- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീദേവിയുടെ മരണം അമിതാഭ് ബച്ചൻ മുൻകൂട്ടി കണ്ടിരുന്നോ; ബച്ചന്റെ മനസ് അസ്വസ്ഥമായത് ശ്രീദേവി മരിക്കാൻ പോകുന്നു എന്ന തിരിച്ചറിവിലോ; ശ്രീദേവിയുടെ മരണത്തിന് മണിക്കൂറുകൾ മുമ്പ് അമിതാഭ് ബച്ചൻ പോസ്റ്റ് ചെയ്ത ട്വീറ്റ് ചർച്ചയാകുന്നു
ചിലർക്ക് വരാൻ പോകുന്ന അപകടങ്ങൾ മുൻകൂട്ടി കാണാൻ കഴിയും. അപ്പോൾ അവരുടെ മനസ് വല്ലാതെ അസ്വസ്ഥമാകുകയും ചെയ്യും. അത്തരത്തിൽ ഒരു തിരിച്ചറിവ് അമിതാഭ് ബച്ചനും ഉണ്ടായിരുന്നോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത്. നടി ശ്രീദേവിയുടെ മരണം അമിതാഭ് ബച്ചൻ മുൻകൂട്ടി കണ്ടിരുന്നു എന്നതിനുള്ള തെളിവാണ് അദ്ദേഹത്തിന്റെ ട്വീറ്റ് എന്നാണ് സോഷ്യൽ മീഡിയ ചർച്ച് ചെയ്യുന്നത്. ശ്രീദേവി മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പ് അമിതാഭ് ബച്ചൻ ചെയ്ത ട്വീറ്റാണ് ഇതിലേക്ക് വിരൽ ചൂണ്ടുന്നത്. എന്താണെന്നറിയില്ല മനസ്സിനെ അജ്ഞാതമായ ഒരു ഭയം പിടികൂടിയിരിക്കുന്നു എന്നായിരുന്നു അമിതാഭ് ബച്ചൻ ട്വിറ്ററിൽ കുറിച്ചത്. എന്നാൽ ആ ഭയത്തിന്റെ കാരണമെന്തെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ ഈ ട്വീറ്റിനെ ശ്രീദേവിയുടെ മരണവുമായി ചേർത്താണ് ആളുകൾ ഇപ്പോൾ വായിക്കുന്നത്. ബച്ചന്റ ട്വീറ്റ് പ്രത്യക്ഷപ്പെട്ട് ഏറെ കഴിയും മുൻപ് തന്നെ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ശ്രീദേവിയുടെ മരണവിവരം പുറത്തുവരികയും ചെയ്തു. ബച്ചൻ ശ്രീദേവിയുടെ മരണം മുൻകൂട്ടി കണ്ടുവോ
ചിലർക്ക് വരാൻ പോകുന്ന അപകടങ്ങൾ മുൻകൂട്ടി കാണാൻ കഴിയും. അപ്പോൾ അവരുടെ മനസ് വല്ലാതെ അസ്വസ്ഥമാകുകയും ചെയ്യും. അത്തരത്തിൽ ഒരു തിരിച്ചറിവ് അമിതാഭ് ബച്ചനും ഉണ്ടായിരുന്നോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത്. നടി ശ്രീദേവിയുടെ മരണം അമിതാഭ് ബച്ചൻ മുൻകൂട്ടി കണ്ടിരുന്നു എന്നതിനുള്ള തെളിവാണ് അദ്ദേഹത്തിന്റെ ട്വീറ്റ് എന്നാണ് സോഷ്യൽ മീഡിയ ചർച്ച് ചെയ്യുന്നത്.
ശ്രീദേവി മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പ് അമിതാഭ് ബച്ചൻ ചെയ്ത ട്വീറ്റാണ് ഇതിലേക്ക് വിരൽ ചൂണ്ടുന്നത്. എന്താണെന്നറിയില്ല മനസ്സിനെ അജ്ഞാതമായ ഒരു ഭയം പിടികൂടിയിരിക്കുന്നു എന്നായിരുന്നു അമിതാഭ് ബച്ചൻ ട്വിറ്ററിൽ കുറിച്ചത്. എന്നാൽ ആ ഭയത്തിന്റെ കാരണമെന്തെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു.

അതുകൊണ്ടു തന്നെ ഈ ട്വീറ്റിനെ ശ്രീദേവിയുടെ മരണവുമായി ചേർത്താണ് ആളുകൾ ഇപ്പോൾ വായിക്കുന്നത്. ബച്ചന്റ ട്വീറ്റ് പ്രത്യക്ഷപ്പെട്ട് ഏറെ കഴിയും മുൻപ് തന്നെ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ശ്രീദേവിയുടെ മരണവിവരം പുറത്തുവരികയും ചെയ്തു.
ബച്ചൻ ശ്രീദേവിയുടെ മരണം മുൻകൂട്ടി കണ്ടുവോ എന്നാണ് പലരും സംശയം പ്രകടിപ്പിക്കുന്നത്. ചില കാര്യങ്ങൾക്ക് ശാസ്ത്രീയ വിശദീകരണങ്ങൾക്ക് അപ്പുറത്താണ് എന്നാണ് മറ്റു ചിലർ അഭിപ്രായപ്പെടുന്നത്. ഇതെന്താണ് ആറാം ഇന്ദ്രിയമോ എന്നും കുറിച്ചവരുണ്ട്.



