- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദി മുഖ്യമന്ത്രിയെന്ന് അമിത്ഷാ; സിപിഎമ്മിനെതിരെ ദേശീയ തലത്തിൽ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ബിജെപി ദേശീയ അധ്യക്ഷൻ; ഡൽഹിയിൽ നാളെമുതൽ 17 വരെ എകെജി ഭവനിലേക്ക് യുവമോർച്ചാ മാർച്ച്
കണ്ണൂർ: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദി മുഖ്യമന്ത്രിയെന്ന് പ്രഖ്യാപിച്ച അമിത്ഷാ സിപിഎമ്മിനെതിരെ ദേശീയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. കണ്ണൂരിൽ ബിജെപിയുടെ ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയ്യാനെത്തിയ അമിത്ഷാ പിണറായിക്കും സിപിഎമ്മിനും എതിരെ ആഞ്ഞടിക്കുകയായിരുന്നു. സിപിഎമ്മിനെതിരെ ദേശീയ തലത്തിൽ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ബിജെപി ദേശീയ അധ്യക്ഷൻ ഡൽഹിയിൽ നാളെമുതൽ 17 വരെ എകെജി ഭവനിലേക്ക് യുവമോർച്ചാ മാർച്ച് നടത്തുമെന്നും പ്രഖ്യാപിച്ചു. ഇതിന് പുറമെ എല്ലാ സംസ്ഥാന തലങ്ങളിലും യുവമോർച്ചാ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങൾ തടയാൻ മുഖ്യമന്ത്രി ശ്രമിച്ചില്ലെന്ന ആരോപണമാണ് ബിജെപി ദേശീയ അധ്യക്ഷൻ ഉന്നയിക്കുന്നത്. ഇതോടെ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് അമിത്ഷാ ഇക്കുറി കേരളത്തിൽ എത്തിയതെന്ന് വ്യക്തമായി. പയ്യന്നൂരിൽ നിന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനത്തിന്റെ നേതൃത്വത്തിൽ തുടങ്ങുന്ന ജനരക്ഷാ യാത്രയ്ക്കൊപ്പം പാർട്ടി ഗ്രാമങ്ങളിലൂടെ പദയാത്ര നടത്താനുൾപ്പെടെ ഉറച്ചാണ് അമിത്ഷാ എ
കണ്ണൂർ: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദി മുഖ്യമന്ത്രിയെന്ന് പ്രഖ്യാപിച്ച അമിത്ഷാ സിപിഎമ്മിനെതിരെ ദേശീയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. കണ്ണൂരിൽ ബിജെപിയുടെ ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയ്യാനെത്തിയ അമിത്ഷാ പിണറായിക്കും സിപിഎമ്മിനും എതിരെ ആഞ്ഞടിക്കുകയായിരുന്നു.
സിപിഎമ്മിനെതിരെ ദേശീയ തലത്തിൽ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ബിജെപി ദേശീയ അധ്യക്ഷൻ ഡൽഹിയിൽ നാളെമുതൽ 17 വരെ എകെജി ഭവനിലേക്ക് യുവമോർച്ചാ മാർച്ച് നടത്തുമെന്നും പ്രഖ്യാപിച്ചു. ഇതിന് പുറമെ എല്ലാ സംസ്ഥാന തലങ്ങളിലും യുവമോർച്ചാ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങൾ തടയാൻ മുഖ്യമന്ത്രി ശ്രമിച്ചില്ലെന്ന ആരോപണമാണ് ബിജെപി ദേശീയ അധ്യക്ഷൻ ഉന്നയിക്കുന്നത്.
ഇതോടെ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് അമിത്ഷാ ഇക്കുറി കേരളത്തിൽ എത്തിയതെന്ന് വ്യക്തമായി. പയ്യന്നൂരിൽ നിന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനത്തിന്റെ നേതൃത്വത്തിൽ തുടങ്ങുന്ന ജനരക്ഷാ യാത്രയ്ക്കൊപ്പം പാർട്ടി ഗ്രാമങ്ങളിലൂടെ പദയാത്ര നടത്താനുൾപ്പെടെ ഉറച്ചാണ് അമിത്ഷാ എത്തിയത് എന്ന ് വ്യക്തമാക്കുന്നതാണ് അമിത്ഷായുടെ പ്രസ്താവന. ജനരക്ഷായാത്ര പയ്യന്നൂരിൽ ഉദ്ഘാടനം ചെയ്യുന്ന വേളയിലായിരുന്നു അമിത്ഷായുടെ പ്രസ്താവം.
