- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത് ഷായുടെ തന്ത്രങ്ങൾ ബീഹാറിലും പിഴച്ചേക്കുമെന്ന് റിപ്പോർട്ടുകൾ; ജനതാപരിവാറിന് വ്യക്തമായ മുൻതൂക്കം; അപകടം ഒഴിവാക്കാൻ ബീഹാറിൽ തമ്പടിച്ച് ബിജെപി പ്രസിഡന്റ്
രാജ്യത്തുടനീളം അധികാരം പിടിക്കുകയെന്ന ലക്ഷ്യത്തിൽ മുന്നേറുന്ന ബിജെപി പ്രസിഡന്റ് അമിത് ഷായുടെ തന്ത്രങ്ങൾ ബിഹാറിൽ പാളം തെറ്റുമോ? നിതീഷ് കുമാറും ലാലുപ്രസാദ് യാദവും കൈകോർത്തതോടെ ബീഹാറിൽ ബിജെപിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻതൂക്കം നേടാനാവില്ലെന്ന ആശങ്ക എൻ.ഡി.എ കക്ഷികൾക്കുതന്നെയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ 127 സീറ്റുകൾ വരെ ബിജെപി

രാജ്യത്തുടനീളം അധികാരം പിടിക്കുകയെന്ന ലക്ഷ്യത്തിൽ മുന്നേറുന്ന ബിജെപി പ്രസിഡന്റ് അമിത് ഷായുടെ തന്ത്രങ്ങൾ ബിഹാറിൽ പാളം തെറ്റുമോ? നിതീഷ് കുമാറും ലാലുപ്രസാദ് യാദവും കൈകോർത്തതോടെ ബീഹാറിൽ ബിജെപിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻതൂക്കം നേടാനാവില്ലെന്ന ആശങ്ക എൻ.ഡി.എ കക്ഷികൾക്കുതന്നെയുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ 127 സീറ്റുകൾ വരെ ബിജെപിക്ക് നേടാനാുമെന്നാണ് പാർട്ടി നടത്തിയ രഹസ്യ സർവേയിൽ തെളിഞ്ഞത്. എന്നാൽ, ജനതാപരിവാറിന്റെ വരവോടെ ബിജെപിയുടെ പ്രസക്തി അൽപം ഇടിഞ്ഞിട്ടുണ്ടെന്നാണ് സൂചന. ഇതൊഴിവാക്കാൻ ബീഹാറിൽ തമ്പടിച്ച് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയാണ് അമിത് ഷായും ബിജെപിയിലെ ബുദ്ധികേന്ദ്രങ്ങളും.
ബിജെപിയുടെ അവകാശവാദങ്ങളെ സംശയിക്കുന്നവർ എൻഡിഎയിൽത്തന്നെയുണ്ട്. എൻഡിഎ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് സമതാ പാർട്ടി നേതാക്കൾ ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ബീഹാറിലെ കാര്യങ്ങൾ പ്രധാനമന്ത്രി ഏറ്റെടുക്കണമെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം മാത്രമേ എൻഡിഎയെ തുണയ്ക്കുകയുള്ളൂ എന്നുമാണ് അവരുടെ വാദം. കേന്ദ്ര സഹമന്തിയും പാർട്ടി നേതാവുമായ ഉപേന്ദ്ര കുമാർ കുഷ്വന്തിനെയാണ് സമതാപാർട്ടി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കാണുന്നത്.
തിർഹുത്ത്, മിഥില, മഗധ, പട്‌ന തുടങ്ങിയ മേഖലകളിൽ ബിജെപിക്ക് വ്യക്തമായ ആധിപത്യമുണ്ടെന്ന് സമാജ്‌വാദി പാർട്ടി നടത്തിയ സർവേയിലും കണ്ടെത്തിയിരുന്നു. ഇതനുസരിച്ച് ജനതാപരിവാർ അവരുടെ പ്രവർത്തനങ്ങളെ കൂടുതലായി ഈ മേഖലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. നിതീഷിന്റെയും ലാലുവിന്റെയും ജനപിന്തുണയാണ് അവർ ഉപയോഗപ്പെടുത്തുന്നത്.
പാർട്ടിയുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും ഓരോ മേഖലയിലും ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കണ്ടെത്താനും തുടർച്ചയായി ആഭ്യന്തര സർവേകൾ നടത്താൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്. ഓരോ രണ്ടാഴ്ച കൂടുമ്പോഴും സർവേ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിന് മേൽനോട്ടം വഹിക്കാനായി നാലോ അഞ്ചോ പ്രൊഫഷണലുകളെ ബിഹാറിൽ നിയോഗിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

