- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: മുതിർന്ന നേതാക്കളായ എൽ.കെ. അാ്വാനിയുമായും മുരളി മനോഹർ ജോഷിയുമായും ബിജെപി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട അമിത് ഷാ കൂടിക്കാഴ്ച നടത്തും. അനുഗ്രഹം തേടാനാണ് കൂടിക്കാഴ്ചയെന്നാണു ബിജെപി നേതൃത്വം പറയുന്നത്. എന്നാൽ, ഉൾപ്പാർട്ടി പോരിന്റെ കാഠിന്യം കുറയ്ക്കലാണു ലക്ഷ്യമെന്നു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇരുനേതാക
ന്യൂഡൽഹി: മുതിർന്ന നേതാക്കളായ എൽ.കെ. അാ്വാനിയുമായും മുരളി മനോഹർ ജോഷിയുമായും ബിജെപി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട അമിത് ഷാ കൂടിക്കാഴ്ച നടത്തും. അനുഗ്രഹം തേടാനാണ് കൂടിക്കാഴ്ചയെന്നാണു ബിജെപി നേതൃത്വം പറയുന്നത്. എന്നാൽ, ഉൾപ്പാർട്ടി പോരിന്റെ കാഠിന്യം കുറയ്ക്കലാണു ലക്ഷ്യമെന്നു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇരുനേതാക്കളും അമിത് ഷായെ പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കുമ്പോൾ ഡൽഹിയിൽ എത്തിയിരുന്നില്ല. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ഏകകണ്ഠമായാണ് അമിത് ഷായെ പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുത്തത്. മൂന്നു വർഷത്തേക്കാണ് കാലാവധി. 2014 ജൂലൈയിൽ രാജ്‌നാഥ്‌സിങ് കേന്ദ്രമന്ത്രിസഭയിലേക്ക് മാറിയതോടെ അദ്ദേഹത്തിന് പകരക്കാരനായാണ് അമിത് ഷാ ദേശീയ അധ്യക്ഷനായത്.
Next Story


