാകാമെന്ന തീരുമാനമെടുത്തത്. ഇപ്പോഴും അതിന്റെ കാരണമറിയില്ല. ഒരു രാജ്യത്തിന്റെ നേതാവും അത്തരമൊരു ചരിത്രപരമായ മണ്ടത്തരം കാണിക്കില്ല. ആ സമയത്ത് വെടിനിർത്തൽ നെഹ്‌റു പ്രഖ്യാപിച്ചില്ലായിരുന്നെങ്കിൽ ജമ്മു കശ്മീർ വിഷയം ഇന്നുണ്ടാകില്ലായിരുന്നു.
നെഹ്‌റുവിന്റെ പ്രതിഛായ മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായായിരുന്നു ആ തീരുമാനം എടുത്തതെന്നും നെഹ്‌റു മെമോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ഷാ പറഞ്ഞു.



