- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച കണ്ട് ലോകം അദ്ഭുതപ്പെടുന്നു; രാജ്യത്തെ സാമ്പത്തിക മേഖല 'വി' മാതൃകയിൽ തിരിച്ചുവരുന്നു: അമിത്ഷാ
അഹമ്മദാബാദ്: ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പുരോഗതി കണ്ട് ലോകം അദ്ഭുതപ്പെടുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. രാജ്യത്തെ സാമ്പത്തിക മേഖല 'വി' മാതൃകയിൽ തിരിച്ചുവരികയാണെന്നാണ് ഷാ അവകാശപ്പടുന്നത്. 'ലോകത്തെ എല്ലാ രാജ്യങ്ങളിലും സാമ്പത്തിക രംഗം താഴ്ചയിലേക്ക് കൂപ്പുകുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് എല്ലാ രാജ്യങ്ങളെയും പ്രതികൂലമായി ബാധിച്ചു. എന്നാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ അത് മറികടന്ന് 'വി' മാതൃകയിൽ തിരിച്ചുവരികയാണ്. ലോക രാജ്യങ്ങൾ തന്നെ അദ്ഭുതത്തോടെയാണ് ഇന്ത്യയുടെ വളർച്ചയെ വീക്ഷിക്കുന്നത്', ഷാ പറഞ്ഞു. ഗുജറാത്തിലെ ഷിലജിലുള്ള നാലുവരി ഓവർബ്രിഡ്ജിന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു മന്ത്രിയുടെ പരാമർശം.
രാജ്യത്തിന്റെ സാമ്പത്തിക മേഖല നെഗറ്റീവ് വളർച്ച രേഖപ്പെടുത്തുന്ന സമയത്താണ് ഷായുടെ ഈ പ്രസ്താവന. അതേസമയം കഴിഞ്ഞ ആറ് വർഷത്തിനിടെ നരേന്ദ്ര മോദി ഭരണത്തിൻ കീഴിൽ നടത്തിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എൻ.ഡി.എ സർക്കാരിനു മുമ്പുള്ള 20 വർഷങ്ങളിലെ സർക്കാരുകൾ ചെയ്തതിനേക്കാൾ അധികമാണെന്നും ഷാ പറഞ്ഞു.
കോവിഡ് നിർമ്മാർജനത്തിന്റെ ഭാഗമായി വാക്സിനേഷൻ പ്രക്രിയ രാജ്യത്ത് പുരോഗമിക്കുകയാണെന്നും കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കൊറോണ വൈറസിനെ ഇന്ത്യയിൽ നിന്ന് നിർമ്മാർജനം ചെയ്യാൻ സാധിക്കുമെന്നും ഷാ പറഞ്ഞു.
മറുനാടന് ഡെസ്ക്