- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; ബംഗാളിൽ അമിത് ഷാ പങ്കെടുത്ത റാലിയിൽ മാസ്ക്ക് ധരിക്കാതെ ആയിരങ്ങൾ; രാഷ്ട്രീയ പാർട്ടികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധം ശക്തം
കൊൽക്കത്ത: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത റാലിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആയിരങ്ങൾ. ഹാബ്രയിൽ നടന്ന റാലിയിലാണ് മാസ്കോ, സാമൂഹിക അകലമോ പാലിക്കാതെ ജനങ്ങൾ റോഡ് ഷോയിൽ പങ്കെടുത്തത്. നേരത്തെ തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ സംഘടിപ്പിച്ച റാലികൾക്കെതിരെയും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസം മാത്രം കോവിഡ് ബാധയെ തുടർന്ന് സംസ്ഥാനത്ത് 34 പേരുടെ മരണം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് രാഷ്ട്രീയ പാർട്ടികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള റാലികളും മറ്റും സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്.
#WATCH | West Bengal: Union Home Minister and BJP leader Amit Shah holds a roadshow in Habra.
- ANI (@ANI) April 18, 2021
The state reported 7,713 fresh COVID19 cases and 34 deaths yesterday. pic.twitter.com/PMWR6KE5PY
ഇന്നലെ മാത്രം 7,713 പുതിയ കേസുകളാണ് ബംഗാളിൽ സ്ഥിരീകരിച്ചത്. 34 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടതായാണ് റിപ്പോർട്ട്. രോഗബാധയെ നിയന്ത്രിക്കുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനിടെയാണ് അമിത് ഷാ പങ്കെടുത്ത റാലിയിൽ ഇത്ര ഗുരുതരമായ വീഴ്ച്ച സംഭവിച്ചിരിക്കുന്നത്.
എട്ട് ഘട്ടങ്ങളായാണ് പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതുവരെ അഞ്ച് ഘട്ട തെരഞ്ഞെടുപ്പുകളാണ് പൂർത്തിയായിരിക്കുന്നത്. കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രചാരണങ്ങൾ പാലിക്കേണ്ടത് രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്തമാണ്. രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന് കാരണം നരേന്ദ്ര മോദിയാണെന്ന് പ്രധാനമന്ത്രി പദം രാജിവെക്കണമെന്നും മമത ബാനർജി പറഞ്ഞു. കൂടാതെ സംസ്ഥാനത്തിന് 5.4 കോടി വാക്സിൻ അടിയന്തിരമായി എത്തിക്കണമെന്നും ബംഗാൾ മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടര ലക്ഷത്തിനടുത്ത് ആളുകൾ കോവിഡ് ബാധിതരായതായാണ് റിപ്പോർട്ട്. ഇന്നലെ മാത്രം രാജ്യത്തെ 2,61,500 പേരാണ് കോവിഡ് ബാധിതരായത്. പ്രതിദിന കോവിഡ് കണക്കുകളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 1501 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലം മരിച്ചു.
ഈ ആഴ്ച്ചയുടെ തുടക്കത്തിൽ പ്രതിദിന കോവിഡ് കേസുകൾ 168,912 എന്ന നിരക്കിലും കോവിഡ് മൂലമുള്ള മരണങ്ങൾ 904 എന്ന നിരക്കിലുമാണുണ്ടായിരുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിനുശേഷം ഇതാദ്യമായാണ് കോവിഡ് മൂലമുള്ള മരണനിരക്ക് രാജ്യത്ത് ഈ വിധത്തിൽ ഉയരുന്നത്.
രാജ്യത്തെ കോവിഡ് സാഹചര്യം ഈ വിധത്തിൽ രൂക്ഷമാകുന്നതിനാൽ കേന്ദ്രസർക്കാർ മന്ത്രാലയങ്ങളിൽ വർക്ക് ഫ്രം ഹോം രീതിയിൽ തൊഴിൽ ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തരം, പൊതുവിതരണം, വാർത്താ വിതരണം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർക്കാണ് വർക്ക് ഫ്രം ഹോമിനുള്ള അനുമതി നൽകിയത്. എന്നാൽ ക്യാബിനുള്ള ഉദ്യോഗസ്ഥർ ഓഫീസിലെത്തണമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
ന്യൂസ് ഡെസ്ക്