- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത് ഷായ്ക്ക് ഒരു ടേം കൂടി പ്രസിഡന്റ് പദവി നൽകാൻ ബിജെപി നേതൃത്വം; ഗുജറാത്തിനെ വീണ്ടെടുക്കാൻ മുഖ്യമന്ത്രിയാക്കിയാലോ എന്നാലോചനയിൽ മോദി; തന്ത്രജ്ഞന്റെ മുമ്പിൽ അവസരങ്ങൾ മാത്രം
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള ചരിത്ര വിജയത്തിന് പിന്നിൽ അമിത് ഷായായിരുന്നു. ഗുജറാത്തിലെ കേസുകളെ തുടർന്ന് അവിടെ നിന്ന് മാറി നിൽക്കേണ്ടി വന്ന വിശ്വസ്തനെ ഉത്തർ പ്രദേശിൽ സമർത്ഥമായി മോദി ഉപയോഗിച്ചു. അതിന്റെ പ്രതിഫലനമായിരുന്നു യുപിയിലെ തൂത്തുവാരൽ. ഇതിനുള്ള അംഗീകരാമായി ബിജെപി പ്രസിഡന്റ് പദം തന്നെ അമിത് ഷ

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള ചരിത്ര വിജയത്തിന് പിന്നിൽ അമിത് ഷായായിരുന്നു. ഗുജറാത്തിലെ കേസുകളെ തുടർന്ന് അവിടെ നിന്ന് മാറി നിൽക്കേണ്ടി വന്ന വിശ്വസ്തനെ ഉത്തർ പ്രദേശിൽ സമർത്ഥമായി മോദി ഉപയോഗിച്ചു. അതിന്റെ പ്രതിഫലനമായിരുന്നു യുപിയിലെ തൂത്തുവാരൽ. ഇതിനുള്ള അംഗീകരാമായി ബിജെപി പ്രസിഡന്റ് പദം തന്നെ അമിത് ഷായ്ക്ക് മോദി നൽകി. ആർഎസ്എസ് എതിർപ്പുകളെ പോലും അവഗണിച്ചു. കേസുകളിൽ ഇന്ന് അമിത് ഷാ കുറ്റവിമുക്തനാണ്. അതുകൊണ്ട് തന്നെ ഗുജറാത്തിൽ പ്രവർത്തിക്കുകയും ചെയ്യാം.
വീണ്ടും ബിജെപി അധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് എത്തുന്നു. ബിഹാറിലേയും ഡൽഹിയിലേയും തോൽവി അമിത് ഷായുടെ ഗ്ലാമറിന് മങ്ങലാണ്. എന്നാലും ഒരു ടേം കൂടി അമിത് ഷായ്ക്ക് കൊടുക്കാമെന്നാണ് ബിജെപിയുടെ പൊതു നിലപാട്. പ്രധാന നേതാക്കളെല്ലാം കേന്ദ്ര മന്ത്രിമാരാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് ഇത്. ബിജെപിയുടെ ഭരണഘടന പ്രകാരം ഒരാൾക്ക് രണ്ട് തവണ പ്രസിഡന്റ് പദവിയിൽ തുടരാം. ഈ സാഹചര്യത്തിൽ അമിത് ഷാ തുടരട്ടേ എന്നാണ് ആർഎസ്എസ് നിലപാടും. അതുകൊണ്ട് തന്നെ ബിജെപി പ്രസിഡന്റ് പദവിയിൽ അമിത് ഷായ്ക്ക് ഭീഷണിയില്ല.
എന്നാൽ ഗുജറാത്തിലെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയാണുണ്ടായത്. മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിന് ജനങ്ങൾക്കിടയിൽ കാര്യമായ സ്വാധീനം ഉണ്ടാക്കാൻ കഴിയുന്നില്ല. പട്ടേൽ സമരത്തെ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടു. അതുകൊണ്ട് തന്നെ ഗുജറാത്തിൽ അധികാരത്തിൽ തുടരാൻ ശക്തമായ നേതാവിനെ ബിജെപിക്ക് വേണം. അമിത് ഷായെ ഗുജറാത്തിലേക്ക് വിടാമെന്നാണ് മോദിയുടെ മനസ്സിലിരിപ്പ്. എന്നാൽ ഉടൻ കേരളത്തിലും തമിഴ്‌നാട്ടിലും അസമിലും തെരഞ്ഞുടുപ്പുണ്ട്. അതുവരെ അമിത് ഷാ തുടരട്ടേ എന്നാണ് മോദിയുടെ നിലപാട് എന്നാണ് സൂചന. ഈ മാസത്തോടെ ബിജെപിയിൽ സംഘടനാ തെരഞ്ഞെടുപ്പ് തുടങ്ങണം. അതിന് മുമ്പേ തന്നെ ഇക്കാര്യങ്ങളിൽ തന്നെ അന്തിമ ധാരണ.
മോദിയുടെ ആഗ്രഹമനുസരിച്ച് പ്രവർത്തിക്കാമെന്ന് അമിത് ഷാ അറിയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ മോദിയുടെ തീരുമാനമാകും ഇക്കാര്യത്തിൽ നിർണ്ണായകമാകുക.