രാജ്യം മുഴുവനുമുള്ള ബിജെപി പ്രവർത്തകരുടെ സംഘടിതരൂപമാണ് ജനരക്ഷായാത്രയെന്ന് അമിത്ഷാ പറഞ്ഞു. കേരളത്തിൽ സി.പി.എം നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറിയതിനു ശേഷം 13 ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഈ ജനരക്ഷാ യാത്ര സംഘടിപ്പിക്കുന്നത്. മാർക്സിസ്റ്റ് അക്രമത്തെക്കുറിച്ച് കേരളത്തിലെ ഒരോ പൗരനെയും അറിയിക്കുന്നതിനാണ് ഈ യാത്രയെന്നും അമിത്ഷാ വ്യക്തമാക്കി.
കേരളത്തിൽ മാത്രമല്ല, സിപിഎമ്മിന്റെ അക്രമങ്ങൾക്കെതിരെ 17-ാം തീയതിവരെ ഡൽഹിയിലെ സി.പി.എം ഓഫീസിലേയ്ക്കും ഡൽഹിയിലെ ബിജെപി പ്രവർത്തകർ പദയാത്ര നടത്തും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളിലും ബിജെപിയുടെ നേതൃത്വത്തിൽ സി.പി.എം അക്രമത്തിനെതിരായ ധർണകൾ നടത്തും.
കേരളത്തിലെ ബിജെപി പ്രവർത്തകരുടെ കൊലപാതകങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണം. മനുഷ്യാവകാശത്തിന്റെ വക്താക്കളെന്ന് പറയുന്ന കമ്യൂണിസ്റ്റുകാർ ബിജെപി പ്രവർത്തകരുടെ മനുഷ്യാവകാശം കാണുന്നില്ല. കേരളത്തിലെ അക്രമങ്ങൾ അവസാനിപ്പിക്കാൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ മേധാവിത്വം അവസാനിപ്പിക്കണം.
കേരളത്തിലെ അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയുടെ ജില്ലയാണ്. ഏറ്റവും കൂടുതൽ ബിജെപി ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ട ജില്ലയാണിത്. അതുകൊണ്ടാണ് കണ്ണൂർ ജില്ലയിൽ നിന്ന് പദയാത്ര നടത്താൻ തീരുമാനിച്ചത്. കേരളത്തിൽ അക്രമത്തിന്റെ ചെളിക്കുണ്ട് സൃഷ്ടിക്കാൻ സി.പി.എം എത്ര ശ്രമിച്ചാലും ആ ചെളിക്കുണ്ടിൽനിന്ന് താമര ഉയർന്നുവരും- അമിത്ഷാ പറഞ്ഞു. ബിജെപി നേതാക്കളായ കുമ്മനം രാജശേഖരൻ, അൽഫോൻസ് കണ്ണന്താനം, സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖരൻ തുടങ്ങിയവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
രാവിലെ അമിത്ഷാ തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. രാവിലെ പത്തരയോടെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, കെ.സുരേന്ദ്രൻ തുടങ്ങിയ നേതാക്കന്മാരോടൊപ്പം ക്ഷേത്രത്തിലെത്തിയ അമിത്ഷാ പൊന്നിൻകുടം വെച്ച് തൊഴുതു.
ആദ്യദിവസം പയ്യന്നൂർമുതൽ പിലാത്തറവരെയാണ് യാത്ര. ഈ പദയാത്രയിൽ അമിത്ഷാ പങ്കെടുക്കന്നുണ്ട്. ഹരിയാനയിൽ നിന്നുള്ള എംപി.മാരും എംഎൽഎമാരും നേതാക്കളും അടങ്ങുന്ന നൂറ് പേർ ആദ്യ ദിവസത്തെ പദയാത്രയിൽ പങ്കെടുക്കുന്നുണ്ട്. ഓരോ ദിവസവും വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള സംഘങ്ങളും 300 സ്ഥിരാംഗങ്ങളും ജാഥയിൽ ഉണ്ടാവും.