- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിങ് ഖാനോട് മാപ്പ് പറഞ്ഞ് ബച്ചൻ കുടുംബം; പരിഭവം മാറാതെ ഷാരൂഖ്; ജയാ ബച്ചന്റെ വിമർശനം അതിര് കടന്നുപോയോ?
ബോക്‌സോഫീസ് കളക്ഷൻ റെക്കോഡുകൾ തകർത്ത് മുന്നേറുന്ന ഷാരൂഖ് ചിത്രം ഹാപ്പി ന്യൂ ഇയറിനെ പറ്റി ജയാ ബച്ചന്റെ തുറന്ന് പറഞ്ഞ് അല്പം കടന്നുപോയോ? എന്തായാലും ഈ അഭിപ്രായത്തോടെ ബച്ചൻ കുടുംബം ആകെ പുലിവാല് പിടിച്ചിരിക്കുകയാണ്. ഈ അഭിപ്രായം കേട്ട ഷാരൂഖ് അല്പം ചൂടിലായാതാണ് ബച്ചൻ കുടുംബത്തെ കുഴക്കിയിരിക്കുന്നത്.ഒടുവിൽ ഷാരൂഖിന്റെ പരിഭവം തീർക്ക
ബോക്‌സോഫീസ് കളക്ഷൻ റെക്കോഡുകൾ തകർത്ത് മുന്നേറുന്ന ഷാരൂഖ് ചിത്രം ഹാപ്പി ന്യൂ ഇയറിനെ പറ്റി ജയാ ബച്ചന്റെ തുറന്ന് പറഞ്ഞ് അല്പം കടന്നുപോയോ? എന്തായാലും ഈ അഭിപ്രായത്തോടെ ബച്ചൻ കുടുംബം ആകെ പുലിവാല് പിടിച്ചിരിക്കുകയാണ്. ഈ അഭിപ്രായം കേട്ട ഷാരൂഖ് അല്പം ചൂടിലായാതാണ് ബച്ചൻ കുടുംബത്തെ കുഴക്കിയിരിക്കുന്നത്.
ഒടുവിൽ ഷാരൂഖിന്റെ പരിഭവം തീർക്കാൻ സാക്ഷാൽ അമിതാബ് ബച്ചൻ തന്നെ രംഗത്ത് വന്നതായാണ് ഒടുവിലത്തെ റിപ്പോർട്ട്. ബിഗ് ബി എസ്.എം.എസിലൂടെ ഷാരൂഖിനോട് ക്ഷമാപണം നടത്തിയെന്നാണ് റിപ്പോർട്ട്. ഹാപ്പി ന്യൂഇയർ താൻ കണ്ടതിൽ വച്ചേറ്റവും അർത്ഥ ശൂന്യമായ ചിത്രമെന്ന ജയബച്ചന്റെ വിമർശനമാണ് ബോളിവുഡിൽ പുതിയ വിവാദത്തിലേക്ക് വഴി തുറന്നിരിക്കുന്നത്.
ജയബച്ചന്റെ പ്രസ്താവനയെ സാധൂകരിക്കാൻ അഭിഷേക് ബച്ചനും ഐശ്വര്യയും ഷാരൂഖിനെ വിളിച്ച് നോക്കിയത്രെ,പക്ഷെ ഷാരൂഖ് ഫോൺ
എടുക്കുന്നില്ല.ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാൻ ആണ് ഇരുവരോടും സംസാരിച്ചത്. ഇതേ വിഷയത്തിൽ സാക്ഷാൽ അമിതാഭ് ബച്ചൻ ഷാരൂഖിനെ വിളിച്ചെങ്കിലും രക്ഷയില്ലായാതിനെ തുടർന്ന എസ്എംഎസിലൂടെ ക്ഷമ പറഞ്ഞതായാണ് റിപ്പോർട്ട്. എന്തായാലും ഇക്കാര്യത്തിൽ ഷാരൂഖ് കടുത്ത ദേഷ്യത്തിലാണെന്നാണ് ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ട്.
ദീപാവലി റിലീസായി തിയറ്ററുകളിലെത്തിയ ചിത്രം ഇതുവരെ വാരിക്കൂട്ടിയത് 300 കോടി രൂപയാണ്. ഫറാ ഖാൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവും ഷാരൂഖ് തന്നെയാണ്. ദീപിക പാദുകോൺ, ബൊമ്മൻ ഇറാനി, സോനു സൂദ്, വിവാൻ ഷാ എന്നിവരാണ് മറ്റ് അഭിേനതാക്കൾ.
എന്നാൽ അമിതാബ് ബച്ചൻ മുഖ്യവേഷത്തിൽ അഭിനയിച്ച അക്‌ബർ ആന്റണി മോശം ചിത്രമായാണ് വിലയിരുത്തപ്പെട്ടതെങ്കിലും ക്ലാസിക് ചിത്രങ്ങളുടെ പട്ടികയിൽ സിനിമ ഇടം നേടിയതെന്ന് ഷാരൂഖ് പ്രതികരിച്ചതായും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.