ന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള സെലിബ്രിറ്റി കുടുംബമായ ബച്ചൻ കുടുംബത്തിലെ അസ്വാരസ്യങ്ങൾ എന്നും മാധ്യമങ്ങൾക്ക് ആഘോഷമാണ്. ഐശ്വര്യയും മാതാവ് ജയാ ബച്ചനും തമ്മിലുള്ള പിണക്കങ്ങളും ഐശ്യര്യ -അഭിഷേക് വേർപിരിയലുമൊക്കെ എന്നും മാധ്യമങ്ങൾക്ക് ആഘോഷമാണ്. എന്നാലിപ്പോൾ വിരുഷ്‌ക ദമ്പതികളുടെ വിവാഹ വിരുന്നിനിടെ അഭിഷേകിന്റെ സഹോദരി ശ്വേത ഐശ്വര്യയ്‌ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ മടിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഭർത്താവ് അഭിഷേകിന് ഒപ്പമാണ് ഐശ്വര്യ എത്തിയത്. ശ്വേതയാകട്ടേ അമിതാഭ് ബച്ചനൊപ്പവും. അഭിഷേകും ഐശ്വര്യയും ക്യാമറയ്ക്കു മുന്നിൽ പോസ് ചെയ്തു. ഇതിനിടയിൽ ബച്ചനും മകൾ ശ്വേതയും എത്തി. ഇതോടെ ഫോട്ടോഗ്രാഫർമാർ അഭിഷേകിനോടും ഐശ്വര്യയോടും ബച്ചനോപ്പം പോസ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ഇരുവരും സന്തോഷത്തോടെ വന്നു പോസ് ചെയ്തു എങ്കിലും ആഷിന്റെ ഒപ്പം നിന്നതിലുള്ള അങ്കലാപ്പും ഇഷ്ടക്കുറവും ശ്വേതയുടെ മുഖത്തു കാണാമായിരുന്നു എന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ചിത്രം പകർത്തി കഴിഞ്ഞപ്പോൾ ഐശ്വര്യയെ ഒന്നു നോക്കുക പോലും ചെയ്യാതെ ശ്വേത പോയിതും, പോകുന്നതിനിടെ ഐശ്വര്യയെ അപമാനിക്കുന്ന തരത്തിൽ ശ്വേത മുഖം കൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്തത് പാപ്പരാസികൾക്ക് വിരുന്നായി. വീണ്ടും ഒരുമിച്ച് നിന്ന് ഫോട്ടോയെടുക്കാൻ ബച്ചനോട് ആവശ്യമുയർന്നു. തുടർന്ന് അദ്ദേഹം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ നിന്നു. അപ്പോഴും ശ്വേത ഐശ്വര്യയോടല്ല അഭിഷേകിനോടാണ് സംസാരിച്ചത്.

ഐശ്വര്യയും ശ്വേതയും തമ്മിലുള്ള ഒളിയുദ്ധം തുടങ്ങിയിട്ട് വർഷങ്ങളായി എന്നാണ് ബോളിവുഡ് ഗോസിപ്പുകൾ. ഐശ്വര്യയുടെ മകൾ ആരാധ്യ ബച്ചന്റെ പിറന്നാൾ ആഘോഷങ്ങളിൽ നിന്നും ബച്ചൻ കുടുംബത്തിൽ നിന്നും വിട്ടുനിന്ന ഒരാൾ ശ്വേതയായിരുന്നു. പിറന്നാൾ ദിനത്തിൽ ഒരുക്കിയ ഫാമിലി ഡിന്നറിലും ശ്വേത പങ്കെടുത്തില്ല. വോഗ് ബ്യൂട്ടി അവാർഡ് ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ ബച്ചൻ കുടുംബം ക്യാമറയ്ക്ക് ഒരുമിച്ച് നിന്ന പോസ് ചെയ്തപ്പോൾ ഐശ്വര്യ തനിച്ചാണ് നിന്നത്. ഇത് ഏവരെയും അതിശയപ്പെടുത്തിയിരുന്നു.